സംയുക്ത വർമ്മ
സംയുക്ത വർമ്മ | |
|---|---|
| ജനനം | നവംബർ 26, 1979 വയസ്സ്) |
| തൊഴിൽ | അഭിനേത്രി |
| സജീവ കാലം | 1999–2002 |
| ജീവിതപങ്കാളി | ബിജു മേനോൻ |
| കുട്ടികൾ | ദക്ഷ് ധാർമിക് |
| ബന്ധുക്കൾ | ഊർമ്മിള ഉണ്ണി |
മലയാള സിനിമകളിൽ സജീവമായിരുന്ന ഒരു നായികനടി ആയിരുന്നു സംയുക്ത വർമ്മ [26 നവംബർ 1979] . 1999-ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച അവർ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. അതിനുശേഷം ആകെ 18 ചിത്രങ്ങളിൽ അഭിനയിച്ച അവർ മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള രണ്ട് ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് അവർ നേടി. 2002 മുതൽ പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും അവർ വിരമിച്ചു.കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.
ജീവിത രേഖ
[തിരുത്തുക]1979 നവംബർ 26ന് രവിവർമ്മയുടേയും ഉമവർമ്മയുടേയും മകളായി തൃശൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ എൻ.എസ്.എസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രിയും കേരളവർമ്മ കോളേജിൽ നിന്ന് ബിരുദവും നേടി.
1992-ൽ റിലീസായ സർഗം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച സംയുക്തയെ കോളേജ് പഠനകാലത്ത് സംവിധായകൻ സത്യൻ അന്തിക്കാട് പരിചയപ്പെട്ടതോടെ 1999-ൽ മലയാള സിനിമയ്ക്ക് പുതിയൊരു നായിക നടിയെ ലഭിക്കുകയായിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1999-ൽ റിലീസായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ജയറാമിനൊപ്പം അഭിനയിച്ച സംയുക്തയ്ക്ക് 1999-ൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
മികച്ച നായിക കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധേയയായ അഭിനേത്രി എന്ന നിലയിലാണ് മലയാള സിനിമയിൽ സംയുക്ത വർമ്മ അറിയപ്പെടുന്നത്.[1]
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ(1999) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.
പുരസ്കാരങ്ങൾ
[തിരുത്തുക]അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- കുബേരൻ 2001
- മേഘമൽഹാർ 2001
- വൺ മാൻ ഷോ 2001
- നരിമാൻ 2001
- നരേന്ദ്രൻ മകൻ ജയകാന്തൻ വക 2001
- മേഘസന്ദേശം 2001
- സായ്വർ തിരുമേനി 2001
- ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2000
- തെങ്കാശിപ്പട്ടണം (മലയാള ചലചിത്രം) 2000
- മധുരനൊമ്പരക്കാറ്റ് 2000
- മഴ 2000
- നാടൻ പെണ്ണും നാട്ടുപ്രമാണിയും 2000
- സ്വയംവരപ്പന്തൽ 2000
- അങ്ങനെ ഒരു അവധിക്കാലത്ത് 1999
- ചന്ദ്രനുദിക്കുന്ന ദിക്കിൽ 1999
- ഇംഗ്ലീഷ് മീഡിയം
- വാഴുന്നോർ 1999
- വീണ്ടും ചില വീട്ടുകാര്യങ്ങൾ 1999
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ https://www.onmanorama.com/entertainment/entertainment-news/2021/05/08/biju-menon-samyukta-varma-career-movies-wedding.amp.html
- ↑ "Kerala State Film Awards - 1999". Archived from the original on 2010-10-02. Retrieved 2011-10-31.
- ↑ "Kerala State Film Awards - 2000". Archived from the original on 2011-07-13. Retrieved 2011-10-31.