ഐശ്വര്യ ആർ. ധനുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aishwarya R. Dhanush എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഐശ്വര്യ ആർ. ധനുഷ്
Aishwarya R. Dhanush (cropped).jpg
ജനനം
ഐശ്വര്യ രജനീകാന്ത്

(1982-01-01) 1 ജനുവരി 1982 (പ്രായം 38 വയസ്സ്)
മറ്റ് പേരുകൾഐശ്വര്യ
തൊഴിൽനർത്തകി, പിന്നണിഗായക, ചലച്ചിത്ര സംവിധായക
ജീവിത പങ്കാളി(കൾ)ധനുഷ് (2004–present)
മക്കൾYatra , Linga
മാതാപിതാക്കൾ(s)രജനീകാന്ത്
Latha Rangachari

സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ ഐശ്വര്യ രജനീകാന്ത് ധനുഷ് (ജനനം : 1982 ജനുവരി 1). സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്. ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ ചലച്ചിത്രമായിരുന്നു 3. ഏറെ ശ്രദ്ധേയമായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു.[1][2] 3-ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. നട്പേ നട്പേ, ഉൻമേലേ ആസതാൻ എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • നർത്തകിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം - 2009.[3]

അവലംബം[തിരുത്തുക]

  1. 3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി, ശേഖരിച്ചത് 2012 നവംബർ27 Check date values in: |accessdate= (help)
  2. ഐശ്വര്യധനുഷ്, ശേഖരിച്ചത് 2012 നവംബർ27 Check date values in: |accessdate= (help)
  3. കലൈമാമണി അവാർഡ്, ദി ഹിന്ദു, ശേഖരിച്ചത് 2012 നവംബർ27 Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ആർ._ധനുഷ്&oldid=3206658" എന്ന താളിൽനിന്ന് ശേഖരിച്ചത്