ഉള്ളടക്കത്തിലേക്ക് പോവുക

ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iyobinte Pusthakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇയ്യോബിന്റെ പുസ്തകം
സിനിമയുടെ പോസ്റ്റർ
സംവിധാനംഅമൽ നീരദ്
തിരക്കഥഗോപൻ ചിദംബരം
ശ്യാം പുഷ്ക്കരൻ
Story byഗോപൻ ചിദംബരം
നിർമ്മാണംഅമൽ നീരദ്
ഫഹദ് ഫാസിൽ
അഭിനേതാക്കൾഫഹദ് ഫാസിൽ
പത്മപ്രിയ
ലാൽ
ജയസൂര്യ
ഇഷ ഷർവാണി
റീനു മാത്യൂസ്
ലെന അഭിലാഷ്
ഛായാഗ്രഹണംഅമൽ നീരദ്
ചിത്രസംയോജനംപ്രവീൺ പ്രഭാകർ
സംഗീതംസ്നേഹ എസ്. നായർ
യക്സൻ ഗാരി പെരേര
വിതരണംഎ & എ റിലീസ്
റിലീസ് തീയതി
2014 നവംബർ 7
ദൈർഘ്യം
155 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്6 കോടി
ബോക്സ് ഓഫീസ്10 കോടി

2014 നവംബറിൽ പുറത്തിറങ്ങിയ ഒരു മലയാളം പീരിയഡ് ത്രില്ലർ ചലച്ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. അമൽ നീരദ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, പത്മപ്രിയ, ലാൽ, ജയസൂര്യ, ഇഷ ഷർവാണി , റീനു മാത്യൂസ്, അമിത്ത് ചക്കാലക്കൽ, ലെന അഭിലാഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നു.[1] സംവിധായകനായ അമൽ നീരദും നായകനായ ഫഹദ് ഫാസിലും കൂടിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.ഗോപൻ ചിദംബരത്തിന്റെ കഥയ്ക്ക് ഗോപൻ ചിദംബരവും ശ്യാം പുഷ്ക്കരനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.[2] 2014 മാർച്ചിൽ വാഗമണ്ണിൽ ചിത്രീകരണം ആരംഭിച്ച[3] ഈ സിനിമ 2014 നവംബർ 7 നാണ് സിനിമ റിലീസ് ചെയ്തത്.[4]

പശ്ചാത്തലം

[തിരുത്തുക]

തൊഴിലാളി എന്നതിൽനിന്നു മുതലാളിയാകുന്ന ഇയോബിന്റെ കഥ പറയുന്ന ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് മൂന്നാറിന്റെ മനോഹാരിതയിലാണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ഫഹദ് ഫാസിൽഅലോഷി
ജയസൂര്യഅങ്കൂർ റാവുത്തർ
ലാൽഇയ്യോബ്
ഇഷ ഷെർവാണിമാർത്ത
പത്മപ്രിയറാഹേൽ
റീനു മാത്യൂസ്അന്നമ്മ
ലെന അഭിലാഷ്കഴലി
വിനായകൻചെമ്പൻ
ചെമ്പൻ വിനോദ് ജോസ്‌ദിമിത്രി
ജിനു ജോസഫ്‌ഐവാൻ
ടി.ജി. രവിസഖാവ്
ശ്രീജിത്ത് രവിസഖാവ്
സുർജിത്ത് ഗോപിനാഥ്ലാസർ
അമിത് ചക്കാലക്കൽനിസാം റാവുത്തർ
ഷെബിൻ ബെൻസൺ
നെബിഷ് ബെൻസൺ
സരിത കുക്കു
സൽ യുസഫ്ഹാരിസൺ
റീറ്റ മതെൻഹാരിസന്റെ ഭാര്യ
ആഷിക് അബുപി.ജെ. ആന്റണി
അമല പോൾഅതിഥി വേഷം

സ്വീകാര്യത

[തിരുത്തുക]

മൊത്തത്തിൽ നല്ല പ്രതികരണമാണ് ഈ സിനിമ ഉളവാക്കിയത്[അവലംബം ആവശ്യമാണ്]. ഈ വർഷത്തെ സിനിമയ്ക്കുള്ള ഏറ്റവും നല്ല റേറ്റിംഗ് 3.5/5 ആണ് ഈ സിനിമയ്ക്ക്‌ നൗറണ്ണിങ്ങിലെ വീയാൻ നൽകിയത്.

ബയോസ്കോപ്പിലെ മെനഘ "തീർച്ചയായും കാണുക" എന്നാണ് വിലയിരുത്തിയത്. ഫഹദ് ഫാസിൽ ന്റെയും ജയസുര്യയുടെയും അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു. അമൽ നീരദിന്റെ സംവിധാനത്തിനെപറ്റിയും ഛായാഗ്രഹണത്തെപറ്റിയും പറയുകയും ചെയ്ത.

അവലംബം

[തിരുത്തുക]
  1. "Fahadh will now woo Isha Sharvani - The Times of India". Timesofindia.indiatimes.com. 2014-02-21. Retrieved 2014-04-18.
  2. "Fahad Turns Producer - Malayalam Movie News". IndiaGlitz.com. 2014-02-27. Archived from the original on 2014-10-30. Retrieved 2014-04-18.
  3. "Iyobinte pustakam starts shoot - The Times of India". Timesofindia.indiatimes.com. 2014-04-12. Retrieved 2014-04-18.
  4. "Padmapriya's 'classic' looks land her another period film - The Times of India". Timesofindia.indiatimes.com. 2014-04-14. Retrieved 2014-04-18.

പുറംകണ്ണികൾ

[തിരുത്തുക]