Jump to content

ശരണ്യ പൊൻവണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശരണ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശരണ്യ പൊൻവണ്ണൻ
ജനനം (1970-04-26) ഏപ്രിൽ 26, 1970  (54 വയസ്സ്)
തൊഴിൽനടി
സജീവ കാലം1987–1995; 2003–തുടരുന്നു
ജീവിതപങ്കാളി(കൾ)പൊൻവണ്ണൻ

പ്രധാനമായും തമിഴ്-മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു നടിയാണ് ഷീല ക്രിസ്റ്റീന രാജ്[1] എന്നും അറിയപ്പെടുന്ന ശരണ്യ പൊൻവണ്ണൻ (ജനനം ഏപ്രിൽ 26, 1970). മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1980-കളിൽ ചലച്ചിത്രരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷം വീണ്ടും അവർ ചലച്ചിത്രവേദിയിൽ മടങ്ങിയെത്തി. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്. 2010-ൽ സീനു രാമസ്വാമി സംവിധാനം ചെയ്ത 'തെന്മേർക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. നടനും സംവിധായകനുമായ പൊൻവണ്ണൻ ആണ് ഭർത്താവ്. ആലപ്പുഴ സ്വദേശിയായ മുൻകാല മലയാളചലച്ചിത്രസംവിധായകൻ എ.ബി. രാജിന്റെ മകളാണ് ശരണ്യ[2].

അവലംബം

[തിരുത്തുക]
  1. "Distinguished Alumnae". Womens Christian College (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 3 December 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "മദ്രാസ് മെയിൽ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 698. 2011 ജൂലൈ 11. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശരണ്യ_പൊൻവണ്ണൻ&oldid=3706855" എന്ന താളിൽനിന്ന് ശേഖരിച്ചത്