രാജേഷ് ഖന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാജേഷ് ഖന്ന
Rajesh Khanna Profile.jpg
ജനനം ജതിൻ ഖന്ന
1942 ഡിസംബർ 29(1942-12-29)
മരണം 2012 ജൂലൈ 18(2012-07-18) (പ്രായം 69)
മുംബൈ, ഇന്ത്യ
സജീവം 1966 - 2012
ജീവിത പങ്കാളി(കൾ) ഡിംപിൾ കപാഡിയ (1973-1984)
കുട്ടി(കൾ) ട്വിങ്കിൾ ഖന്ന, റിങ്കി ഖന്ന

ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഒരു പ്രമുഖ നടനായിരുന്നു രാജേഷ് ഖന്ന [1](ഹിന്ദി: राजेश खन्ना; പഞ്ചാബി: ਰਾਜੇਸ਼ ਖੰਨਾ) (ഡിസംബർ 29, 1942 - ജൂലൈ 18 2012). 'ഇന്ത്യൻ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.[2] 2008-ൽ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

ആദ്യ നാമം ജതിൻ ഖന്ന എന്നായിരുന്നു. പഞ്ചാബിലെ അമൃതസറിലാണ് ജതിൻ ജനിച്ചത്. തന്റെ മാതാപിതാക്കൾക്ക് മൂന്ന് പെണ്മക്കളുണ്ടായിരുന്നതു കൊണ്ട് ആണായ ജതിനിനെ ദത്തെടുക്കുകയായിരുന്നു.[1][3] ഗിർഗാവിലെ സെന്റ് സെബാസ്റ്റ്യൻ ഗോവൻ ഹൈസ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് ഇദ്ദേഹം നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

1973-ൽ രാജേഷ് ഖന്ന പ്രമുഖ നടിയായ ഡിം‌പിൾ കപാഡിയയെ വിവാഹം ചെയ്തു.[4] ഇവരുടെ മൂത്ത മകളാണ് ബോളിവുഡിലെ തന്നെ അഭിനേത്രിയായ ട്വിങ്കിൾ ഖന്ന.[5] മറ്റൊരു മകളായ റിങ്കി ഖന്നയും ഒരു നടിയാണ്. 1984-ൽ രാജേഷും ഡിംപിളും വേർപിരിഞ്ഞു.[6]

അഭിനയജീവിതം[തിരുത്തുക]

1966-ലാണ് ആദ്യചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തിൽ പ്രതിഭകളെ കണ്ടെത്തുന്നതിൽ നടന്ന ഒരു മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷമാണ് ആഖ്‌രി രാത് എന്ന ചിത്രത്തിൽ അവസരം ലഭിക്കുകയുമായിരുന്നു.[7] 1967-ൽ രാസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, 1967 ൽ തന്നെ ഇറങ്ങിയ ഔരത് , ഖാമോശി എന്ന ചിത്രങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.69 മുതൽ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവർണകാലം. അന്നിറങ്ങിയ ആരാധന എന്ന ചിത്രത്തിലൂടെ കൗമാരക്കാരുടെ സ്വപ്നനായകനായി മാറി. ഹാഥി മേരാ സാഥി,ആനന്ദ്,അമർ പ്രേം തുടങ്ങി 15 ചിത്രങ്ങൾ ആ കാലയളവിൽ സൂപ്പർ ഹിറ്റുകളായി. അക്കാലത്തെ മികച്ച ഗായകനായിരുന്ന കിഷോർ കുമാർ പാടിയ നിരവധി ഗാനരംഗങ്ങളിൽ അഭിനയിച്ചത് രാജേഷ് ഖന്നയാണ്. മിക്ക ചിത്രങ്ങളിലേയും സംഗീത സംവിധായകൻ ആർ.ഡി. ബർമ്മൻ ആയിരുന്നു. മുംതാസ്, ശർമിള ടാഗോർ എന്നിവരായിരുന്നു അദ്ദേഹവുമായി ഇണങ്ങിയ നായികമാർ. അഞ്ജു മഹേന്ദ്രയോടൊപ്പം ഏഴുവർഷം കഴിഞ്ഞ രാജേഷ് ഖന്ന അവരുമായി വഴിപിരിഞ്ഞു വർഷങ്ങൾക്കു ശേഷമാണ് ഡിം‌പിൾ കപാഡിയയെ ജീവിത സഖിയാക്കിയത്.[8]

പിന്നീട് 1976-ൽ ചില പരാജയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്പിച്ചു.[9][10]

പക്ഷേ, 1980-കളിൽ അമർദീപ്, ആഞ്ചൽ എന്നീ ചിത്രങ്ങളിലൂടെ ഇദ്ദേഹം തിരിച്ചു വന്നു. 1990-കളിൽ ഇദ്ദേഹം അഭിനയജീവിതം കുറയ്ക്കുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1999-ലും 2000-ലും ചില ചിത്രങ്ങളിൽ അഭിനയിച്ചു. 2007-ൽ അഭിനയ രംഗത്ത് വീണ്ടും സജീവമാകാൻ തുടങ്ങി.[9][10][11] 2010-ൽ പുറത്തിറങ്ങിയ ദോ ദിലോം കെ ഖേൽ മേം ആണ് അവസാന സിനിമ.

രാഷ്ട്രീയജീവിതം[തിരുത്തുക]

1991-ൽ കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥിയായി ന്യൂഡെൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച രാജേഷ് ഖന്ന1996 വരെ പാർലമെന്റംഗമായി പ്രവർത്തിച്ചു.[12] പാർലമെന്റ് പ്രവർത്തനകാലത്തിനു ശേഷവും കോൺഗ്രസ്സ് അംഗമായി തുടർന്ന ഇദ്ദേഹം 2012-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

അന്ത്യം[തിരുത്തുക]

അർബുദ രോഗബാധം ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ബാന്ദ്രയിലെ വസതിയിൽ വെച്ച് അന്തരിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജേഷ്_ഖന്ന&oldid=2332923" എന്ന താളിൽനിന്നു ശേഖരിച്ചത്