Jump to content

സഞ്ജയ് ദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ജയ് ദത്ത്
ജനനം
സഞ്ജയ് ബൽ‌രാജ് ദത്ത്
മറ്റ് പേരുകൾസഞ്ജു ബാബ
തൊഴിൽനടൻ
സജീവ കാലം1981-ഇതുവരെ
ജീവിതപങ്കാളി(കൾ)റിച്ച ശർമ്മ (1987-1996) (Deceased)
റിയ പിള്ള (1998-2005) (Divorced) [1]
മാന്യത ദത്ത് (2008-ഇതുവരെ) [2]
മാതാപിതാക്ക(ൾ)സുനിൽ ദത്ത്
നർഗീസ് ദത്ത്

ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് സഞ്ജയ് ദത്ത് (ഹിന്ദി: संजय दत्त) (ജനനം: ജൂലൈ 29, 1959). ഹിന്ദിയിലെ മികച്ച ഒരു നടനായിരുന്ന സുനിൽ ദത്തിന്റേയും, നർഗീസിന്റേയും മകനായ ഇദ്ദേഹത്തിന് രണ്ട് തവണ ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിനെ 1993 ലെ മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച് 6 വർഷം ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയിൽ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 20, 2007 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

2008 ഫെബ്രുവരി 10നു മുംബൈയിൽ വെച്ച് സഞ്ജ ദത്ത് മാന്യതയെ വിവാഹം കഴിച്ചു .മാന്യത അദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയാണ് .

ജീവചരിത്രം

[തിരുത്തുക]

ആദ്യകാല ജീവിതം

[തിരുത്തുക]

സുനിൽ ദത്തിന്റേയും നർഗീസ് ദത്തിന്റേയും പുത്രനായി ജനിച്ച സഞ്ജയ് ദത്തിന് നമ്രത ദത്ത്, പ്രിയ ദത്ത് എന്നീ രണ്ട് സഹോദരിമാരുണ്ട്. വിദ്യാഭ്യാസം കഴിഞ്ഞത് ഹിമാചൽ പ്രദേശിലുള്ള കസോളി എന്ന സ്ഥാലത്തെ ലോറൻസ് സ്കൂളിലാണ്. തന്റെ 12 മാത്തെ വയസ്സിൽ പിതാവ് സുനിൽ ദത്ത് അഭിനയിച്ച ചിത്രമായ രേഷ്മ ഓർ ഷേര എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. തന്റെ ആദ്യ ചിത്രമായ റോക്കിയിൽ പുറത്തിറങ്ങുന്നതിന് കുറച്ചു മുമ്പ് തന്നെ മാതാവായ നർഗീസ് അന്തരിച്ചു.

അവാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=സഞ്ജയ്_ദത്ത്&oldid=3928143" എന്ന താളിൽനിന്ന് ശേഖരിച്ചത്