ഉള്ളടക്കത്തിലേക്ക് പോവുക

കുബേരൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുബേരൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുബേരൻ
വി.സി.ഡി. പുറംചട്ട
സംവിധാനംസുന്ദർ ദാസ്
കഥവി.സി. അശോക്
നിർമ്മാണംമേനക സുരേഷ്‌കുമാർ
അഭിനേതാക്കൾദിലീപ്
കലാഭവൻ മണി
സംയുക്ത വർമ്മ
ഉമാശങ്കരി
കീർത്തിസുരേഷ്(ബാലതാരമായിട്ട്‌)
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സംഗീതംമോഹൻ സിതാര
നിർമ്മാണ
കമ്പനി
വിതരണംസുദേവ് റിലീസ്
ഷേണായ് സിനിമാസ്
റിലീസ് തീയതി
2002
രാജ്യംഇന്ത്യ
ഭാഷമലയാളം

സുന്ദർ ദാസിന്റെ സംവിധാനത്തിൽ ദിലീപ്, കലാഭവൻ മണി, സംയുക്ത വർമ്മ, ഉമാശങ്കരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുബേരൻ. ഉമാശങ്കരി അഭിനയിച്ച ആദ്യത്തെ മലയാളചലച്ചിത്രമാണിത്. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ച ഈ ചിത്രം സുദേവ് റിലീസ്, ഷേണായ് സിനിമാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വി.സി. അശോക് ആണ്. ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ദിലീപ്സിദ്ദാർത്ഥൻ
കലാഭവൻ മണിരാമാനുജൻ
ഹരിശ്രീ അശോകൻതെയ്യുണ്ണി
ഇന്ദ്രൻസ്അബ്ദു
ജഗതി ശ്രീകുമാർഎസ്.ഐ. തിമ്മയ്യ
ജനാർദ്ദനൻവാസൻ
സംയുക്ത വർമ്മപൂജ
ഉമാശങ്കരിഗൗരി
മങ്ക മഹേഷ്
കീർത്തിസുരേഷ്ബാലതാരമായിട്ട്‌

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ശരത് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കനകച്ചിലങ്ക – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  2. ഒരു മഴപ്പക്ഷി പാടുന്നു – എം.ജി. ശ്രീകുമാർ, സുജാത മോഹൻ, മോഹൻ സിതാര
  3. മണി മുകിലേ – സ്വർണ്ണലത
  4. കന്നിവസന്തം – കെ.ജെ. യേശുദാസ്
  5. കനകച്ചിലങ്ക – എം.ജി. ശ്രീകുമാർ
  6. കന്നിവസന്തം – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസം‌യോജനംഎൽ. ഭൂമിനാഥൻ
കലസാലു കെ. ജോർജ്ജ്
ചമയംജയചന്ദ്രൻ
വസ്ത്രാലങ്കാരംഇന്ദ്രൻസ്
നൃത്തംകുമാർ ശാന്തി, കൂൾ ജയന്ത്
പരസ്യകലകോളിൻസ്
ലാബ്പ്രസാദ് കളർ ലാബ്
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംഎൻ. ഹരികുമാർ
നിർമ്മാണ നിയന്ത്രണംഎ.ആർ. കണ്ണൻ
ടൈറ്റിൽ‌സ്ടിടി
വാതിൽ‌പുറചിത്രീകരണംകാർത്തിക സിനി യൂണിറ്റ്
ലെയ്‌സൻറോയ് പി. മാത്യു
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസന്ദീപ് സേനൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കുബേരൻ_(ചലച്ചിത്രം)&oldid=4578707" എന്ന താളിൽനിന്ന് ശേഖരിച്ചത്