ഋഷി കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഋഷി കപൂർ
Rishi Kapoor.jpg
മറ്റ് പേരുകൾചിന്റു
തൊഴിൽഅഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ്, ചലച്ചിത്രസംവിധായകൻ
സജീവം1973- ഇതുവരെ
ജീവിത പങ്കാളി(കൾ)നീതു സിംങ് (1980 - ഇതുവരെ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമാണ് ഋഷി കപൂർ. (ജനനം: സെപ്റ്റംബർ 4, 1952).


ആദ്യ ജീവിതം[തിരുത്തുക]

പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. തന്റെ സഹോദരന്മാരാണ് നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രൺബീർ കപൂർ.

സിനിമ ജീവിതം[തിരുത്തുക]

ഋഷി കപൂർ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

സ്വകാര്യജീ‍വിതം[തിരുത്തുക]

1979 ൽ നീതു സിംങുമായി എൻ‌ഗേജ് മെന്റ് കഴിഞ്ഞതിനു ശേഷം 1980 ൽ വിവാഹം കഴിച്ചു. ഇവർക്ക് രൺബീർ കപൂർ, ഋതിമ കപൂർ എന്നീ രണ്ട് മക്കളുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഋഷി_കപൂർ&oldid=2648352" എന്ന താളിൽനിന്ന് ശേഖരിച്ചത്