Jump to content

സരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരിക
ജനനം
സൂരജ്

(1962-06-03) ജൂൺ 3, 1962  (62 വയസ്സ്)
മറ്റ് പേരുകൾബേബി സരിക, സരിക
സജീവ കാലം1967 - ഇതുവരെ
ജീവിതപങ്കാളി(കൾ)കമൽഹാസൻ (വേർപിരിഞ്ഞു)
കുട്ടികൾശ്രുതി ഹാസൻ (ജ. 1986)
അക്ഷര ഹാസൻ(ജ. 1991)

മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയ ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് സരിക

ആദ്യ ജീവിതം

[തിരുത്തുക]

സരിക ജനിച്ചത് ജൂൺ 3, 1962 ൽ ഡെൽഹിയിലാണ്.

അഭിനയ ജീവിതം

[തിരുത്തുക]

60 കളിലെ ഹിന്ദി ചലച്ചിത്രങ്ങളിൽ ബേബി സൂരജ് എന്ന തന്റെ ജനന സ്ഥല നാമത്തിൽ ഒരു ബാല താരമായിട്ടാണ് സരിക അഭിനയം തുടങ്ങിയത്. പല ബാല ചിത്രങ്ങളിലും സരിക അക്കാലത്ത് അഭിനയിച്ചു. 1980 കളിൽ ഒരു വിദേശ പെൺകുട്ടിയുടെ പ്രതിച്ഛായയായിരുന്നു സരികക്ക്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതിയിൽ കമലഹാസനെ വിവാഹം ചെയ്തതോടെ അഭിനയം നിർത്തുകയായിരുന്നു. പിന്നീട് അവർ തമ്മിലുള്ള വിവാഹ മോചനത്തിനു ശേഷം ഹിന്ദി ചലച്ചിത്രത്തിലേക്ക് സരിക തിരിച്ചു വന്നു.

2000 ൽ മികച്ച വേഷ രൂപകല്പനയിൽ ഹേ റാം എന്ന ചിത്രത്തിന് ദേശീയപുരസ്കാരം ലഭിച്ചു. 2002 ലെ പർ‌സാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. 2007 ൽ ഹാസ്യ ചിത്രമായ ബേജാ ഫ്രൈ എന്ന ചിത്രത്തിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

മുൻപ് ചില ബന്ധങ്ങൾ ശേഷം സരിക പ്രമുഖ നടനായ കമലഹാസനേ വിവാഹം ചെയ്തു. ഇവർക്ക് ശ്രുതി ഹാസൻ, അക്ഷര ഹസൻ എന്നീ രണ്ട് പെണ്മക്കളുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
പുരസ്കാരങ്ങൾ
National Film Award
മുൻഗാമി ദേശീയ ചലച്ചിത്രപുരസ്കാരം - മികച്ച നടി
for പർ‌സാനിയ

2006
പിൻഗാമി
"https://ml.wikipedia.org/w/index.php?title=സരിക&oldid=3788227" എന്ന താളിൽനിന്ന് ശേഖരിച്ചത്