സീനത്ത് അമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീനത്ത് അമൻ
Zeenat Aman still2.jpg
തൊഴിൽഅഭിനേത്രി
സജീവം1971 - 1989, 1999, 2003, 2006 - ഇതുവരെ
ജീവിത പങ്കാളി(കൾ)മസ്‌ഹർ ഖാൻ (1985 - 1998)

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു മികച്ച അഭിനേത്രിയാണ് സീനത്ത് അമൻ (ഹിന്ദി: ज़ीनत अमन, ഉർദു: زینت امان) ജനനം: നവംബർ 19, 1951) 1970 ലെ മിസ്സ് ഇന്ത്യ റണ്ണർ അപ്പ് ആയിരുന്ന സീനത്ത് ആ വർഷത്തെ മിസ്സ് ഏഷ്യ പസിഫിക്ക് ആകുകയും ചയ്തു. ഹിന്ദി ചലച്ചിത്രരംഗത്തേക്ക് ഒരു ഹോളിവുഡ് താരത്തിന്റെ ഭംഗിയോടെ എത്തിയ സീനത്ത് തന്റെ സിനിമ ജീവിതത്തിലുട നീളം ഗ്ലാമർ റോളുകളിലാണ് അഭിനയിച്ചത്.[1]

ആദ്യകാലജീവിതം[തിരുത്തുക]

സീനത്തിന്റെ പിതാവ് അമാനുള്ള മുഗൾ ഏ അസാം , പക്കീസാ എന്നീ പ്രമുഖ സിനിമകളുടെ രചയിതാവുമാണ്. അദ്ദേഹം സീനത്തിന് 13 വയസ്സുള്ളപ്പോൾ അന്തരിച്ചു.

മുംബൈയിലെ സെ. സേവിയേഴ്സ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം ഉന്നത വിദ്യഭ്യാസത്തിനു വേണ്ടി ലോസ് ഏഞ്ചത്സിലേക്ക് നീങ്ങി. ആദ്യം പത്രപ്രവർത്തനം തന്നെ ജോലിയായി തിരഞ്ഞെടുത്ത സീനത്ത് പിന്നീട് മോഡലിങ്ങിലേക്ക് തിരിഞ്ഞു. പിന്നീട് 1970 ൽ ഏഷ്യ പസിഫിക് ആയി തിരഞ്ഞേടുക്കപ്പെട്ടൂ.

അവലംബം[തിരുത്തുക]

  1. Gulzar; Nihalani, Govind; Chatterji, Saibal (2003). Encyclopaedia of Hindi Cinema. Popular Prakashan. pp. p 108. ISBN 81-7991-066-0.CS1 maint: multiple names: authors list (link) CS1 maint: extra text (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സീനത്ത്_അമൻ&oldid=3210597" എന്ന താളിൽനിന്ന് ശേഖരിച്ചത്