എൽസമ്മ എന്ന ആൺകുട്ടി
Jump to navigation
Jump to search
![]() പോസ്റ്റർ | |
സംവിധാനം | ലാൽ ജോസ് |
---|---|
നിർമ്മാണം | എം. രഞ്ജിത്ത് |
രചന | എം. സിന്ധുരാജ് |
അഭിനേതാക്കൾ | |
സംഗീതം | രാജാമണി |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | വിജയ് ഉലകനാഥ് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | രജപുത്ര വിഷ്വൽ മീഡിയ |
വിതരണം | രജപുത്ര ലാൽ റിലീസ് |
റിലീസിങ് തീയതി | 2010 സെപ്റ്റംബർ 9 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 143 മിനിറ്റ് |
ലാൽജോസ് സംവിധാനം ചെയ്ത് 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എൽസമ്മ എന്ന ആൺകുട്ടി. നീലത്താമരയ്ക്കു ശേഷം ലാൽജോസ് ഒരുക്കിയ നായികാപ്രാധാന്യമുള്ള ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബൻ പാലുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ എൽസമ്മയായി നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ വെള്ളിത്തിരയിൽ ആദ്യമായ് എത്തുന്നു. സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. രജപുത്ര വിഷ്വൽ മീഡിയ ലാൽ മീഡിയയിലൂടെയാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
അഭിനേതാക്കൾ[തിരുത്തുക]
- ആൻ അഗസ്റ്റിൻ – എൽസമ്മ
- കുഞ്ചാക്കോ ബോബൻ – ഉണ്ണികൃഷ്ണൻ (പാലുണ്ണി)
- ഇന്ദ്രജിത്ത് – എബി
- ജഗതി ശ്രീകുമാർ – മെംബർ രമണൻ
- സുരാജ് വെഞ്ഞാറമ്മൂട് – ബ്രോക്കർ തോമ്മാച്ചൻ
- നെടുമുടി വേണു – കുന്നേൽ പാപ്പൻ
- വിജയരാഘവൻ – കരിപ്പള്ളി സുഗുണൻ
- മണിയൻപിള്ള രാജു – എസ്.ഐ. സുനന്ദപ്പൻ
- മണിക്കുട്ടൻ – ജെറി
- ജനാർദ്ദനൻ – ബാലൻ പിള്ള
- മജീദ് – വൈദികൻ
- കലാഭവൻ ഉണ്ണി
- കലാഭവൻ ഷാജോൺ
- കലാഭവൻ നിയാസ്
- വിജയകുമാർ
- സുബീഷ് – ക്ലീറ്റസ്
- ഗോപാലൻ
- സലിംബാവ
- നന്ദൻ
നിർമ്മാണം[തിരുത്തുക]
ചിത്രീകരണം[തിരുത്തുക]
തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്.
ഗാനങ്ങൾ[തിരുത്തുക]
റഫീക്ക് അഹമ്മദ് എഴുതിയ ഗാനങ്ങൾക്ക് രാജാമണി സംഗീതം പകർന്നിരിക്കുന്നു.
ഗാനം | പാടിയത് |
---|---|
കണ്ണാടി... | റിമി ടോമി, അച്ചു, |
ഇതിലേ തോഴി... | വിജയ് യേശുദാസ്, ശ്വേത മോഹൻ |
കണ്ണാരം... | സിത്താര |
ആമോദമായ്... | വി. ദേവാനന്ദ്, അച്ചു |
ഇതിലേ... | അച്ചു. |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- എൽസമ്മ എന്ന ആൺകുട്ടി on IMDb
- എൽസമ്മ എന്ന ആൺകുട്ടി – മലയാളസംഗീതം.ഇൻഫോ
- http://www.nowrunning.com/movie/7777/malayalam/elsamma-enna-aankutty/index.htm