മുരളി ഗോപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരളി ഗോപി‍
മാതാപിതാക്ക(ൾ)ഭരത് ഗോപി, ജയലക്ഷ്മി

മലയാള സിനിമാ നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് മുരളി ഗോപി എന്ന പേരിൽ അറിയപ്പെടുന്ന വി.ജി. മുരളീകൃഷ്ണൻ. 1972 മാർച്ച്‌ 4-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപി യുടെ മകനാണ് മുരളി ഗോപി‍.[1] ലാൽജോസ് സംവിധാനം ചെയ്ത "രസികൻ " എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു.[2] "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം " രസികൻ സൊദനൈ" എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.[3]

ചിത്രങ്ങൾ[തിരുത്തുക]

അഭിനയിച്ചവ[തിരുത്തുക]

ചിത്രത്തിന്റെ പേര് വർഷം സംവിധായകൻ കഥാപാത്രം
താപ്പാന 2012 ജോണി ആന്റണി കന്നുകുട്ടൻ
ഈ അടുത്ത കാലത്ത് [4] 2012 അരുൺ കുമാർ അരവിന്ദ് അജയ്‌ കുര്യൻ[5]
ഗദ്ദാമ 2011 കമൽ ഭരതൻ
ഭ്രമരം 2009 ബ്ലെസി Dr. അലക്സ്‌ വർഗീസ്‌
രസികൻ 2004 ലാൽ ജോസ് കാളഭാസ്കരൻ
താക്കോൽ (ചലച്ചിത്രം) 2019 TBA TBA

തിരക്കഥാകൃത്ത്[തിരുത്തുക]

ചിത്രത്തിന്റെ പേര് വർഷം സംവിധായകൻ
ലൂസിഫർ 2019 പൃഥ്വിരാജ് സുകുമാരൻ
കമ്മാരസംഭവം 2018 രതീഷ് അമ്പാട്ട്
ടിയാൻ 2017 ജിയാൻ കൃഷ്ണകുമാർ
ലെഫ്റ് റൈറ്റ് ലെഫ്റ്റ് 2013 അരുൺ കുമാർ അരവിന്ദ്
ഈ അടുത്ത കാലത്ത് 2012 അരുൺ കുമാർ അരവിന്ദ്
രസികൻ 2004 ലാൽ ജോസ്

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച സഹനടനുള്ള സത്യൻ മെമ്മോറിയൽ ഫിലിം അവാർഡ്‌ - 2009[6]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-10. Retrieved 2011-08-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-20. Retrieved 2011-08-02.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-26. Retrieved 2011-08-02.
  4. http://scoopindia.com/showNews.php?news_id=17471
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-23. Retrieved 2011-09-02.
  6. "Sathyan memorial film awards announced". The Hindu. Chennai, India. January 13, 2010. Archived from the original on 2010-01-18. Retrieved 2011-08-20.
"https://ml.wikipedia.org/w/index.php?title=മുരളി_ഗോപി&oldid=3951071" എന്ന താളിൽനിന്ന് ശേഖരിച്ചത്