ഉള്ളടക്കത്തിലേക്ക് പോവുക

പോപ്പിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poppins എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോപ്പിൻസ്
പോസ്റ്റർ
സംവിധാനംവി.കെ. പ്രകാശ്
കഥജയപ്രകാശ് കുളൂർ
നിർമ്മാണംദർശൻ രവി
അഭിനേതാക്കൾ
ഛായാഗ്രഹണം
ചിത്രസംയോജനംമഹേഷ് നാരായൺ
സംഗീതംരതീഷ് വേഗ
നിർമ്മാണ
കമ്പനി
ഡിമാക് ക്രിയേഷൻസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസ് തീയതി
2012 നവംബർ 30
രാജ്യംഇന്ത്യ
ഭാഷമലയാളം

വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പോപ്പിൻസ്. അഞ്ച് ജോഡികളായി പത്ത് നടീനടന്മാരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ-നിത്യ മേനോൻ, ജയസൂര്യ-മേഘന രാജ്, ഇന്ദ്രജിത്ത്-പത്മപ്രിയ, സിദ്ദിഖ്-ആൻ അഗസ്റ്റിൻ, ശങ്കർ രാമകൃഷ്ണൻ-മൈഥിലി എന്നിവരാണ് ജോഡികൾ.

ജയപ്രകാശ് കുളൂർ രചിച്ച പതിനെട്ടു നാടകങ്ങൾ എന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഇതേ നാടകത്തെ തന്നെ ആസ്പദമാക്കി വി.കെ. പ്രകാശ് 2010-ൽ ഐഡു ഒണ്ടല ഐഡു എന്ന പേരിൽ ഒരു കന്നഡ ചിത്രം സംവിധാനം ചെയ്തിരുന്നു. ഇന്ത്യൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രസ്തുത ചിത്രം ഓസ്ട്രേലിയയിലും, ന്യൂസീലൻഡിലും പ്രദർശിപ്പിച്ചു.[1]

ഡിമാക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവി നിർമ്മിച്ച പോപ്പിൻസ് സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. ജോമോൻ ടി. ജോൺ, അരുൺ ജെയിംസ്, പ്രദീഷ് എം. വർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് വേഗ സംഗീതം പകർന്ന ചിത്രത്തിന്റെ ചിത്രസംയോജനം മഹേഷ് നാരായൺ നിർവ്വഹിച്ചിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All music is composed by രതീഷ് വേഗ.

No.TitleLyricsഗായകർLength
1."മോഹങ്ങൾ മാത്രം"അനിൽ പനച്ചൂരാൻപ്രദീപ് ചന്ദ്രകുമാർ4:42
2."മന്ദാനില പരിലാളിതേ"ഷിബു ചക്രവർത്തിപി. ജയചന്ദ്രൻ3:28
3."മഴ മഴ മഴയേ"രതീഷ് വേഗജി. വേണുഗോപാൽ, സിതാര കൃഷ്ണകുമാർ3:46
4."വലം നടന്ന്"ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഅനൂപ് ശങ്കർ3:52
5."പായസം ഇതു പായസം"റഫീക്ക് അഹമ്മദ്നിത്യ മേനോൻ3:50
6."നിനക്കായ് മാത്രം"അനിൽ പനച്ചൂരാൻസന്തോഷ് കേശവ്4:00
7."വലം നടന്ന്"ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമഞ്ജരി3:49

അവലംബം

[തിരുത്തുക]
  1. "Aidu Ondla Aidu « Cinema Chaat". Cinemachaat.wordpress.com. 2011-03-13. Retrieved 2012-08-05.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പോപ്പിൻസ്&oldid=4581245" എന്ന താളിൽനിന്ന് ശേഖരിച്ചത്