ശർമിള ടാഗോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷർമ്മിള ടാഗോർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശർമിള ടാഗോർ
শর্মিলা ঠাকুর
Sharmila Tagor.jpg
ശർമിള ടാഗോർ
ജനനം
ശർമിള ടാഗോർ

(1944-12-08) ഡിസംബർ 8, 1944  (76 വയസ്സ്)
മറ്റ് പേരുകൾആയിഷ സുൽതാന,
ശർമിളാ ടാഗോർ ഖാന
തൊഴിൽഅഭിനേത്രി
സജീവ കാലം1959-ഇതുവരെ
ജീവിതപങ്കാളി(കൾ)മൻസൂർ അലി ഖാൻ പട്ടൗഡി (1969 - ഇതുവരെ)
കുട്ടികൾസൈഫ് അലി ഖാൻ
സാബ അലി ഖാൻ
സോഹ അലി ഖാൻ

ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ശർമിള ടാഗോർ (ബംഗാളി: শর্মিলা ঠাকুর Shormila Ṭhakur) (ജനനം: 8 ഡിസംബർ 1944).

ഏപ്രിൽ 2005 ൽ ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റെ അദ്ധ്യക്ഷയായിരുന്നു. 2005 ഡിസംബറിൽ, യുണീസെഫിന്റെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.[1]

ആദ്യജീവിതം[തിരുത്തുക]

ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ഹൈദരബദിലാണ് ശർമിള ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയുടെ ജനറൽ മാനേജറായിരുന്ന ഗിതീന്ദ്രനാഥ് ടാഗോറാണ് പിതാവ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. തന്റെ 14-മത്തെ വയസ്സിൽ തന്നെ മികച്ച മുൻനിരകഥാപാത്രമാ‍യി അഭിനയിച്ചതിനെ സത്യജിത് റായ് പുകഴ്ത്തിയിരുന്നു.[2]. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് സൌമിത്ര ചാറ്റർജി ആയിരുന്നു.

1964 ലാണ് ബോളിവുഡ് ചലച്ചിത്രമേഖലയിൽ ഒരു നടിയായി പേരെടുക്കാൻ കഴിഞ്ഞത്. പിന്നീട് ബോളിവുഡിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയയായി.

സ്വകാര്യ ജീവിതം[തിരുത്തുക]

ശർമിള വിവാ‍ഹം ചെയ്തിരിക്കുന്നത് മൻസൂർ അലി പട്ടോടി ഖാനെയാണ്. അക്കാലത്ത് ശർമിള ഇസ്ലാം മതത്തിലേക്ക് മാ‍റിയിരുന്നു.[3]

സൈഫ് അലി ഖാൻ, സാബ അലി ഖാൻ, സോഹ അലി ഖാൻ എന്നിവർ മക്കളാണ്.

പുരസ്കാരങ്ങൾ
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി
വഹീദ റഹ്മാൻ
for നീൽകമൽ
ഫിലിംഫെയർ മികച്ച നടി
for ആരാധന

1969
Succeeded by
മുംതാസ്
for ഖിലോന
മുൻഗാമി
ധർമേന്ദ്ര
and
മുംതാസ്
ഫിലിംഫെയർ ജീവിതകാല പുരസ്കാരം
1997
Succeeded by
മനോജ് കുമാർ
and
ഹെലൻ
ദേശീയ ചലച്ചിത്രപുരസ്കാരം
മുൻഗാമി
ശബാന ആസ്മി
for അങ്കൂർ
മികച്ച നടി-ദേശീയ ചലച്ചിത്രപുരസ്കാരം
for മോസം

1976
Succeeded by
ലക്ഷ്മി (ചലച്ചിത്രനടി)
for Sila Nerangalil Sila Manithargal
മുൻഗാമി
രാഖി ഗുത്സാർ
for ശുബോ മഹൂറത്ത്
മികച്ച സഹ നടി-ദേശീയ ചലച്ചിത്രപുരസ്കാരം
for Abar Aranye

2004
Succeeded by
ഷീല
for അകലേ

അവലംബം[തിരുത്തുക]

  1. Sharmila Tagore, for UNICEF
  2. Sharmila Tagore :: SatyajitRay.org
  3. A Western Journalist on India, By Francois Gautier, pg. 131

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശർമിള_ടാഗോർ&oldid=3334683" എന്ന താളിൽനിന്ന് ശേഖരിച്ചത്