പദ്മിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പദ്മിനി
(பத்மினி ராமச்சந்திரன்)
Padmini Actress.jpg
Padmini (1932-2006)
ജനനം
പദ്മിനി
മറ്റ് പേരുകൾനാട്ടിയ പെരോളീ, പപ്പീമ്മ
ജീവിതപങ്കാളി(കൾ)രാമചന്ദ്രൻ

250 ലധികം ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് പദ്മിനി. (ജൂൺ 12, 1932 - സെപ്റ്റംബർ 24, 2006).

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാർ ൽ ഒരാളാ‍യിരുന്നു പദ്മിനി. മലയാളചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വർഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരാ നാം ജോക്കർ തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇടക്കാലത്ത് അമേരിക്കയിലായിരുന്ന പത്മിനി 1984-ൽ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി നോക്കെത്താദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഭർത്താവ് - അന്തരിച്ച ഡോക്ടർ രാമചന്ദ്രൻ. മകൻ - ഡോ. പ്രേം ചന്ദ്രൻ. പ്രശസ്ത നടി ശോഭന പത്മിനിയുടെ സഹോദര പുത്രിയാണ്. നടി സുകുമാരി അടുത്ത ബന്ധുവാണ്.ഗുരു ഗോപിനഥിന്റെ കീഴിലാണ്‌ നൃത്തം അഭ്യസിച്ചത്. ജെ. ശശികുമാർ സംവിധാനം ചെയ്ത ഡോളർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

അഭിനയിച്ച തമിഴ് സിനിമകൾ[തിരുത്തുക]

 • വഞ്ചിക്കോട്ടൈ വാളിഭൻ
 • പണം
 • രാജാ രാണി
 • ചിത്തി
 • വിയറ്റ്നാം വീട്
 • ഇരു മലർകൾ
 • പുനര്‌ജന്മം
 • തില്ലാനാ മോഹനാമ്പാൾ
 • സരസ്വതി ശഭദം
 • പേസും ദൈവം
 • റിക്ഷാക്കാരൻ
 • ദൈവപിറവി
 • കൺകണ്ട ദൈവം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പദ്മിനി&oldid=3350972" എന്ന താളിൽനിന്ന് ശേഖരിച്ചത്