സംയുക്ത വർമ്മ
(Samyuktha Varma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സംയുക്ത വർമ്മ | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1999–2002 |
ജീവിതപങ്കാളി(കൾ) | ബിജു മേനോൻ |
കുട്ടികൾ | ദക്ഷ് ധാർമിക് |
ബന്ധുക്കൾ | ഊർമ്മിള ഉണ്ണി |
സംയുക്ത വർമ്മ [26 നവംബർ 1979] മലയാളചലച്ചിത്രരംഗത്തെ പ്രശസ്തയായ നടി ആയിരുന്നു പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു.
സിനിമാ ജീവിതം[തിരുത്തുക]
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ(1999) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.
പുരസ്കാരങ്ങൾ[തിരുത്തുക]
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
- കുബേരൻ 2001
- മേഘമൽഹാർ 2001
- വൺ മാൻ ഷോ 2001
- നരിമാൻ 2001
- നരേന്ദ്രൻ മകൻ ജയകാന്തൻ വക 2001
- മേഘസന്ദേശം 2001
- സായ്വർ തിരുമേനി 2001
- ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2000
- തെങ്കാശിപ്പട്ടണം (മലയാള ചലചിത്രം) 2000
- മധുരനൊമ്പരക്കാറ്റ് 2000
- മഴ 2000
- നാടൻ പെണ്ണും നാട്ടുപ്രമാണിയും 2000
- സ്വയംവരപ്പന്തൽ 2000
- അങ്ങനെ ഒരു അവധിക്കാലത്ത് 1999
- ചന്ദ്രനുദിക്കുന്ന ദിക്കിൽ 1999
- ഇംഗ്ലീഷ് മീഡിയം
- വാഴുന്നോർ 1999
- വീണ്ടും ചില വീട്ടുകാര്യങ്ങൾ 1999
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ↑ "Kerala State Film Awards - 1999". മൂലതാളിൽ നിന്നും 2010-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-31.
- ↑ "Kerala State Film Awards - 2000". മൂലതാളിൽ നിന്നും 2011-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-31.