മേഘസന്ദേശം (മലയാളചലച്ചിത്രം)
ദൃശ്യരൂപം
മേഘസന്ദേശം | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | കെ. രാധാകൃഷ്ണൻ |
രചന | എം. സിന്ധുരാജ് |
അഭിനേതാക്കൾ | സുരേഷ് ഗോപി സംയുക്ത വർമ്മ രാജശ്രീ നായർ നരേന്ദ്രപ്രസാദ് ഒടുവിൽ ഉണ്ണികൃഷ്ണൻ ഹരിശ്രീ അശോകൻ ഇന്ദ്രൻസ് |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
റിലീസിങ് തീയതി | 2001 (കേരളം) |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജസേനന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചലച്ചിത്രമാണ് മേഘസന്ദേശം. സുരേഷ് ഗോപി, സംയുക്ത വർമ്മ, രാജശ്രീ നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കെ. രാധാകൃഷ്ണനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനവും. ഔസേപ്പച്ചൻ പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങിയവരാണ് ഗായകർ.