നർഗീസ്
നർഗീസ് | |
---|---|
![]() മദർ ഇന്ത്യ എന്ന ചിത്രത്തിലെ നർഗീസ് (1957) | |
ജനനം | ഫാത്തിമ റഷീദ് ജൂൺ 1, 1929 |
മരണം | മേയ് 3, 1981 (aged 51) |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1935, 1942 – 1967 |
ജീവിതപങ്കാളി(കൾ) | സുനിൽ ദത്ത് (1958 – 1981) (her death) |
കുട്ടികൾ | സഞ്ജയ് ദത്ത് അഞ്ജു പ്രിയ ദത്ത് |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു നർഗീസ് ദത്ത് (ഹിന്ദി: नर्गिस, ഉർദു: نرگس) (ജൂൺ 1,1929 – മേയ് 3, 1981).[1] 1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയായിരുന്നു നർഗീസ്. അക്കാലത്തെ ധാരാളം വിജയചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു.
ആദ്യ ജീവിതം[തിരുത്തുക]
ഫാത്തിമ റഷീദ് എന്നായിരുന്നു നർഗീസിന്റെ ആദ്യ നാമം. [2]
അഭിനയ ജീവിതം[തിരുത്തുക]
1935 ൽ 6 വയസ്സുള്ളപ്പോഴാണ് നർഗീസ് ആദ്യമായി അഭിനയിക്കുന്നത്. തലാക് ഇശ്ക് എന്ന ചിത്രത്തിൽ ബേബി നർഗീസ് ആയി അഭിനയിച്ചു. ആദ്യ വേഷത്തിലെ പേരായ നർഗീസ് എന്ന പേര് തന്നെ പിന്നീടുള്ള ചിത്രങ്ങളിൽ ഉപയോഗിക്കുകയായിർന്നു. തന്റെ 14 വയസ്സിൽ നായിക വേഷത്തിൽ അഭിനയിച്ചു.[അവലംബം ആവശ്യമാണ്] 1940-50 കാലഘട്ടത്തിൽ ധാരാളം ഹിന്ദി ഉർദു ചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു. 1957 ൽ അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഇതിന് ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു. കൂടാതെ ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 1958 ൽ വിവാഹത്തിനു ശേഷം കുറച്ചു കാലത്തെക്ക് ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടു നിന്നു. തന്റെ അവസാന ചിത്രം 1967 ൽ അഭിനയിച്ച രാത് ഓർ ദിൻ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.
സ്വകാര്യ ജീവിതം[തിരുത്തുക]
ആദ്യ കാലത്ത് നർഗിസ് പ്രമുഖ നടനായ രാജ് കപൂറുമായി പ്രണയത്തിലായിരുന്നു. പക്ഷേ, പിന്നീട് നടനായ സുനിൽ ദത്തിനെ വിവാഹം ചെയ്യുകയായിരുന്നു.[3] ഇവരുടെ വിവാഹം മാർച്ച്, 11 1958 ൽ കഴിഞ്ഞു. ഇവർക്ക് മൂന്ന് മക്കളുണ്ട്. നടനായ സഞ്ജയ് ദത്ത്, പ്രിയ ദത്ത്, നമ്രത എന്നിവരാണ് മക്കൾ.[3]
മരണം[തിരുത്തുക]
മേയ് 3, 1981 ൽ നർഗീസ് ദത്ത് ക്യാൻസർ മൂലം മരണമടഞ്ഞു. ആദ്യം ന്യൂ യോർക്കിൽ ചികിത്സ നേടിയതിനു ശേഷം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നു. പക്ഷേ, രോഗം മൂർച്ചിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.[3][3] 1981 തന്റെ മകന്റെ ആദ്യ ചിത്രമായ റോക്കി എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിൽ നർഗീസിനു വേണ്ടി ഒരു ഇരിപ്പിടം ഒഴിച്ചിട്ടിരുന്നു.[3]
കൂടുതൽ വായനക്ക്[തിരുത്തുക]
- Mr. and Mrs. Dutt: Memories of our Parents, Namrata Dutt Kumar and Priya Dutt, 2007, Roli Books. ISBN 978-81-7436-455-5.[4]
- Darlingji: The True Love Story of Nargis and Sunil Dutt, Kishwar Desai. 2007, Harper Collins. ISBN 978-81-7223-697-7.
ഇതും വായ്ക്കുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 57. Shrimati Nargis Dutt (Artiste) –1980-81 List of Nominated members, Rajya Sabha Official website.
- ↑ Biography of Nargis at IMDB.
- ↑ 3.0 3.1 3.2 3.3 3.4 Dhawan, M. (April 27, 2003). "A paean to Mother India". The Tribune. ശേഖരിച്ചത് 2008-09-07.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ To Mr. and Mrs. Dutt, with love (Literary Review) Archived 2007-10-11 at the Wayback Machine. The Hindu, Oct 7, 2007.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നർഗീസ്
- Nargis Dutt Memorial Foundation Archived 2008-01-17 at the Wayback Machine.