നന്ദ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നന്ദ
Actress Nanda 001.jpg
Nanda at a party in Kenya, 1970
ജനനം
തൊഴിൽഅഭിനേത്രി
സജീവ കാലം1948–1983,1991–1995
പുരസ്കാരങ്ങൾഫിലിംഫെയർ മികച്ച സഹനടി for "ആഞ്ചൽ" (1960)

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നന്ദ (8 ജനുവരി 1939 - 25 മാർച്ച് 2014). പ്രധാനമായും ഹിന്ദി ചലച്ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്.

അഭിനയജീവിതം[തിരുത്തുക]

നന്ദ ജനിച്ചത് ഒരു മറാത്തി കുടുംബത്തിലാണ്. മറാത്തി ചലച്ചിത്രവേദിയിലെ അഭിനേതാവും സംവിധായകനുമായ വിനായക് ദാമോദർ കർണാടകി ആണ്. മാതാവ് മറാത്തി ചലച്ചിത്ര അഭിനേത്രിയായിരുന്ന മീനാക്ഷി ശിരോദ്കർ. തന്റെ കുട്ടിക്കാലത്ത് തന്നെ പിതാവ് മരണമടഞ്ഞു. നന്ദ ഒരു ബാലനടിയായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. 1950 കളിലാണ് നന്ദ അഭിനയം തുടങ്ങിയത്.[1] 1956ൽ വി. ശാന്താറാം സംവിധാനം ചെയ്ത 'തൂഫാൻ ഔർ ദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1959ൽ ബൽരാജ് സാഹ്നിക്കൊപ്പം 'ഛോട്ടി ബഹനി'ലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്മാവനായ വി.ശാന്താറാമാണ് നന്ദക്ക് നല്ല അവസരങ്ങൾ നൽകിയത്.

സിനിമകൾ[തിരുത്തുക]

തീൻ ദേവിയാൻ, ഗുമംനാം, ദൂൽ കാ ഫൂൽ, ദുൽഹൻ, ബാബി, നയാ സൻസാർ, ജബ് ജബ് ഫൂൽ കിലെ, മസ്ദൂർ, പരിണീത ഉൾപ്പെടെ എഴുപത്തിമൂന്നിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഹിന്ദിയിലും മറാഠി സിനിമകളിലും അഭിനയിച്ചു. ജബ് ജബ് ഫൂൽ കിലെ എന്ന ചിത്രത്തിൽ ശശി കപൂറിന്റെ ജോഡിയായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജേഷ് ഖന്നയോടൊപ്പം ദ ട്രെയിൻ എന്ന ചിത്രത്തിലും ഋഷി കപൂറിനൊപ്പം പ്രേംരോഗ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ദേവാനന്ദിനൊപ്പം 'കാലാബസാറി'ലും അഭിനയിച്ചു.[2]

അവലംബം[തിരുത്തുക]

  1. http://www.screenindia.com/news/actress-personified/422578/
  2. "AAA ബോളിവുഡ് താരം നന്ദ അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 26. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നന്ദ_(നടി)&oldid=3634980" എന്ന താളിൽനിന്ന് ശേഖരിച്ചത്