റിച്ച പനായ്
റിച്ച പനായ് | |
---|---|
ജനനം | റിച്ച പനായ് 24 ഫെബ്രുവരി 1993 |
തൊഴിൽ | മോഡൽ അഭിനേത്രി |
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് റിച്ച പനായ്. പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തയായ റിച്ച ആൽബർട് ആന്റണി സംവിധാനം ചെയ്ത 2011ൽ പുറത്തിറങ്ങിയ വാടാമല്ലി എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു .
ജീവിതരേഖ
[തിരുത്തുക]ഉത്തർപ്രദേശിലെ ലക്നൗവിൽ ജനിച്ചു .ബാല്യകാലം മുഴുവൻ ചിലവഴിച്ചത് ഡൽഹിയിലായിരുന്നു .മാതാപിതാക്കളുടെ ഒറ്റ മകളായ റിച്ചക്ക് ഒരു സഹോദരനുണ്ട് . ഭീമാ ഗോൾഡ് ജ്വല്ലറിയുടെ പരസ്യ ചിത്രത്തിലൂടെ പ്രേഷകർക്കു മുന്നിലെത്തിയ റിച്ച ജനങ്ങളുടെ ആരാധനാപാത്രമായി .കുറച്ച് തെലുങ്ക് സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ച റിച്ച ആൽബർട് ആന്റണി സംവിധാനം നിർവ്വഹിച്ച വാടാമല്ലി എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരികയും തുടർന്ന് സാൻവിച്ച് , ബാങ്കോക് സമ്മർ എന്നീ മലയാള സിനിമകളിൽ അഭിനയിക്കുകയും ചെയ്തു .മോഡലിങ്ങ് രംഗത്ത് പ്രശസ്തയായ റിച്ചയ്ക്ക് മിസ്സ് ഇന്ത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .