ദീപ്തി സതി
ദീപ്തി സതി | |
---|---|
ജനനം | 29 ജനുവരി 1995 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
കലാലയം | കനോസ ഹൈസ്കൂൾ സെന്റ് സേവ്യർ കോളേജ് |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി മോഡൽ |
സജീവ കാലം | 2015-ഇത് വരെ |
മാതാപിതാക്ക(ൾ) | ദിവ്യേഷ് സതി മാധുരി സതി |
വെബ്സൈറ്റ് | http://deeptisatiofficial.com |
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ദീപ്തി സതി (ജനനം:1995 ജനുവരി 29). ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.തുടർന്ന് മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി. 2016ൽ കന്നട - തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ചു.2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.
കുടുംബം
[തിരുത്തുക]1995 ജനുവരി 29ന് ദിവ്യേഷ് സതി–മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി സതി ജനിച്ചത്. കനോസ ഹൈസ്കൂൾ, സെന്റ് ക്സേവ്യർ കോളേജ് എന്നിവിടങ്ങളിലായി ദീപ്തി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിന് ശേഷം മോഡലിംഗ് രംഗത്ത് എത്തി. 2012 ൽ ഫെമിന മിസ് കേരള 2012 എന്ന കിരീടം നേടി. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം ലഭിച്ച നർത്തകിയുമാണ് ദീപ്തി സതി.
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | സംവിധായാകൻ | ഭാഷ | Notes |
---|---|---|---|---|---|
2015 | നീന | നീന | ലാൽ ജോസ് | മലയാളം | ഏഷ്യാനെറ്റ് ഫിലിം അവാർഡ് ബെസ്റ്റ് ന്യൂ ഫേസ് ഓഫ് ഇയർ 2015 (ഫീമെയിൽ) |
2016 | ജാഗ്വാർ | പ്രിയ | മഹാദേവ് | കന്നഡ |
|
2017 | പുള്ളിക്കാരൻ സ്റ്റാറാ | മഞ്ജിമ | ശ്യാംധർ | മലയാളം | |
2017 | സോളോ | ഡെയ്സി | ബിജോയ് നമ്പ്യാർ | Malayalam Tamil |
|
2017 | ലവ കുശ | ജെന്നിഫർ | Gireesh Mano | Malayalam | |
2019 | ലക്കീ | ജിയ | സഞ്ജയ് ജാദവ് | മറാത്തി | Marathi debut movie |
2019 | ഡ്രൈവിങ് ലൈസൻസ് | ഭാമ | Lal jr | Malayalam | |
2019 | രാജ മാർത്താണ്ഡ | TBA | Ram Narayan | കന്നഡ | Post-production |
2019 | നാനും സിംഗിൾ താൻ | TBA | Gopi | തമിഴ് |
Post-Production |
2021 | രണം | TBA | വി സമുദ്ര | കന്നഡ | |
2021 | ലളിതാം സുന്ദരം | TBA | മലയാളം |
വെബ് സീരീസ്[തിരുത്തുക]
അവാർഡുകൾ[തിരുത്തുക]
മികച്ച പുതുമുഖം :നീന (2015), ബെസ്റ്റ് ആക്ടർ (നോമിനേറ്റഡ്) :നീന (2015) അവലംബം[തിരുത്തുക] |
- ↑ "MX Player's 'Only For Singles' to start streaming from 28 June". Times of India. 24 June 2019.