ഉള്ളടക്കത്തിലേക്ക് പോവുക

രാഖി ഗുൽസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാഖി ഗുൽ‌സാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാഖി ഗുൽസാർ
രാഖി ഗുൽസാർ-2024 ൽ
ജനനം
രാഖി മജുംദാർ

(1947-08-15) 15 ഓഗസ്റ്റ് 1947 (age 78) വയസ്സ്)
തൊഴിൽനടി
സജീവ കാലം1967–തുടരുന്നു
ജീവിതപങ്കാളി
    അജയ് ബിശ്വാസ്
    (m. 1963; div. 1965)
    (m. 1973; sep. 1974)
കുട്ടികൾമേഘ്‌ന ഗുൽസാർ (daughter)
Honorsപത്മശ്രീ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് രാഖി ഗുൽ‌സാർ (ജനനം: ഓഗസ്റ്റ് 15, 1947). (ഹിന്ദി: राखी गुलजार) (ജനനം: ഓഗസ്റ്റ് 15, 1947) പ്രധാനമായും ഹിന്ദി, ബംഗാളി സിനിമകളിലെ വേഷങ്ങളിലൂടെയാണ് രാഖി അറിയപ്പെടുന്നത്. രാഖിയുടെ അഭിനയ ജീവിതം 1960 മുതൽ 2003 വരെയായിരുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും മൂന്ന് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 2003 ൽ, ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ അവാർഡായ പത്മശ്രീ അവർക്ക് ലഭിച്ചു.[1]

1967 ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ബദു ഭരൺ എന്ന ചിത്രത്തിലൂടെയാണ് രാഖി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1970 ൽ പുറത്തിറങ്ങിയ ജീവൻ മൃത്യു എന്ന ചിത്രമാണ് അവരുടെ ആദ്യ ഹിന്ദി ചിത്രം. 1972 ൽ പുറത്തിറങ്ങിയ ആങ്കോൺ ആങ്കോൺ മേൻ എന്ന ചിത്രം രാഖിയുടെ സിനിമാ ജീവിതത്തിൽ ഒരു വഴിത്തിരിവാകുകയും തുടർന്ന് 1973 ൽ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ ദാഗ്: എ പോയം ഓഫ് ലവ്, 1974 ൽ പുറത്തിറങ്ങിയ 27 ഡൗൺ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1976 ൽ പുറത്തിറങ്ങിയ തപസ്യ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് അവർ നേടിയത്.

ബ്ലാക്ക്‌മെയിൽ (1973), കഭി കഭി (1976), ദൂസരാ ആദ്മി (1977), തൃഷ്ണ, മുഖദ്ദർ കാ സിക്കന്ദർ (രണ്ടും 1978), കാലാ പഥർ, ജുർമാന (രണ്ടും 1979), ബർസാത് കി ഏക് രാത് (1981), ശക്തി (1982), മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഫിലിംഫെയർ അവാർഡ് രാം ലഖൻ (1989), ബാസിഗർ (1993), കരൺ അർജുൻ (1995), ബോർഡർ (1997), ഏക് റിഷ്താ: ദ ബോണ്ട് ഓഫ് ലവ് (2001), ശുഭോ മഹുരാത് (2003) തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി രാഖി സ്വയം പ്രതിഷ്ടിച്ചു. ശുഭോ മഹുരാത് ചിത്രം അവർക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു.

സ്വകാര്യ ജീവിതം

[തിരുത്തുക]

രാഖിയ്ടെ ജന്മം പശ്ചിമ ബംഗാളിലായിരുന്നു. ഇന്ത്യ സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15-നാണ് രാഖി ജനിച്ചത്. ആദ്യം രാഖി ബംഗാളി സംവിധായകനായ അജയ് ബിശ്വാസിനെ വിവാഹം ചെയ്തെങ്കിലും പിന്നീട് ഇവർ വിവാഹ മോചനം നേടുകയായിരുന്നു. പിന്നീട് എഴുത്തുകാരനും, കവിയുമായ ഗുൽ‌സാറിനെ വിവാഹം ചെയ്തു. പിന്നിട് ഇവർ മാറി താമസിച്ചെങ്കിലും ഔദ്യോഗികമായി വിവാഹ മോചനം നേടിയിട്ടില്ല. ഇവർക്ക് മേഘന എന്ന ഒരു മകളുണ്ട്. ഹിന്ദിയിലെ മൂന്ന് ചിത്രങ്ങൾ മകൾ സംവിധാനം ചെയ്തിട്ടുണ്ട്.

അഭിനയ ജീവിതം

[തിരുത്തുക]

ആദ്യ ചിത്രം 1967 ൽ ബംഗാളി ചിത്രമായ ബധു ബരൻ ആയിരുന്നു. ഇതിനു ശേഷം 1970 ൽ രാഖിക്ക് ധർമേന്ദ്ര നായകനായി അഭിനയിച്ച ജീവൻ മൃത്യു എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. 1971 ൽ ശർമീലി എന്ന ചിത്രത്തിൽ ശശി കപൂറിന്റെ നായികയായി ഇരട്ട വേഷത്തിൽ അഭിനയിച്ചു. അതിനു ശേഷം ഒരു പാട് ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു. 1980- 90 കാലഘട്ടത്തിൽ പ്രായം കൂടിയ കഥാപാത്രങ്ങളെ അഭിനയിച്ചു. മിക്ക മുൻ നിര നായകന്മാരുടെ അമ്മ വേഷത്തിൽ രാഖി അഭിനയിച്ചു.

അവസാനമായി അഭിനയിച്ച ചിത്രം 2003 ൽ ശുബോ മഹൂരത്ത് എന്ന ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇതിനു ശേഷം ചലച്ചിത്ര അഭിനയത്തിൽ നിന്നും ഇവർ വിർമിച്ചു.

അവലംബം

[തിരുത്തുക]
  1. "Rakhee Gulzar is Unrecognizable as She Makes a Rare Public Appearance". News18. Archived from the original on 4 July 2018. Retrieved 26 March 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാഖി_ഗുൽസാർ&oldid=4586278" എന്ന താളിൽനിന്ന് ശേഖരിച്ചത്