Jump to content

ശർമിള ടാഗോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശർമിള ടാഗോർ
শর্মিলা ঠাকুর
ശർമിള ടാഗോർ
ജനനം
ശർമിള ടാഗോർ

(1944-12-08) ഡിസംബർ 8, 1944  (79 വയസ്സ്)
മറ്റ് പേരുകൾആയിഷ സുൽതാന,
ശർമിളാ ടാഗോർ ഖാന
തൊഴിൽഅഭിനേത്രി
സജീവ കാലം1959-ഇതുവരെ
ജീവിതപങ്കാളി(കൾ)മൻസൂർ അലി ഖാൻ പട്ടൗഡി (1969 - ഇതുവരെ)
കുട്ടികൾസൈഫ് അലി ഖാൻ
സാബ അലി ഖാൻ
സോഹ അലി ഖാൻ

ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ശർമിള ടാഗോർ (ബംഗാളി: শর্মিলা ঠাকুর Shormila Ṭhakur) (ജനനം: 8 ഡിസംബർ 1944).

ഏപ്രിൽ 2005 ൽ ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റെ അദ്ധ്യക്ഷയായിരുന്നു. 2005 ഡിസംബറിൽ, യുണീസെഫിന്റെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.[1]

ആദ്യജീവിതം

[തിരുത്തുക]

ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ഹൈദരബദിലാണ് ശർമിള ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയുടെ ജനറൽ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറാണ് പിതാവ്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. തന്റെ 14-മത്തെ വയസ്സിൽ തന്നെ മികച്ച മുൻനിരകഥാപാത്രമാ‍യി അഭിനയിച്ചതിനെ സത്യജിത് റായ് പുകഴ്ത്തിയിരുന്നു.[2]. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് സൌമിത്ര ചാറ്റർജി ആയിരുന്നു.

1964 ലാണ് ബോളിവുഡ് ചലച്ചിത്രമേഖലയിൽ ഒരു നടിയായി പേരെടുക്കാൻ കഴിഞ്ഞത്. പിന്നീട് ബോളിവുഡിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയയായി.

സ്വകാര്യ ജീവിതം

[തിരുത്തുക]

ശർമിള വിവാ‍ഹം ചെയ്തിരിക്കുന്നത് മൻസൂർ അലി പട്ടോടി ഖാനെയാണ്. അക്കാലത്ത് ശർമിള ഇസ്ലാം മതത്തിലേക്ക് മാ‍റിയിരുന്നു.[3]

സൈഫ് അലി ഖാൻ, സാബ അലി ഖാൻ, സോഹ അലി ഖാൻ എന്നിവർ മക്കളാണ്.

പുരസ്കാരങ്ങൾ
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി
വഹീദ റഹ്മാൻ
for നീൽകമൽ
ഫിലിംഫെയർ മികച്ച നടി
for ആരാധന

1969
പിൻഗാമി
മുംതാസ്
for ഖിലോന
മുൻഗാമി ഫിലിംഫെയർ ജീവിതകാല പുരസ്കാരം
1997
പിൻഗാമി
ദേശീയ ചലച്ചിത്രപുരസ്കാരം
മുൻഗാമി
ശബാന ആസ്മി
for അങ്കൂർ
മികച്ച നടി-ദേശീയ ചലച്ചിത്രപുരസ്കാരം
for മോസം

1976
പിൻഗാമി
മുൻഗാമി
രാഖി ഗുത്സാർ
for ശുബോ മഹൂറത്ത്
മികച്ച സഹ നടി-ദേശീയ ചലച്ചിത്രപുരസ്കാരം
for Abar Aranye

2004
പിൻഗാമി
ഷീല
for അകലേ

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ സംവിധായകൻ വേഷം ഭാഷാ
1959 അപുർ സൻസാർ സത്യജിത് റേ അപർണ ബംഗാളി
1960 ദേവി സത്യജിത് റേ ദയാമയി ബംഗാളി
1963 ശേഷ് അങ്ക ഹരിദാസ് ഭട്ടാചാര്യ മാല ബംഗാളി
നിർജൻ സൈകതെ തപൻ സിൻഹ രേണു ബംഗാളി
ബർനാലി അജോയ് കർ അലോക ചൗധരി ബംഗാളി
ഛായാ ഷുർജോ പാർത്ഥ പ്രതിം ചൗധരി ഗെന്റൂ ബംഗാളി
1964 കാശ്മീർ കി കലി ശക്തി സാമന്ത ചമ്പാ ഹിന്ദി
1965 വക്ത് യാഷ് ചോപ്ര രേണു ഖന്ന ഹിന്ദി
ഡാക്ക് ഘർ സുൽ വെള്ളാനി അതിഥി വേഷം ഹിന്ദി
1966 അനുപമ ഋഷികേശ് മുഖർജി ഉമാ ശർമ്മ ഹിന്ദി
ദേവർ മോഹൻ സെഹ്ഗൽ മധുമതി/ബൻവാരിയ ഹിന്ദി
സാവൻ കി ഘട ശക്തി സാമന്ത സീമ ഹിന്ദി
നായക് സത്യജിത് റേ അദിതി ബംഗാളി
യേ രാത്ത് ഫിർ നാ ആയെഗി ബ്രിജ് കിരൺ ഹിന്ദി
1967 മിലൻ കി രാത്ത് ആർ. ഭട്ടാചാര്യ ആർത്തി ഹിന്ദി
ആൻ ഈവിനിംഗ് ഇൻ പാരിസ് ശക്തി സാമന്ത ദീപ മാലിക്/രൂപ മാലിക് (സൂസി) ഹിന്ദി
ആംനേ സാംനേ സുരജ് പ്രകാശ് സപ്ന മാത്തൂർ/സപ്ന മിത്തൽ ഹിന്ദി
1968 മേരേ ഹംദം മേരേ ദോസ്ത് അമർ കുമാർ അനിത ഹിന്ദി
ഹംസായ ജോയ് മുഖർജി ലീന സെൻ ഹിന്ദി
ദിൽ ഔർ മോഹബ്ബത്ത് ആനന്ദ് ദത്ത അനുരാധ വർമ്മ ഹിന്ദി
യകീൻ ബ്രിജ് രീത ഹിന്ദി

അവലംബം

[തിരുത്തുക]
  1. Sharmila Tagore, for UNICEF
  2. "Sharmila Tagore :: SatyajitRay.org". Archived from the original on 2010-05-04. Retrieved 2009-01-03.
  3. A Western Journalist on India, By Francois Gautier, pg. 131

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശർമിള_ടാഗോർ&oldid=3693148" എന്ന താളിൽനിന്ന് ശേഖരിച്ചത്