ഡിംപിൾ കപാഡിയ
ഡിംപിൾ കപാഡിയ | |
---|---|
ജനനം | ഡിംപിൾ ചുന്നിഭായി കപാഡിയ ജൂൺ 8, 1957 |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1973 - 1984-ഇതുവരെ |
ജീവിതപങ്കാളി(കൾ) | രാജേഷ് ഖന്ന (1973-1984 വിവാഹമോചനം നേടി) |
ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ഡിംപിൾ കപാഡിയ ഗുജറാത്തി വ്യവസായിയായ ചുന്നിഭായി കപാഡിയ യുടേയും ബെറ്റിയുടേയും മൂത്ത മകളായി (ജനനം: ജൂൺ 8, 1957) ജനിച്ചു. 1970-1980 കളിലെ ചിത്രങ്ങളിൽ തന്റെ വശീകരണം നിറഞ്ഞ അഭിനയം കൊണ്ട് വളരെ പ്രസിദ്ധി നേടിയിരുന്നു.
സിനിമാ ജീവിതം
[തിരുത്തുക]പതിനാറാമത്തെ വയസ്സിൽ 1973 -ൽ ആദ്യ ചിത്രമായ ബോബിയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. 1985 ൽ ഇവരുടെ വിവാഹ മോചനത്തിനു ശേഷം ഇവർ ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. സാഗർ എന്ന ചിത്രത്തിലൂടെ വീണ്ടൂം ശക്തമായി തിരിച്ചെത്തി.[1]
1990 വരെ പല ചിത്രങ്ങളിഅഭിനയിച്ചിട്ടുള്ള ഡിംപിൾ; രുദ്ദാലി (1993) എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ അവാർഡും, ബോബി(1973), സാഗർ (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നല്ല നടിക്കുള്ള ഫിലിംഫെയർ അവാർഡും, ക്രാന്തിവീർ (1994) എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്[2]. 1993 ൽ ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2001 ലെ ദിൽ ചാഹ്ത ഹേ എന്ന ചിത്രത്തിലെ വേഷം വളരെയധികം അഭിനന്ദനം നേടി. 2006 ൽ ആദ്യമായി ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിച്ചു.
സ്വകാര്യ ജീവിതം
[തിരുത്തുക]തന്റെ ആദ്യ ചിത്രമായ ബോബി പുറത്തിറങ്ങുന്നതിനു മുൻപ് ഡിംപിൾ നടനായ രാജേഷ് ഖന്നയെ വിവാഹം ചെയ്തു. പിന്നീട് നീണ്ട 12 വർഷം ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടു നിന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. ബോളിവുഡ് രംഗത്തെ തന്നെ നടിയായ ട്വിങ്കിൾ ഖന്നയും , റിങ്കി ഖന്നയും. 1984 ൽ വിവാഹ മോചനം നേടി. തന്റെ മക്കളും ഹിന്ദി ചലച്ചിത്ര രംഗത്ത് നടിമാരാണ്. മകൾ ട്വിങ്കിൾ ഖന്ന നടനായ അക്ഷയ് കുമാറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
- ബീയിങ് സൈറസ് (2006)
- പ്യാർ മേം ട്വിസ്റ്റ് (2005)
- ദിൽ ചാഹ്താ ഹെ (2001)
- ലീല (2002)
- ക്രാന്തിവീർ (1994)
- ഗർദ്ദിഷ് (1993)
- രുദ്ദാലി (1993)
- നരസിംഹ (1991)
- രാം ലഖൻ (1989)
- സ്സഖ്മീ ഔരത് (1988)
- ഇൻസാഫ് (1987)
- ജാൻബാസ് (1986)
- സാഗർ (1985)
- ബോബി (1973)
അവലംബം
[തിരുത്തുക]- ↑ Verma, Sukanya. "Readers Pick: Bollywood's Sexiest Scenes". Rediff.com. Retrieved 2008-06-14.
- ↑ 2.0 2.1 ഐ.ലവ് ഇന്ത്യ എന്ന സൈറ്റിൽ നിന്നും