Jump to content

നടി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി.കേശവദേവ് ന്റെ മനോഹരമായ മലയാള നോവൽ ആണ് നടി. നാടകവേദിയിലെ ആശയ ദാരിദ്ര്യം, ആദർശങ്ങളോടുള്ള അവജ്ഞ, വർത്തമാന കാല പ്രശ്നങ്ങളെ സ്വീകരിക്കുവാനുള്ള വൈമുഖ്യം, പേക്കോലം തുള്ളി പണം വാങ്ങുന്ന കലാവ്യഭിചാരം എന്നിവയെ ആസ്പദമാക്കി എഴുതപ്പെട്ട നാടക നോവൽ. പതിനാറ് അദ്ധ്യായങ്ങളിലായി എഴുതപ്പെട്ട ഈ നോവലിലെ പ്രധാന കഥാപാത്രം അതി സൂക്ഷ്മമായ നിരീക്ഷണ ശക്തിയും പ്രായത്തിൽ കവിഞ്ഞ പക്വതയും ഉള്ള മീനാക്ഷി എന്ന പെൺകുട്ടിയാണ്. ഗോവിന്ദപ്പിള്ള, ജാനകിയമ്മ, മനോഹരി, മോഹനൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ടി. കെ. വർഗ്ഗീസ് വൈദ്യൻ ആണു ഈ പുസ്തകത്തിന്റെ പ്രസാദകൻ. 1945 ൽ യുദ്ധo മൂർച്ഛിച്ച സമയ പശ്ചാത്തലത്തിലാണ് ഈ നോവൽ എഴുത പ്പെട്ടിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=നടി_(നോവൽ)&oldid=3085431" എന്ന താളിൽനിന്ന് ശേഖരിച്ചത്