ജിജോ പുന്നൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള സിനിമയിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ച നവോദയ അപ്പച്ചന്റെ മകനാണ് ജിജോ പുന്നൂസ് . ഭാരതത്തിലെ പ്രഥമ ത്രിമാന (Stereoscopic 3D) സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ (1984), മലയാളത്തിലെ ആദ്യ 70 എം.എം ചിത്രമായ പടയോട്ടത്തിന്റെയും(1982)[1] സംവിധായകനാണ്‌[2] ജിജോ. നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയിൽ പ്രാവർത്തികമാക്കപ്പെട്ടത് ജിജോയുടെ പ്രയത്നഫലമായിട്ടാണ്. അതി നൂതന ശബ്ദവിന്യാസം (ഡി.റ്റി.എസ്) മലയാളത്തിൽ ആദ്യം പ്രയോഗിക്കപ്പെട്ടത് 1997 ൽ കുട്ടിച്ചാത്തൻ രണ്ടാമതും വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴാണ്. 1992 ൽ ബൈബിളിനെ ആസ്പദമാക്കിയുള്ള ഒരു ഹിന്ദി സീരിയലും (ബൈബിൾ കി കഹാനിയാം) അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ചെന്നൈയിലുള്ള കിഷ്കിന്റാ പാർക്കും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. നവോദയ മാസ്സ് എന്റർടെയ്ന്മെന്റ് വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇപ്പോൾ അദ്ദേഹം. മാജിക് മാജിക് (Chotta Jadugar) എന്ന ത്രിമാന ചിത്രത്തിന്റെ സംവിധായകൻ ജോസ് പുന്നൂസ് ഇദ്ദേഹത്തിന്റെ സഹോദരനാണ്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ജിജോ_പുന്നൂസ്&oldid=2329558" എന്ന താളിൽനിന്ന് ശേഖരിച്ചത്