വിനായകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിനായകൻ (നടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വിനായകൻ
ദേശീയത Indian
തൊഴിൽ Actor
Music director
സജീവം 1995–present
പ്രശസ്തി Chotta Mumbai
Mariyaan
Kammatipaadam

ഒരു ഇന്ത്യൻ അഭിനേതാവാണ് വിനായകൻ. പ്രധാനമായും മലയാള സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്[1][2][3]. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.

ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണികൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

2012ൽ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി.

അവാർഡുകൾ[തിരുത്തുക]

  • 2016-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കമ്മട്ടിപ്പാടം എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. [4][5]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

Title Year Role Notes
ഒടിയൻ 2018 Filming
ആട് 2 2018 Dude Filming
Ee.Ma.Yau 2017 അയ്യപ്പൻ Filming
റോൾ മോഡൽസ് 2017 ജ്യോതിഷ് നാരായണൻ
കമ്മട്ടിപ്പാടം 2016 ഗംഗാധരൻ (ഗംഗ)
കലി 2016 ജോണേട്ടൻ
ചന്ദ്രേട്ടൻ എവിടെയാ 2015 രാജരാജ ചോളൻ extended cameo
ആട് ഒരു ഭീകര ജീവിയാണ് 2015 Dude
ഞാൻ സ്റ്റീവ് ലോപ്പസ് 2014 പ്രതാപൻ
ഇയ്യോബിന്റെ പുസ്തകം 2014 ചെമ്പൻ
സെക്കന്റ്സ് 2014 തമ്പി
മസാല റിപ്പബ്ലിക്ക് 2014 ബംഗാളി ബാബു
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് 2013 സായിപ്പ്
5 സുന്ദരികൾ 2013 ചന്ദ്രൻ
പോലീസ് മാമൻ 2013 മനു
മരിയാൻ 2013 തീക്കുറിശ്ശി തമിഴ് ചലച്ചിത്രം
ബാച്ചിലർ പാർട്ടി 2012 ഫക്കീർ
തൽസമയം ഒരു പെൺകുട്ടി 2012 അലക്സ്
ദി ട്രയിൻ 2011
ബെസ്റ്റ്‌ ആക്റ്റർ 2010
സാഗർ ഏലിയാസ് ജാക്കി റീലോഡഡ് 2009 സ്റ്റൈയ്ൽ
ഡാഡി കൂൾ 2009
നമ്മൾ തമ്മിൽ 2009
പച്ചമരത്തണലിൽ 2008 മാഡ് മാൻ
ബിഗ് ബി 2007 പാണ്ടി അസി
ഛോട്ടാ മുംബൈ 2007 സതീഷൻ
തിമിർ 2006 തമിഴ് ചലച്ചിത്രം
ചിന്താമണി കൊലക്കേസ് 2006 ഉച്ചാൻഡി
തന്ത്ര 2006 മയൻ
ജയം 2006 സഹീർ
ജൂനിയർ സീനിയർ 2005 ശിവൻ
ജൈംസ് 2005 ഹിന്ദി ചലച്ചിത്രം
ഉടയോൻ 2005
മകൾക്ക് 2005
ബൈ ദ പീപ്പിൾ 2005 പോർട്ടർ
ഗ്രീറ്റിങ്ങ്സ് 2004 ഹരി
ചതിക്കാത്ത ചന്തു 2004 റോമി
ഇവർ 2003 വിനായകൻ
വെള്ളിത്തിര 2003
സ്റ്റോപ്പ് വയലൻസ് 2002 മോൻന്ത
ഒന്നാമൻ 2001 Friend 5
മാന്ത്രികം 1995 Micheal Jackson dupe Debut

അവലംബം[തിരുത്തുക]

  1. "List of Malayalam Movies acted by Vinayakan". Malayala Chalachithram. Retrieved 20 September 2016.
  2. Anand, Shilp Nair (6 June 2013). "On the superhero trail". The Hindu. Retrieved 20 September 2016.
  3. നായർ, അനീഷ്. "വിനായകന്റെ അസൂയയും അഹങ്കാരവും". Mathrubhumi. Retrieved 20 September 2016.
  4. http://www.madhyamam.com/movies/movies-news/malayalam/state-film-awards/2017/mar/07/250553
  5. "Kerala State Awards 2016: full list of winners...". Zee News. 7 March 2016. Retrieved 7 March 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിനായകൻ&oldid=2657857" എന്ന താളിൽനിന്നു ശേഖരിച്ചത്