ധനുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധനുഷ്
ജനനം വെങ്കടേഷ് പ്രഭു കസ്തൂരിരാജ
(1983-07-28) 28 ജൂലൈ 1983 (വയസ്സ് 34)[1]
ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
മറ്റ് പേരുകൾ ധനുഷ്
തൊഴിൽ

Actor, playback singer, lyricist,

producer
സജീവം 2000–present
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
Why This Kolaveri Di
ജീവിത പങ്കാളി(കൾ) ഐശ്വര്യ ആർ. ധനുഷ്[1]
പുരസ്കാര(ങ്ങൾ) National Film Award for Best Actor (2010)

ഒരു തമിഴ്‌ ചലച്ചിത്ര അഭിനേതാവാണ് ധനുഷ് (തമിഴ്: தனுஷ்)എന്ന വെങ്കിടേഷ് പ്രഭു. ആടുംകളം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു[2]. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്. ചലച്ചിത്രസം‌വിധായകനായ കസ്തൂരി രാജയുടെ മകനായി 1978 ഫെബ്രുവരി 25-നു മദ്രാസിൽ ജനിച്ചു. രജനികാന്തിന്റെ മകൾ ഐശ്വര്യയാണ്‌ ഭാര്യ. ഇവർക്ക് യാത്ര എന്ന പേരിൽ ഒരു മകളുണ്ട്.

ചലച്ചിത്ര ജീവിതം[തിരുത്തുക]

2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. അഭിനയത്തിൽ താത്പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെൽവരാഘവന്റെ നിർബന്ധത്താലാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വഴിതെറ്റിപ്പോകുന്ന ഒരു കൂട്ടം വിദ്യാർഥികളിലെ പ്രധാനിയായാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രം വൻവിജയമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിൽ മാനസികപ്രശ്നങ്ങളുള്ള വിദ്യാർഥിയെ അവതരിപ്പിച്ചു. എന്നാൽ നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത് 2003 - ൽ ഛായാസിങ്ങിനൊപ്പം അഭിനയിച്ച തിരുടാ തിരുടി എന്ന ചലച്ചിത്രത്തിലാണ്.

ആദ്യ മൂന്ന് ചിത്രങ്ങൾ വൻവിജയമായിരുന്നെങ്കിൽ തുടർന്ന് വന്ന ചിത്രങ്ങൾ പരാജയമായിരുന്നു. പിതാവ് കസ്തൂരിരാജ തന്നെ സംവിധാനം നിർവഹിച്ച ഡ്രീംസ് എന്ന ചിത്രവും വൻപരാജയമായി. ദേവതയെ കണ്ടേൻ, അത് ഒരു കനാക്കാലം എന്നീ 2005-ൽ ഇറങ്ങിയ ചിത്രങ്ങൾ ശരാശരി വിജയം നേടി. പ്രകാശ്‌രാജിനൊപ്പം അഭിനയിച്ച തിരു വിളയാടൽ ആരംഭം എന്ന ചിത്രത്തിലൂടെ ഹാസ്യപ്രാധാന്യമുള്ള നായകനെയും അവതരിപ്പിച്ചു. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007- ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങൾ ധനുഷിന്റെ കരിയറിൽ വിജയചിത്രങ്ങളായിരുന്നു.

വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
2002[അവലംബം ആവശ്യമാണ്] തുള്ളുവതോ ഇളമൈ[അവലംബം ആവശ്യമാണ്] മഹേഷ്[അവലംബം ആവശ്യമാണ്]
2003 കാതൽ കൊണ്ടേൻ വിനോദ്[3][4]
2003 തിരുടാ തിരുടി വാസു[5]
2003[അവലംബം ആവശ്യമാണ്] പുതുക്കോട്ടയിലിരുന്തു സരവണൻ സരവണൻ[6]
2004 സുള്ളൻ[3] സുള്ളൻ[7] മൗര്യ എന്ന പേരിൽ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തു.[8]
2004 ഡ്രീംസ്[9] ശക്തി[അവലംബം ആവശ്യമാണ്]
2005 ദേവതയെ കണ്ടേൻ ബാബു[10]
2005 അത് ഒരു കനാ കാലം[3] ശ്രീനിവാസൻ[11]
2006 പുതുപ്പേട്ടൈ[3][12] കൊക്കി കുമാർ[13] ധൂൽപേട്ട് എന്ന പേരിൽ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തു.[14]
2006[അവലംബം ആവശ്യമാണ്] തിരുവിളയാടൽ ആരംബം തിരു[15]
2007[അവലംബം ആവശ്യമാണ്] പരട്ട എങ്കിറാ അഴകു സുന്ദരം അഴകു സുന്ദരം[16]
2007[അവലംബം ആവശ്യമാണ്] പൊല്ലാതവൻ പ്രഭു[17]
2008 യാരഡി നീ മോഹിനി നിർ‍മ്മാണത്തിൽ 2007-06-09[18]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Biography for Dhanush". IMDb. ശേഖരിച്ചത് 2007-05-13. 
 2. http://www.daijiworld.com/news/news_disp.asp?n_id=102609&n_tit=New+Delhi%3A+National+Award+Announced+-+Best+Actor+for+Dhanush%2C+Actress+Saranya
 3. 3.0 3.1 3.2 3.3 "Dhanush". IMDb. ശേഖരിച്ചത് 2007-05-13. 
 4. Rangarajan, Malathi (2003-07-11). "Review: Kadhal Kondain". The Hindu. ശേഖരിച്ചത് 2007-11-11. 
 5. Rangarajan, Malathi (2003-09-12). "Review: Thiruda Thirudi". The Hindu. ശേഖരിച്ചത് 2007-11-11. 
 6. Balaji, B. "Review: Pudhukottaiyilirundhu Saravanan". Thenisai. ശേഖരിച്ചത് 2007-11-11. 
 7. "Review: Sullan". Indiaglitz. 2004-07-26. ശേഖരിച്ചത് 2007-11-11. 
 8. Dhanush is going to be introduced to Telugu screen, Idleburra.com
 9. "Review: Dreams". Indiaglitz. 2004-11-18. ശേഖരിച്ചത് 2007-11-11. 
 10. "Review: Devathaiyai Kanden". Indiaglitz. 2005-01-20. ശേഖരിച്ചത് 2007-11-11. 
 11. "Review: Athu Oru Kana Kaalam". Indiaglitz. 2005-11-02. ശേഖരിച്ചത് 2007-11-11. 
 12. Reddy, T. Krithika; Arvind Krishna, R. Ragu (2006-02-14). "'We are creative gamblers'". The Hindu. ശേഖരിച്ചത് 2007-11-11.  Unknown parameter |coauthors= ignored (സഹായം)
 13. "Review: Pudhupettai". Indiaglitz. 2006-05-26. ശേഖരിച്ചത് 2007-11-11. 
 14. Dhanush's Profile, Southdreamz.com
 15. Davis, Franko. "Review: Thiruvilayaadal Arambham". Nowrunning. ശേഖരിച്ചത് 2007-01-01. 
 16. "Review: Parattai Engira Azhagu Sundaram". Sify. ശേഖരിച്ചത് 2007-11-11. 
 17. "Review: Polladhavan". Sify. ശേഖരിച്ചത് 2007-11-11. 
 18. Kumar, S.R. Ashok (2007-06-09). "Dhanush pairs up with Nayanthara". The Hindu. ശേഖരിച്ചത് 2007-11-11. 
"https://ml.wikipedia.org/w/index.php?title=ധനുഷ്&oldid=2462107" എന്ന താളിൽനിന്നു ശേഖരിച്ചത്