ഉള്ളടക്കത്തിലേക്ക് പോവുക

അമല പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമലാ പോൾ
60-ആം ഫിലിംഫെയർ അവാർഡ് ചടങ്ങിൽ നിന്നും
ജനനം
അമലാ പോൾ

(1991-10-26) ഒക്ടോബർ 26, 1991 (age 34) വയസ്സ്)
മറ്റ് പേരുകൾഅനഘ
തൊഴിൽ(s)അഭിനേത്രി, മോഡൽ
സജീവ കാലം2009 - മുതൽ

മലയാളം, തെലുഗു, തമിഴ് അഭിനേത്രിയാണ്‌ അമല പോൾ .

ആദ്യകാലം

[തിരുത്തുക]

ആലുവ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോളേജിൽ ചേർന്നത്. സെന്റ് തെരേസാസ് കോളേജിൽ ബി.എ. കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഡിഗ്രി എടുത്തു. ഈ സമയങ്ങളിൽ മോഡലിങ്ങിൽ സജീവമായി. ഈ സമയത്താണ്‌ സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.

പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.

വ്യക്തിജീവിതം

[തിരുത്തുക]

എറണാകുളത്ത് 1991 ഒക്ടോബർ 26 നാണ്‌ അമലാ പോൾ ജനിച്ചത്. അച്ഛൻ പോൾ വർഗീസ്, അമ്മ ആനീസ് പോൾ. സെന്റ് തെരേസാസ് കോളേജിൽ ബി.എ. മൂന്നാം വർഷ വിദ്യാർഥിനിയാണ്‌.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം ഭാക്ഷ കുറിപ്പുകൾ
2009നീലത്താമരബീനമലയാളം
2010വീരശേഖരൻതമിഴ്
സിന്ധി സാമവേലിസുന്ദരിതമിഴ്
മൈനമൈനതമിഴ്
2011ഇത് നമ്മുടെ കഥഐശ്വര്യമലയാളം
ദൈവതിരുമകൾശ്വേതതമിഴ്
വികടകവിതമിഴ്നിർമ്മാണത്തിൽ
മുപ്പൊഴുതും ഉൻ കൽപ്പനൈതമിഴ്നിർമ്മാണത്തിൽ
പേരിട്ടിട്ടില്ലാത്ത ഒരു പാണ്ഡ്യരാജ് ചിത്രംതമിഴ്
വേട്ടൈതമിഴ്നിർമ്മാണത്തിൽ
2012റൺ ബേബി റൺരേണുകമലയാളം
2013ഒരു ഇന്ത്യൻ പ്രണയകഥഐറിൻ ഗാർഡ്നർമലയാളം
2014ഇയോബിന്റെ പുസ്തകംനർത്തകിമലയാളം
2015മിലിമിലിമലയാളം
2015ലൈലാ ഓ ലൈലാഅഞ്ജലി/ലൈലമലയാളം
2016രണ്ടു പെൺകുട്ടികൾഅശ്വതിമലയാളം
2016ഷാജഹാനും പരീക്കുട്ടിയുംജിയമലയാളം
2019ആടൈ കാമിനിതമിഴ്
2019അതോ അന്ത പറവൈ പോലതമിഴ്


"https://ml.wikipedia.org/w/index.php?title=അമല_പോൾ&oldid=3244837" എന്ന താളിൽനിന്ന് ശേഖരിച്ചത്