കാളിദാസൻ (ചലച്ചിത്രനടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാളിദാസൻ
തൊഴിൽചലച്ചിത്രനടൻ
മാതാപിതാക്കൾജയറാം,
പാർവ്വതി

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസൻ മികച്ച അഭിനയം കാഴ്ചവച്ചു. ഈ ചിത്രത്തിലെ അഭിനയ മികവിന് 1993 ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി. 2018 ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിൽ മികച്ച അഭിനയം  കാഴ്ച വച്ചു. [1]

ജീവിതരേഖ[തിരുത്തുക]

പ്രമുഖ മലയാളം - തമിഴ് ചലച്ചിത്രനടൻ ജയറാമിന്റെയും മുൻകാല മലയാള നടി പാർവ്വതിയുടെയും മകനാണ്. സഹോദരി മാളവിക.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ബാലനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2003.(ചിത്രം:എന്റെ വീട്, അപ്പൂന്റേം) [2]
  • മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2003. (ചിത്രം: എന്റെ വീട്, അപ്പൂന്റേം)[3]

അവലംബങ്ങൾ[തിരുത്തുക]

  1. "Poomaram Movie Review".
  2. വൺഇന്ത്യ » മലയാളം » ചലച്ചിത്രം » വാർത്ത
  3. കാളിദാസൻ മികച്ച ബാലതാരം
"https://ml.wikipedia.org/w/index.php?title=കാളിദാസൻ_(ചലച്ചിത്രനടൻ)&oldid=2746439" എന്ന താളിൽനിന്ന് ശേഖരിച്ചത്