ഉള്ളടക്കത്തിലേക്ക് പോവുക

സുനിൽ ദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനിൽ ദത്ത്
മെംബർ ഓഫ് പാർലമന്റ്
മണ്ഡലംമുംബൈ നോർത്ത് വെസ്റ്റ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ബൽ‌രാജ് സിംഗ് ദത്ത്

(1930-06-06)ജൂൺ 6, 1930
ഝെലം, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ പാകിസ്താനിൽ)
മരണംമേയ് 25, 2005(2005-05-25) (74 വയസ്സ്)
മുംബൈ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിനർ‌ഗീസ് ദത്ത്
കുട്ടികൾസഞ്ജയ് ദത്ത് , പ്രിയ ദത്ത്, നർമ്മദ ദത്ത്
വസതിമുംബൈ
As of September 16, 2006
ഉറവിടം: []

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും അഭിനയപ്രതിഭയും, നിർമ്മാതാവും, സംവിധായകനും കൂടാതെ ലോകസഭാംഗവും ആയിരുന്നു സുനിൽ ദത്ത് (ഹിന്ദി: सुनील दत्त, ജൂൺ 6, 1930 – മേയ് 25, 2005). ജനന നാമം: ബൽ‌രാജ് ദത്ത് എന്നായിരുന്നു. 2004-2005 മൻമോഹൻ സിംഗ്‌ സർക്കാറിൽ അദ്ദേഹം യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രി ആയിരുന്നു. ബോളിവുഡിലെ തന്നെ നടനായ സഞ്ജയ് ദത്ത് അദ്ദേഹത്തിന്റെ മകനാണ്. [1].

1984 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. അതിനു ശേഷം മുംബൈ നോർത്ത് വെസ്റ്റ് ലോകസഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ ജീവിതം

[തിരുത്തുക]

സുനിൽ ദത്ത് ജനിച്ചത് ഇന്നത്തെ പാകിസ്ഥാനിലെ ഝെലം ജില്ലയിലാണ്.പിതാവ് രഘുനാഥ്ദിവാനായിരുന്നു മാതാവ് കുൽ വന്തി ദേവി. സോമദത്ത എന്നഅനുജനും റാണി ബാലി എന്ന അനുജത്തിയും ഉണ്ട്.അഞ്ചാമത്തെ വയസ്സിൽ പിതാവ് മരിച്ചു.പതിനെട്ടാമത്തെ വയസ്സിൽ ഇന്ത്യ വിഭജന സമയത്ത് പിതാവിൻറെ സുഹൃത്തായ യാക്കോബിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് കുടിയേറി അവിടെ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്നത്തെ ഹരിയാന സംസ്ഥാനത്തിൽ പെടുന്ന മണ്ഡോലി എന്ന ഗ്രാമത്തിലേക്ക് കുടിയേറി. പിന്നീട് അദ്ദേഹം അഭിനയ സ്വപ്നവുമായി മുംബൈയിലേക്ക് മാറി.ജയ്ഹിന്ദ് കോളേജിൽ നിന്നും 1954 ൽ ബാച്ചിലർ ആർട്സ് ബിരുദം നേടി.മുംബൈ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കുറച്ചുകാലം ജോലി ചെയ്തു.

അഭിനയ ജീവിതം

[തിരുത്തുക]

ആദ്യ ജോലി അദ്ദേഹത്തിന്റെ റേഡിയോ സെയ്‌ലോൺ എന്ന റേഡിയോവിൽ പ്രസ്താവകനായിരുന്നു. പിന്നീട് ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് 1955 ലെ റെയിൽ‌വേ പ്ലാറ്റ്ഫോം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് എത്തി. 1957 ൽ നർഗീസ്സ് ഒന്നിച്ച് അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രം ശ്രദ്ധേയമായി. സമപ്രായക്കാരിയായ നർഗീസുമായി സുനിൽ 1958 ൽ വിവാഹിതനായി.

1950-60 കാലഘട്ടത്തിലെ ഒരു പ്രധാന നടനായിരുന്നു സുനിൽ ദത്ത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. 1964 ൽ 34 വയസ്സിൽയാദേൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ട് അക്കാലത്ത് ഒരു റെ ക്കേ ാർ ഡ് ഉണ്ടാക്കി. മലയാളത്തിലെ മോഹൻ ലാലിന് സമാനമായ അഭിനയശൈലി ആണ് സുനിലിന്റെത്.ഏതുതരം കഥാപാത്രങ്ങൾക്കും വഴങ്ങുന്ന ഫ്ളക്സിബിൾ ആയ മുഖമാണ് അദ്ദേഹത്തിൻറെ. കച്ചവട സിനിമകൾക്ക് പ്രാധാന്യം നൽകുന്ന ഹിന്ദിയിലെ പരിമിതിയിൽ നിന്ന്അതുല്യമായ കഥാപാത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. 1968 ൽ ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും തിരിഞ്ഞു . പക്ഷേ ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത് തികഞ്ഞ പരാജയങ്ങൾ ആയിരുന്നു. 1970 മുതൽ 80 കാലഘട്ടത്തിൽ വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. നാഗീൻ (1976), പ്രാൺ ജായെ പർ വചൻ ന ജായേ (1974), ജാനി ദുശ്മൻ (1979) , ശാൻ (1980) എന്നിവ വിജയ ചിത്രങ്ങളായിരുന്നു. 1981 ൽ തന്റെ മകനായ സഞ്ജയ് ദത്തിനെ ബോളിവുഡിലേക്ക് കൊണ്ടു വന്ന ചിത്രമായിരുന്നു റോക്കി.

      1990 കളിൽ തന്റെ മകൻ സഞ്ജയ്ഉൾപ്പെട്ട ചില വിവാദങ്ങളിൽ പെട്ട് അദ്ദേഹത്തിന് ഗുരുതരമായി ചീത്തപ്പേര് ഉണ്ടാവുകയും അഭിനയ ജീവിതത്തോടും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കേണ്ടി വരുകയും ചെയ്തു.
    പ്രധാന സിനിമകൾ ഗസൽ, സുജാത, ഉസ്നേകഹാ ഥാ ,   ഹം ഹിന്ദുസ്ഥാനി , അമ്രപാലി, റെയിൽവേ പ്ലാറ്റ്ഫോമ് , പടോസൻ ,   മദർ ഇന്ത്യ , ഏക് ഹീ രാസ്താ ,  ഗുംരാഹ്  ഗീതമേ

രാ നാം, ഹിമാലയ് സേഊം ചാ, മിലൻ , ബേട്ടി ബേട്ടേ, , മിലൻ , ജാനീ ദുശ്മൻ, ആജ് ഓറ് കൽ , മുക്കാബല , സാധു ഓർ ശെയ്താൻ, പ്യാസീ ശാം, ഖണ്ഡൻ, രേഷ്മ ഓർ ഷേരാ , മേരാ സായാ സിന്ദഗീ സിന്ദഗീ , സക്മി , ഗൗരി , നർത്തകി , ഗംഗാ ഓർ സൂരജ് , പ്രാൺ ജായേ പർ വചൻനജായേ , ഹംറാസ്, റോക്കി, രേഖ നായികയായ നാഗിൻ ,ഗീതാ മേരാ നാം , മംഗൽ ദാദാ , സാധു ഓർ ശയ്ത്താൻ , പരമ്പര, കാലാആദ്മി , .2003 ൽ തന്റെ മകൻ സഞ്ജയ് ദത്ത്നായകനായി അഭിനയിച്ച മുന്നാഭായി എം.ബി.ബി.എസ്.

ഒരു ഹൃദയാഘാതം മൂലം അദ്ദേഹം 2005 ൽ 75 വയസ്സിൽ അന്തരിച്ചു.[2] അഭിനയിച്ച ഗാനങ്ങൾ തൂ ജഹാം ജഹം ചലേഗാ മേ രാ സായാ സാഥ് , തുമേ യാദ് കർ കേ കർകേ , ദിൽ ഖുശ് ഹേ ആജ് ഉൻസേ മുലാകാത്ത് ഹോ ഗയീ ദൂർ സേ ഹീ ബാത്ത് ഹുയി ബാത്ത് ഹാ ഗയീ യേ കാമോ ഷിയാം യേ തൻഹായി, രംഗ് ഓർ നൂർ കീ ബാരാത് കിസേ പേശ്കരൂം യേ മുരാദോം കീ ഹസീറാത്ത് കിസേ പേ, ശ് കരും, തേരീ ആംഖോം കേ സിവാ ദുനിയാ മേം രഖാ ക്യാഹേ , ഏക്ചതുര് നാര് ബഡീ ഹാശിയാർ, യേ വാദിയാം യേ ഫിസായേ , തേരേ ഇശ്ക് കാ മുജ് പേ ഹുവാ , ആജ് കൽ മേ o ധൽ ഗയാ , സാവന്കാ മഹീനാ പവന് കരേ തോര് ,രാധികേ തൂനേ ബൻസുരീ ചുരായീ , തും അഗർ സാഥ് ദേനേ കാ വാദാ കരോ, ഹം ജബ് സിമത് കീ ആപ് കീ, തലത് മഹമൂദ് പാടിയ ജൽതേ ഹേ ജിസ്കേ ലിയേ, ആപ്കേ പഹലൂ മേ ആകർ രോ ലിയേ, കോയി ബതാ ദേദിൽ , എഹസാന് മേരേ ദിൽ പേ തുമാരാ ഹേ ,കൽ ചമൻ ഥാ മാനേ ഏക് ഖവാബ് സാ, തീൻ ബട്ടീ വാലാ ഗോവിന്ദാ, കിസീ പഥർ കേ മൂരത് സേ,ഇത് നാ മുജ് സേ തൂ പ്യാർ , നേ നോം മേ ബദ്രാ, ചലോ ഏക് ബാർ ഫിർ സേ അജ്നബീ ബൻ ജായേ ഹം, തൂ ചന്ദാ മേം ചാന്ദ്നീ, ബോൽ ഗോരി ബോൽ തേരാ കോൻ പിയാ , ചെഹരേ പേ ഖുഷി ചാ ജാതി ഹേ , തടപ് യേ ദിൻ രാത് കീ, സുനിയേ സരാ ദേഖിയേനാ

കൂടുതൽ വായനക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുനിൽ_ദത്ത്&oldid=4605060" എന്ന താളിൽനിന്ന് ശേഖരിച്ചത്