സൈഫ് അലി ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈഫ് അലി ഖാൻ
Saif Ali Khan looking away from the camera
Khan at the 2015 Stardust Awards
ജനനം
Sajid Ali Khan

(1970-08-16) 16 ഓഗസ്റ്റ് 1970  (50 വയസ്സ്)
ദേശീയതIndian
പൗരത്വംIndian
തൊഴിൽActor, producer
സജീവ കാലം1992–present
സ്ഥാനപ്പേര്Nawab of Pataudi (pretender: 2011-present)
Nawab of Bhopal (pretender: 2011-present)
പങ്കാളി(കൾ)
Amrita Singh
(വി. 1991; div. 2004)

Kareena Kapoor (വി. 2012)
കുട്ടികൾ3, including Sara Ali Khan
Parents
ബന്ധുക്കൾSee Pataudi family and Tagore family
അവാർഡുകൾFull list
HonoursPadma Shri (2010)

ബോളിവുഡ് ചലച്ചിത്രനടന്മാരിൽ ശ്രദ്ധേയനായ ഒരു നടനാണ് സൈഫ് അലി ഖാൻ (ഹിന്ദി: सैफ़ अली ख़ान) . 1970, ഓഗസ്റ്റ് 16-ന് ന്യൂ ഡെൽഹിയിൽ വച്ച് പട്ടൌഡിയുടെ നവാബായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റേയും മകനായിട്ടാണ് ഇദ്ദേഹത്തിന്റെ ജനനം. സോഹ അലി ഖാനും ശാബ അലി ഖാനും ഇദ്ദേഹത്തിന്റെ സഹോരിമാരാണ്.

1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി എന്ന സിനിമയും യേ ദില്ലഗി എന്ന സിനിമയും ഇദ്ദേഹത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി. തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയം രുചിച്ചു. 2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവൻ നൽകി. 2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോ, ഇദ്ദേഹത്തിന്റെ അഭിനയശേഷിയുടെ തെളിവായി. ഈ സിനിമയിലെ അഭിനയം ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു. അതിനടുത്ത വർഷം പുറത്തിറങ്ങിയ ഹും തും എന്ന ചിത്രത്തിലെ അഭിനയത്തിനു ഇദ്ദേഹത്തിനു മികച്ച നടനുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സലാം നമസ്തേ (2005), പരിണീത (2005), ഓംകാര (2006), താ രാ രം പം (2007) എന്നീ സിനിമകളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്.[1] ബോളിവുഡ് സിനിമകളിലെ മുഖ്യ നടന്മാരിൽ ഒരാളാണ് സൈഫ് ഇന്ന്.[2]

അവലംബം[തിരുത്തുക]

  1. "shaadi.com". Saif Ali Khan's career summary. ശേഖരിച്ചത് 5 April. Unknown parameter |accessyear= ignored (|access-date= suggested) (help); Check date values in: |accessdate= (help)
  2. "boxofficeindia.com". Saif Ali Khan's box office ratio. മൂലതാളിൽ നിന്നും 2006-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 December. Unknown parameter |accessyear= ignored (|access-date= suggested) (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സൈഫ്_അലി_ഖാൻ&oldid=3202218" എന്ന താളിൽനിന്ന് ശേഖരിച്ചത്