കരീന കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരീന കപൂർ
KareenaKapoor.jpg
ജനനം (1980-09-21) സെപ്റ്റംബർ 21, 1980 (പ്രായം 39 വയസ്സ്)
തൊഴിൽചലച്ചിത്രനടി
സജീവം2000 മുതൽ
ജീവിത പങ്കാളി(കൾ)സൈഫ് അലി ഖാൻ

പ്രശസ്തയായ ഹിന്ദി ചലച്ചിത്ര നടിയാണ് കരീന കപൂർ (ഹിന്ദി: करीना कपूर; ജനനം സെപ്റ്റംബർ 21, 1980[1]) വിളിപ്പേര് ബേബൊ. ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യ ചിത്രം റെഫ്യൂജീയാണ് (2000). ഈ ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.

ജീവിത രേഖ[തിരുത്തുക]

ആദ്യകാല ജീവിതവും കുടുംബവും[തിരുത്തുക]

മുബൈയിലെ പഞ്ചാബ് സ്വദേശമായ കപൂർ കുടുബത്തിൽ രൺധീർ കപൂറിന്റെയും, ബബിതയുടെയും മകളായിട്ടാണ് കരീന ജനിച്ചത്. കരീനയുടെ അഭിപ്രായത്തിൽ തന്റെ ആദ്യ നാമം വന്നത് അന്ന കരിനീന എന്ന പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്.[2]

ചലച്ചിത്ര ജീവിതം[തിരുത്തുക]

കരീന ആദ്യമായി അഭിനയിച്ച ചിത്രം 2000-ൽ ജെ.പി. ദത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റെഫ്യൂജി ആണ്. ഇതിൽ കരീനയും അഭിഷേക് ബച്ചനും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല, കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹൈ യാണ്.[3]. പിന്നീട് അഭിനയിച്ച കഭി ഖുശ്ശി കഭി ഖം എന്ന ചിത്രത്തിലെ കഥാപാത്രം കരീനയ്ക്ക് ധാരാളം ജനശ്രദ്ധ നേടി കൊടുത്തു. ഈ ചിത്രവും നല്ല വിജയം കൈവരിച്ചിരുന്നു. തുടർന്ന് കരീന അഭിനയിച്ച കുറച്ച് സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരു ഇടവേളക്ക് ശേഷം കരീന അഭിനയിച്ച ചമേലി (2004) എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും കരീനയുടെ കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു കരീനയ്ക്ക്. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ ചിത്രം കരീനയുടെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.[4]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • 2000 റെഫ്യൂജീ
 • 2001 മുച്ഛേ കുച്ച് കഹ്ന ഹെ
 • 2001 യാദേം
 • 2001 അജ്നബി
 • 2001 അശോക
 • 2001 കഭി ഖുശി കഭി ഖം
 • 2002 മുഛ്സെ ദോസ്തി കരോഗെ
 • 2002 ജീന സിർഫ് മേരെലിയെ
 • 2003 തലാഷ്
 • 2003 ഖുഷി
 • 2003 മേം പ്രേം കി ദിവാനി ഹും
 • 2003 എൽ ഒ സി കാർഗിൽ
 • 2004 ചമേലി
 • 2004 യുവ
 • 2004 ദേവ്
 • 2004 ഫിഡ
 • 2004 അയ്ത്രാസ്സ്
 • 2004 ഹൽചൽ
 • 2005 ബീവാഫ
 • 2005 ക്യോംകി
 • 2005 ദോസ്തി
 • 2006 36 ചൈന ടൌൺ
 • 2006 ചുപ് ചുപ് കേ
 • 2006 ഓംകാര
 • 2006 ഡോൺ
 • 2007 ക്യാ ലവ് സ്റ്റോറി ഹെ
 • 2007 ജബ് വി മെറ്റ്
 • 2008 ഹല്ല ബോൽ (അതിഥി)
 • 2008 തഷൻ

അവലംബം[തിരുത്തുക]

 1. Enkayaar, Bollywood Trade News Network (September 21, 2007). "Kareena Kapoor: Beauty at Crossroads". glamsham.com. ശേഖരിച്ചത് 2007 സെപ്റ്റംബർ 26.
 2. IndiaFM News Bureau (December 29, 2004). "What's a book got to do with Kareena?". IndiaFM. ശേഖരിച്ചത് 2007 ജനുവരി 27.
 3. "Box Office 2001". BoxOffice India.com. മൂലതാളിൽ നിന്നും 2012-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008 ജനുവരി 8.
 4. "The Daredevils of Bollywood". Indiatimes. ശേഖരിച്ചത് 2007 നവംബർ 19. Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരീന_കപൂർ&oldid=3119870" എന്ന താളിൽനിന്ന് ശേഖരിച്ചത്