ഇമ്മിണി നല്ലൊരാൾ
ഇമ്മിണി നല്ലൊരാൾ | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | ജോസഫ് ഓണിശ്ശേരിൽ |
രചന | രാജസേനൻ |
അഭിനേതാക്കൾ | ജയസൂര്യ ജനാർദ്ദനൻ നവ്യ നായർ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
സ്റ്റുഡിയോ | ടാനി സോണി ഫിലിംസ് |
വിതരണം | മുരളി ഫിലിംസ്, സാഗര ഫിലിംസ്, ടാനിസോണി ഫിലിംസ് |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജസേനന്റെ സംവിധാനത്തിൽ ജയസൂര്യ, ജനാർദ്ദനൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇമ്മിണി നല്ലൊരാൾ. ടാനിസോണി ഫിലിംസിന്റെ ബാനറിൽ ജോസഫ് ഓണിശ്ശേരിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മുരളി ഫിലിംസ്, സാഗര ഫിലിംസ്, ടാനിസോണി ഫിലിംസ് എന്നിവർ ചേർന്നാണ്. സംവിധാനത്തിന് പുറമേ കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർവ്വഹിച്ചത് രാജസേനൻ ആണ്.
കഥാതന്തു
[തിരുത്തുക]സ്വപ്ന ജീവിയായ ജീവന്റെ (ജയസൂര്യ) ജീവിതാഭിലാഷം ഒരു സിനിമാനടനായി ചലച്ചിത്രനടി സ്നേഹയെ (നവ്യ നായർ) സ്വന്തമാക്കുക എന്നതാണ്. ഒരു ദിവസം സ്നേഹ സിനിമയുടെ ഷൂട്ടിങ്ങിനായി ജീവന്റെ ഗ്രാമത്തിൽ എത്തുന്നു. ഭാഗ്യവശാൽ ജീവന് നായകന്റെ ഡ്യൂപ്പായി സ്നേഹയുമായുള്ള വിവാഹരംഗത്തിൽ അഭിനയിക്കാനവസരം കിട്ടുന്നു. അതിന് ശേഷം സ്നേഹയെ യധാർത്ഥത്തിൽ കല്യാണം കഴിച്ചു എന്ന് ധരിച്ച് സ്വപ്നലോകത്തിലായ ജീവൻ എപ്പോഴും സ്നേഹയെ ചുറ്റിപറ്റി നിൽക്കാൻ ശ്രമിക്കുന്നു. എന്നാൽ സ്നേഹ ജീവനോട് ഒരു താൽപ്പര്യ്‌വും കാണിക്കുന്നില്ല. നിരാശാ കാമുകനായ ജീവൻ ഒരു നാൾ സ്നേഹയെ ഷൂട്ടിങ്ങ് സൈറ്റിൽനിന്ന് തട്ടിക്കൊണ്ട് പോയി ഒരു കാട്ടിൽ പാർപ്പിക്കുന്നു. സിനിമാക്കാരുടെ പരാതിയിൽ അന്വേഷിച്ച് പോലീസ് സ്നേഹയെ മോചിപ്പിക്കുന്നു. പോലീസിന്റെ ക്രൂര മർദ്ദനമേറ്റ്‍ മനോനില തെറ്റി മനോരോഗാശുപത്രിയിലായ ജീവനോട് സ്നേഹയ്ക്ക് സഹതാപം തോന്നിത്തുടങ്ങുന്നു. അവസാനം അവർ ഒന്നിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ജയസൂര്യ – ജീവൻ
- ജനാർദ്ദനൻ – ഭാസ്കര പിള്ള
- സലീം കുമാർ
- കൊച്ചുപ്രേമൻ
- നവ്യ നായർ – സ്നേഹ
- ബിന്ദു പണിക്കർ – വിശാലം
സംഗീതം
[തിരുത്തുക]ഈ ചിത്രത്തിലെ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ജയപാൽ കൊടുത്തിരിക്കുന്നു.
- ഗാനങ്ങൾ
- കൂട്ടുകാരി നീയൊരു കുയിലായ് – വിജയ് യേശുദാസ്, ജ്യോത്സ്ന
- ഒന്നുകാണുവാനെന്തു രസം – സന്തോഷ് കേശവ്, സുജാത മോഹൻ
- തട്ടണു മുട്ടണു – അഫ്‌സൽ
- കോമള വല്ലി നല്ല – രാജേഷ് വിജയ്, ജ്യോത്സ്ന
- ഒന്നുകാണുവാനെന്തു രസം – സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: കെ.പി. നമ്പ്യാന്തിരി
- ചിത്രസംയോജനം: രാജാ മുഹമ്മദ്
- കല: ബാവ
- ചമയം: ജയമോഹൻ
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- നൃത്തം: കല, ബൃന്ദ, പ്രസന്ന
- സംഘട്ടനം: മാഫിയ ശശി
- പരസ്യകല: സാബു കൊളോണിയ
- പ്രോസസിങ്ങ്: പ്രസാദ് ഫിലിം ലബോറട്ടറി
- നിശ്ചല ഛായാഗ്രഹണം: സൂര്യ പീറ്റർ
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
- നിർമ്മാണ നിർവ്വഹണം: അനിൽ മാത്യു
- ലെയ്സൻ ഓഫീസർ: മാത്യു ജെ. നേര്യംപറമ്പിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇമ്മിണി നല്ലൊരാൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇമ്മിണി നല്ലൊരാൾ – മലയാളസംഗീതം.ഇൻഫോ