Jump to content

റഹ്‌മാൻ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റഹ്മാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഹ്‌മാൻ എന്ന വാക്ക് ഇവയിൽ ഏതിനെയും വിവക്ഷിക്കാം.


അർറഹ്മാൻ

വിശുദ്ധ ഖുർആനിൽ 57 തവണ ആവർത്തിച്ച,

അല്ലാഹുവിനെ മാത്രം വിശേഷിപ്പിക്കാവുന്ന നാമമാണ് അർറഹ്മാൻ. റഹീം പോലെയുള്ള നാമങ്ങളാൽ മനുഷ്യരെയും വിശേഷിപ്പിക്കാം. ഒരാളെക്കുറിച്ച്  رجل رحيم എന്ന് പറയാം. എന്നാൽ رجل رحمان എന്ന് പറയാൻ പാടില്ല.വിശാലമായ കാരുണ്യത്തിൻ്റെ ഉടമ എന്നാണ് ഇതിൻ്റെ അർത്ഥം. ശൈഖ് ബ്നു അസീമയ്നി പറഞ്ഞു: " അർറഹ്മാൻ എന്നാൽ കാരുണ്യം നിറഞ്ഞ് നിൽക്കുന്നവൻ എന്നാണ്. കാരണം فَعْلان എന്ന രൂപം അറബി ഭാഷയിൽ നിറവിനെയും മികവിനെയും  അറിയിക്കുന്നു. ദേഷ്യം ധാരാളമുള്ളയാളെ رجل غضبان എന്ന് പറയാറുണ്ട് ". റഹീം എന്ന നാമം റഹ്മാനിന് ശേഷമാണ് ഖുർആനിൽ വന്നിട്ടുള്ളത്. റഹ്മാൻ എന്നാൽ ഇഹത്തിൽ വിശ്വാസികൾക്കും നിഷേധികൾക്കും ഒരുപോലെ കാരുണ്യം ചെയ്യുന്നവനെന്നും റഹീം എന്നാൽ പരലോകത്ത് വിശ്വാസികൾക്ക് മാത്രം കാരുണ്യം ചെയ്യുന്നവനെന്നുമാണ് അർത്ഥമെന്ന വീക്ഷണമുണ്ട്.

അർറഹ്മാൻ എന്നൊരു അധ്യായം തന്നെ ഖുർആനിലുണ്ട്. ഇതിലെ ആദ്യ വാക്യം അർഹ്മാൻ എന്ന് മാത്രമാണ്. സഈദ് ബ്നു സുബൈർ പറഞ്ഞു: " മൂന്ന് സൂറകളുടെ തുടക്കത്തിലുള്ള വാക്യങ്ങൾ ചേർത്താൽ الرَّحْمَن എന്ന അല്ലാഹുവിൻ്റെ നാമം ലഭിക്കും: "الر" , " حم " ," ن ". ബിസ്മിയെ ഫാതിഹായിലെ ആദ്യ വാക്യമായി പരിഗണിച്ചാൽ

അല്ലാഹു എന്ന നാമത്തിന് ശേഷമുള്ള മുസ്ഹഫിലെ ആദ്യത്തെ ദൈവ നാമം അർറഹ്മാൻ ആണ്.  വിശുദ്ധ ഖുർആനിൽ കാരുണ്യവുമായി ബന്ധപ്പെട്ട 400 ൽ പരം പദങ്ങൾ കാണാം.   കാരുണ്യം, സ്നേഹം, വാത്സല്യം തുടങ്ങിയ ഗുണങ്ങളാണ് അല്ലാഹുവിൽ തിളങ്ങി നിൽക്കുന്നത് എന്ന് അല്ലാഹുവിൻ്റെ നാമങ്ങൾ പഠിച്ചാൽ ബോധ്യപ്പെടും. മനുഷ്യരും ഈ ഗുണം ആർജ്ജിക്കണമെന്നതിലേക്കാണ് ഇതിൻ്റെ സൂചന.

الراحمون يرحمهم الرحمن

(കാരുണ്യവാൻമാർക്കാണ് പരമകാരുണ്യകൻ കരുണ ചെയ്യുക) എന്ന നബിവചനവും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇസ്ലാമിൻ്റെ ഈ കാരുണ്യത്തിൻ്റെ മുഖം ലോകത്തിന് കാണിച്ച് കൊടുക്കൽ വിശ്വാസികളുടെ ബാധ്യതയാണ്.

"https://ml.wikipedia.org/w/index.php?title=റഹ്‌മാൻ_(വിവക്ഷകൾ)&oldid=3572358" എന്ന താളിൽനിന്ന് ശേഖരിച്ചത്