ജയ ബച്ചൻ
ജയ ബച്ചൻ | |
---|---|
ജനനം | ജയ ബാധുരി ഏപ്രിൽ 9, 1948 |
തൊഴിൽ | അഭിനേതാവ്, രാഷ്ട്രീയ നേതാവ് |
സജീവ കാലം | 1963, 1971- 1981, 1998- ഇതുവരെ |
ജീവിതപങ്കാളി(കൾ) | അമിതാബ് ബച്ചൻ (1973-ഇതുവരെ) |
കുട്ടികൾ | അഭിഷേക് ബച്ചൻ ശ്വേതാ നന്ദ |
ജയ ബാധുരി ബച്ചൻ (ജനനം: ഏപ്രിൽ 10, 1948) (ബംഗാളി: জয়া ভাদুড়ী বচ্চন, ഹിന്ദി: जया बच्चन), ഒരു ഹിന്ദി ചലചിത്ര നടിയാണ്. ഹിന്ദി നടൻ അമിതാബ് ബച്ചനേയാണ് വിവാഹം ചെയ്തിരിക്കുന്നത്. മകൻ അഭിഷേക് ബച്ചനും ചലചിത്ര നടനാണ്. ഉത്തർപ്രദേശിൽ നിന്ന് സമാജ്വാദി പാർട്ടി പ്രതിനിധിയായി രാജ്യസഭയിലെ അംഗമായി.[1]
1963 ൽ സത്യജിത് റേ യുടെ മഹാനഗർ എന്ന ചിത്രത്തിലൂടെ ആണ് സിനിമാ പ്രവേശനം നടത്തിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം. 1971 ൽ ഋഷികേഷ് മുഖർജി സംവിധാനം ചെയ്ത ഗുഡ്ഡി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഉപഹാർ (1971), കോഷിഷ് (1972), കോറ കഗാസ് (1974) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒപ്പം തന്നെ പിന്നീട് ഭർത്താവ് ആയി മാറിയ അമിതാഭ് ബച്ചനൊപ്പം സഞ്ഞീർ, അഭിമാൻ (1973 ), മിലി, ഷോലെ ചുപ്കെ ചുപ്കെ (1975 ) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 1981 ൽ സിൽസിലയിലെ അഭിനയത്തിന് ശേഷം അമിതാഭുമായുള്ള വിവാഹം. കുട്ടികൾ തുടങ്ങിയ കാര്യങ്ങൾ കൊണ്ട് അഭിനയത്തിൽ നിന്ന് വിട്ട് നിന്നു. പിന്നീട് 1998 ൽ ഗോവിന്ദ് നിഹലാനിയുടെ ഹസാർ ചൗരസിക്ക് കി മാം എന്ന ചിത്രത്തിലൂടെ തിരിച്ച് വന്നു പിന്നീട് ഫിസ (2000) കഭി ഖുഷി കഭി കം (2001) കൽ ഹോ നാ ഹൊ തുടങ്ങിയ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ നേടി കയ്യടി നേടി
രാഷ്ട്രീയം
[തിരുത്തുക]സമാജ്വാദി പാർട്ടി രാജ്യസഭ എം പി ആയി 2004 മുതൽ തുടർച്ചയായി 4 വട്ടം രാജ്യസഭയിൽ എത്തി 2018 ൽ ആണ് അവസാനമായി രാജ്യസഭയിൽ എത്തിയത്.
സ്വകാര്യ ജീവിതം
[തിരുത്തുക]തരൂൺ കുമാർ ഭാദുരി , ഇന്ദിര ഭാദുരി എന്നിവരുടെ മകൾ ആയി 1948 ഏപ്രിൽ 9 ന് ജനിച്ചു . 1973 ജൂൺ 3 ന് അമിതാഭ് ബച്ചനെ വിവാഹം ചെയ്തു .ഇവർക്ക് രണ്ട് മക്കളുണ്ട് . അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ . അഭിഷേക് ബച്ചൻ പിന്നീട്റ്റ് ഐശ്വര്യ റായിയെ വിവാഹം ചെയ്തു നിഖിൽ നന്ദ യാണ് ശ്വേതയുടെ ഭർത്താവ്
അവാർഡുകൾ
[തിരുത്തുക]9 ഫിലിം ഫെയർ അവാർഡുകൾ നേടി., നിരവധി സിനിമാ അവാർഡുകൾ കൂടാതെ ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡ്, പത്മശ്രീ തുടങ്ങിയവ നേടിയിട്ടുണ്ട്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2013-03-03.
പുറമേക്കുള്ള കണ്ണികൾ
[തിരുത്തുക]
- Pages using infobox person with unknown empty parameters
- 1948-ൽ ജനിച്ചവർ
- ഏപ്രിൽ 10-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ജീവിതകാലനേട്ടത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചവർ
- ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ സ്ത്രീകൾ
- ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- ബംഗാളി ചലച്ചിത്രനടിമാർ
- വനിതാ രാജ്യസഭാംഗങ്ങൾ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ