Jump to content

പ്രിയദർശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Priyadarshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിയദർശൻ
പ്രിയദർശൻ
ജനനം
പ്രിയദർശൻ നായർ

(1957-01-30) 30 ജനുവരി 1957  (67 വയസ്സ്)
ദേശീയതഭാരതീയൻ
പൗരത്വംഇന്ത്യ
കലാലയംമോഡൽ സ്കൂൾ
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
തൊഴിൽചലച്ചിത്രസംവിധാനം, തിരക്കഥ, നിർമ്മാതാവ്
സജീവ കാലം1984 - മുതൽ
ജീവിതപങ്കാളി(കൾ)ലിസി പ്രിയദർശൻ (m. 1990; div. 2014)
കുട്ടികൾകല്യാണി പ്രിയദർശൻ
സിദ്ധാർത്ഥ് പ്രിയദർശൻ
മാതാപിതാക്ക(ൾ)കെ. സോമൻ നായർ
രാജമ്മ

മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസം‌വിധായകനാണ് പ്രിയദർശൻ(ഇം‌ഗ്ലീഷ്: Priyadarshan, ഹിന്ദി: प्रियदर्शन). 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും. പ്രിയദർശൻ രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ സാമ്പത്തിക വിജയം നേടി. പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർ നിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം പ്രിയന്റെ "കാഞ്ചീവരം" എന്ന തമിഴ് ചിത്രത്തിനായിരുന്നു[1] അവാർഡ് നേടുന്നതിനേേക്കാൾ ജനങ്ങളെ രസിപ്പിക്കുന്നതാണ് നേട്ടമെന്ന് ഇദ്ദേഹം കരുതുന്നു.

ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു[2][3]

കുടും‌ബവും ആദ്യകാല ജീവിതവും[തിരുത്തുക]

1957 ജനുവരി 30-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് പ്രിയദശൻ ജനിച്ചത്. പരേതരായ സോമൻ നായരും രാജമ്മയുമാണ് മാതാപിതാക്കൾ. അദ്ദേഹത്തിന്റെ അച്ഛൻ കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയൻ ആയിരുന്നു. കുട്ടിക്കാലത്ത് ഇതു മൂലം പ്രിയദർശൻ ധാരാളം സാഹിത്യപുസ്തകങ്ങൾ വായിക്കുവാനുള്ള ഒരു അവസരമുണ്ടായിരുന്നു. ഹാസ്യത്തിൽ അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ചെറുപ്പ കാലത്ത് പ്രിയദർശൻ ക്രിക്കറ്റിൽ വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു. പക്ഷേ ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് പരിക്കേറ്റതിനു ശേഷം പ്രിയദർശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു.

പ്രിയന്റെ രണ്ടാമത്തെ സിനിമയുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയ ലിസിയെ പിന്നീട് അദ്ദേഹം തന്റെ പത്നിയായി സ്വീകരിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് പന്ത്രണ്ട് സിനിമകളിൽ ജോലി ചെയ്തു. കല്യാണി, സിദ്ധാർത്ഥ് എന്നിവർ മക്കളാണ്. മലയാളത്തിലെ നായകനടനായ മോഹൻലാൽ പ്രിയന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.

ചലച്ചിത്ര ജീവിതം[തിരുത്തുക]

പ്രിയദർശൻ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചില നല്ല സുഹൃത്തുക്കളും ഒന്നിച്ച് ചലച്ചിത്രരംഗത്തേക്കു വന്നിരുന്നു. മോഹൻലാൽ, ഗായകൻ എം.ജി. ശ്രീകുമാർ, നിർമാതാവ് സുരേഷ് കുമാർ എന്നിവർ അവരിൽ ചിലരാണ്. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. തന്റേതായ എടുത്തടിക്കുന്ന ഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള സിനിമകൾ പ്രിയദർശന് മലയാള സിനിമയിൽ ഒരു പുതിയ മുഖഛായ തന്നെ നൽകി. മോഹൻലാൽ ആദ്യ കാലത്തും പിന്നീടും അദ്ദേഹത്തിന്റെ സിനിമയിലെ ഒരു പ്രിയപ്പെട്ട നായക കഥാപാത്രമായിരുന്നു. മോഹൻലാലിനോടൊപ്പം പ്രിയദർശൻ ഒരു പാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് നൽകിയിട്ടുണ്ട്. ചിത്രം (1987), കിലുക്കം എന്നിവ ഇവയിലെ ചിലതാണ്.

വിമർശനങ്ങൾ[തിരുത്തുക]

തന്റെ പുനർനിർമ്മാണ ചിത്രങ്ങളുടെ അവകാശത്തെ ചൊല്ലി പ്രിയദർശൻ എപ്പോഴും വിമർശം കേൾക്കേണ്ടി വന്നിട്ടുണ്ട്. താളവട്ടം എന്ന ചിത്രം ഹോളിവുഡിൽ പ്രശസ്തമായ One Flew Over the Cuckoo's Nest എന്ന ചിത്രത്തിന്റെ പകർപ്പാണെന്ന് വിമർശനമുണ്ടായിരുന്നു. ഹിന്ദിയിൽ സം‌വിധാനം ചെയ്ത മിക്ക പടങ്ങളും മലയാളത്തിലെ മറ്റ് എഴുത്തുകാരുടെയും സം‌വിധായകരുടേയും ചിത്രങ്ങളായിരുന്നു. ഇതിൻറെ പകർപ്പവകാശത്തെ ചൊല്ലി വിമർശനങ്ങൾ നിലവിലുണ്ട്. സിദ്ധിഖ് ലാൽ സം‌വിധാനം ചെയ്ത ഗോഡ് ഫാദർ എന്ന ചിത്രത്തിന്റെ പുനർ നിർമ്മാണമായ ഹൽചൽ എന്ന ചിത്രത്തിൽ മൂലചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിദ്ധിഖ് ലാലിന്റെ പേർ ഒരിടത്തും പറഞ്ഞിരുന്നില്ല. ഭൂൽ ഭുലയ്യാ എന്ന ചിത്രത്തിന്റെ മൂലചിത്രത്തിന്റെ കഥാകൃത്തായ മധു മുട്ടം തന്റെ കഥ ഹിന്ദിയിലേക്ക് മാറ്റുന്ന സമയത്ത് തന്നോട് അനുവാദം ചോദിച്ചില്ല എന്ന് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.[4] പക്ഷേ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ "ഇന്നതെ 99% ചിത്രങ്ങളും കോപ്പിയടിക്കുന്നതാണെന്നായിരുന്നു" പ്രിയദർശന്റെ മറുപടി.[5] . പുനർനിർമ്മിക്കപ്പെടുന്ന സിനിമകൾ അതിന്റെ മൂലചിത്രത്തിന്റെ മികവ് പുലർത്തുന്നില്ല എന്ന വിമർശനവും പ്രിയദർശനെതിരായുണ്ട്. താഴെ കാണുന്ന പട്ടികയിൽ പ്രിയദർശൻ ഹിന്ദിയിൽ നിർമ്മിച്ച ചിത്രങ്ങളും അതിന്റെ മലയാളത്തിലെ മൂലചിത്രങ്ങളും കൊടുത്തിരിക്കുന്നു.

ചിത്രം വർഷം - അഭിനേതാക്കൾ മൂലചിത്രം വർഷം - അഭിനേതാക്കൾ
പൈറേറ്റ് (ഹിന്ദി ചിത്രം) 2008 - കുണാൽ ഖേമു, ദീപിക പദുകോൺ, പരേഷ് റാവൽ, രാജ് പാൽ യാദവ്
ബില്ലു ബാർ‌ബർ[1] Archived 2008-05-26 at the Wayback Machine. 2008 - ഇർ‌ഫാൻ ഖാൻ, ഷാരൂഖ് ഖാൻ, ലാറ ദത്ത കഥ പറയുമ്പോൾ 2007 - ശ്രീനിവാസൻ, മമ്മൂട്ടി, മുകേഷ്, ജഗതി, മീന.

സം‌വിധാനം - ആർ. മോഹനൻ

മേരെ ബാപ് പെഹ്‌ലേ ആപ് 2008 - അക്ഷയ് ഖന്ന,പരേഷ റാവൽ ഇഷ്ടം 2001 - ദിലീപ്, നെടുമുടി വേണു.

സം‌വിധാനം - സിബി മലയിൽ

ഡോൽ 2007 - തുഷാർ കപൂർ, കുണാൽ ഖേമു, രാജ് പാൽ യാദവ്, ശർമൻ ജോഷി ഇൻ ഹരിഹർ നഗർ 1990 - മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകൻ. സം‌വിധാനം - സിദ്ധിഖ്-ലാൽ
ഭൂൽ ഭുലയ്യ 2007 - അക്ഷയ് കുമാർ, വിദ്യാ ബാലൻ, ഷൈനി അഹൂജ,അമീഷാ പട്ടേൽ മണിചിത്രത്താഴ് 1993 - മോഹൻലാൽ,സുരേഷ് ഗോപി,ശോഭന സം‌വിധാനം - ഫാസിൽ
ഭാഗം ഭാഗ് 2006 - അക്ഷയ് കുമാർ, ഗോവിന്ദ, പരേഷ് റാവൽ, ലാറ ദത്ത മാന്നാർമത്തായി സ്പീക്കിങ്ങ്
നാടോടിക്കാറ്റ്
1995 - മുകേഷ്, സായി കുമാർ, ഇന്നസെന്റ്, വാണി വിശ്വനാഥ് . - മാണീ സി കാപ്പൻ
മാലമാൽ വീക്‌ലി 2006 - പരേഷ് റാവൽ, ഓം പുരി, റിതേഷ് ദേശ്‌മുഖ്, റീമാ സെൻ Waking Ned Divine(English) 1995 - ഇയാൻ ബെന്നൻ, ഡേവിഡ് കെല്ലി, സം‌വിധാനം - കിർക്ക് ജോൺസ്
ചുപ് ചുപ് കേ 2006 - ശാഹിദ് കപൂർ, കരീന കപൂര് പഞ്ചാബി ഹൗസ് 1998 - ദിലീപ്, മോഹിനി. സം‌വിധാനം - റാഫി & മെക്കാർട്ടിൻ
ക്യോം കി 2005 - സൽമാൻ ഖാൻ, കരീന കപൂർ, റിമി സെൻ താളവട്ടം 1986 - മോഹൻലാൽ, കാർത്തിക , ലിസി. സം‌വിധാനം - പ്രിയദർശൻ
ഗരം മസാല 2005 - അക്ഷയ് കുമാർ, ജോൺ ഏബ്രഹാം, പരേഷ് റാവൽ ബോയിം‌ങ് ബോയിം‌ങ് 1985 - മോഹൻലാൽ , മുകേഷ് , സുകുമാരി . സം‌വിധാനം - പ്രിയദർശൻ
ഹൽചൽ 2004 - അക്ഷയ് ഖന്ന, കരീന കപൂർ, അമരീഷ് പുരി ഗോഡ് ഫാദർ 1991 - മുകേഷ്. കനക, എൻ. എൻ. പിള്ള സം‌വിധാനം - സിദ്ധിഖ് ലാൽ
സത്യാഘാട്ട് 2003- മോഹൻലാൽ, റാമി റെഡ്ഡി അഭിമന്യു 1992 - മോഹൻലാൽ, റാമി റെഡ്ഡി, സം‌വിധാനം - പ്രിയദർശൻ
ഹം‌ഗാമ 2003 - അക്ഷയ് ഖന്ന , റിമി സെൻ, അഫ്താബ് ശിവ്‌ദസാനി പൂച്ചയ്ക്കൊരു മൂക്കുത്തി 1984 - മോഹൻലാൽ, മേനക, ശങ്കർ. സം‌വിധാനം - പ്രിയദർശൻ
ലെയ്സ ലെയ്സ 2002 (തമിഴ്) - ശ്യാം, തൃഷ കൃഷണൻ, മാധവൻ സമ്മർ ഇൻ ബെത്‌ലഹേം
ചെപ്പ്
1998 - ജയറാം, സുരേഷ് ഗോപി, മഞ്ചു വാരിയർ. സം‌വിധാനം - സിബി മലയിൽ

1980 - മോഹൻലാൽ. സം‌വിധാനം - പ്രിയദർശൻ

യേ തേര ഘർ യേ മേരാ ഘർ 2001 - സുനിൽ ഷെട്ടി, മഹിമ ചൗധരി സന്മനസ്സുള്ളവർക്ക് സമാധാനം 1986 - മോഹൻലാൽ, കാർത്തിക. സം‌വിധാനം - സത്യൻ അന്തിക്കാട്
ഹേരാ ഫേരി 2001 - സുനിൽ ഷെട്ടി, അക്ഷയ് കുമാർ, പരേഷ് റാവൽ റാംജിറാവ് സ്പീക്കിങ്ങ് 1989 - മുകേഷ്, സായി കുമാർ , ഇന്നസെന്റ്. സം‌വിധാനം - സിദ്ധിഖ് ലാൽ
കഭി ന കഭി 1998 - അനിൽ കപൂർ, ജാക്കി ഷ്റോഫ്, പരേഷ് റാവൽ , പൂജാ ഭട്ട് - -
ഡോലി സജാ കെ രഖ്ന 1998 - അക്ഷയ് ഖന്ന, ജ്യോതിക അനിയത്തി പ്രാവ് 1997 - കുഞ്ചാക്കോ ബോബൻ, Shalini. സം‌വിധാനം - ഫാസിൽ
വിരാസത്ത് 1997 - അനിൽ കപൂർ, താബു, പൂജാ ബത്ര തേവർ മകൻ (തമിഴ്) 1992 - കമലഹാസൻ, രേവതി, ഗൊഉതമി. സം‌വിധാനം - ഭരതൻ
സാത് രം‌ഗ് കെ സപ്നേ 1997 - അരവിന്ദ് സ്വാമി, ജുഹീ ചാവ്‌ല തേന്മാവിൻ കൊമ്പത്ത് 1994 - മോഹൻലാൽ, ശോഭന. സം‌വിധാനം - പ്രിയദര്ശൻ
ഗർദ്ദിഷ് 1993 - ജാക്കി ഷ്റോഫ്, അം‌രീഷ് പുരി കിരീടം 1989 - മോഹൻലാൽ, തിലകൻ. സം‌വിധാനം - സിബി മലയിൽ
ചോരി ചോരി 1988 - മിഥുൻ ചക്രവർത്തി, ഗൗതമി ചിത്രം 1988 - മോഹൻലാൽ, രഞ്ചിനി. സം‌വിധാനം - പ്രിയദർശൻ
മുസ്കുരാഹട് 1992 - ജയ മേഹ്‌ത, രേവതി കിലുക്കം 1989 - മോഹൻലാൽ, രേവതി. സം‌വിധാനം - പ്രിയദർശൻ

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം തലക്കെട്ട് ഭാഷ ക്രെഡിറ്റ് കുറിപ്പുകൾ
സംവിധാനം എഴുത്തുകാരൻ മറ്റുള്ളവ
1978 തിരനോട്ടം മലയാളം അതെ റിലീസ് ചെയ്യാത്ത സിനിമ
1982 സിന്ദൂരസന്ധ്യയ്ക്ക് മൗനം മലയാളം അതെ നടൻ സൈക്-ഔട്ട് അടിസ്ഥാനമാക്കി
1982 കുയിലിനെ തേടി മലയാളം അതെ
1982 ഭൂകംബം മലയാളം അതെ
1982 നദി മുതൽ നദി വരെ മലയാളം അതെ ദിവാറിൻ്റെ റീമേക്ക്
1982 മുത്തോട് മുത്ത് മലയാളം അതെ
1983 ഹലോ മദ്രാസ് ഗേൾ മലയാളം നടൻ അൺക്രെഡിറ്റഡ്
1983 എങ്ങനെ നീ മറക്കും മലയാളം അതെ
1983 എന്റെ കളിത്തോഴൻ മലയാളം അതെ
1984 വനിത പോലീസ് മലയാളം അതെ
1984 പൂച്ചക്കൊരു മൂക്കുത്തി മലയാളം അതെ അതെ "ഗോപാല റാവു ഗാരി അമ്മായി" (1980) എന്ന തെലുങ്ക് സിനിമയെ അടിസ്ഥാനമാക്കി
1984 ഓടരുതമ്മാവാ ആളറിയാം മലയാളം അതെ കഥ
1985 ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ മലയാളം അതെ അതെ
1985 പറയാനുംവയ്യ പറയാതിരിക്കാനുംവയ്യ മലയാളം അതെ ഫറാർ ന്റെ റീമേക്ക്
1985 പുന്നാരം ചൊല്ലി ചൊല്ലി മലയാളം അതെ
1985 ബോയിംഗ് ബോയിംഗ് മലയാളം അതെ അതെ ബോയിംഗ് ബോയിങ്ങിൻ്റെ റീമേക്ക്
1985 അരം + അരം = കിന്നരം മലയാളം അതെ പസന്ദ് അപ്നി അപ്നി, നരം ഗരം എന്നിവയെ അടിസ്ഥാനമാക്കി
1985 ചെക്കേരനൊരു ചില്ല മലയാളം അതെ സാഹെബിൻ്റെ റീമേക്ക്
1986 ധീം തരികിട തോം മലയാളം അതെ അതെ ഹാപ്പി ഗോ ലൗലിയെ അടിസ്ഥാനമാക്കി
1986 നിന്നിഷ്ടം എന്നിഷ്ടം മലയാളം അതെ സിറ്റി ലൈറ്റുകൾ അടിസ്ഥാനമാക്കി
1986 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു മലയാളം അതെ
1986 ടി.പി. ബാലഗോപാലൻ എം.എ. മലയാളം നടൻ അതിഥി സാന്നിധ്യം
1986 ഹലോ മൈഡിയർ റോംഗ് നമ്പർ മലയാളം അതെ
1986 അയൽവാസി ഒരു ദരിദ്രവാസി മലയാളം അതെ അതെ
1986 രാക്കുയിലിൻ രാഗസദസ്സിൽ മലയാളം അതെ അതെ
1986 താളവട്ടം മലയാളം അതെ അതെ വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് അടിസ്ഥാനമാക്കി
1987 ചിന്നമണിക്കുയിലേ തമിഴ് അതെ റിലീസ് ചെയ്യാത്ത സിനിമ
1987 ചെപ്പ് മലയാളം അതെ കഥ ക്ലാസ് ഓഫ് 1984 അടിസ്ഥാനമാക്കി
1988 ഒരു മുത്തശ്ശി കഥ മലയാളം അതെ
1988 വെള്ളാനകളുടെ നാട് മലയാളം അതെ
1988 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു മലയാളം അതെ കഥ ചലച്ചിത്രം അടിസ്ഥാനമാക്കി
1988 ആര്യൻ മലയാളം അതെ
1988 ചിത്രം മലയാളം അതെ അതെ
1989 വന്ദനം മലയാളം അതെ സ്റ്റേക്ക് ഔട്ട് അടിസ്ഥാനമാക്കി
1989 ധനുഷ്കോടി മലയാളം അതെ റിലീസ് ചെയ്യാത്ത സിനിമ
1990 കടത്തനാടൻ അമ്പാടി മലയാളം അതെ
1990 നമ്പർ 20 മദ്രാസ് മെയിൽ മലയാളം നടൻ അതിഥി വേഷം
1990 അക്കരെ അക്കരെ അക്കരെ മലയാളം അതെ
1991 നിർണ്ണയം തെലുങ്ക് അതെ അതെ വന്ദനത്തിൻ്റെ റീമേക്ക്
1991 ഗോപുര വാസലിലേ തമിഴ് അതെ അതെ പാവം പാവം രാജകുമാരൻ, ചഷ്മേ ബുദ്ദൂർ എന്നിവയിൽ നിന്ന് സ്വീകരിച്ച ഉപ-പ്ലോട്ടുകൾ
1991 കിലുക്കം മലയാളം അതെ കഥ റോമൻ ഹോളിഡേയെ അടിസ്ഥാനമാക്കി
1991 അഭിമന്യു മലയാളം അതെ
1992 അദ്വൈതം മലയാളം അതെ
1992 മസ്കുറഹത്ത് ഹിന്ദി അതെ അതെ കിലുക്കത്തിൻ്റെ റീമേക്ക്
1993 മണിച്ചിത്രത്താഴ് മലയാളം II-യൂണിറ്റ് ഡയറക്ടർ
1993 മിഥുനം മലയാളം അതെ
1993 ഗാർദിഷ് ഹിന്ദി അതെ അതെ കിരീടത്തിൻ്റെ റീമേക്ക്
1994 നഗരം മലയാളം കഥ
1994 കിന്നരിപ്പുഴയോരം മലയാളം കഥ
1994 ഗണ്ഡീവം തെലുങ്ക് അതെ
1994 തേന്മാവിൻ കൊമ്പത്ത് മലയാളം അതെ അതെ
1994 മിന്നാരം മലയാളം അതെ അതെ
1996 കാലാപാനി മലയാളം അതെ അതെ
1997 വിരാസത് ഹിന്ദി അതെ തേവർ മകൻ്റെ റീമേക്ക്
1997 ചന്ദ്രലേഖ മലയാളം അതെ അതെ വയിൽ യു വെയർ സ്ലീപ്പിങ് അടിസ്ഥാനമാക്കി
1997 ഒരു യാത്രാമൊഴി മലയാളം കഥ
1998 സാത് രംഗ് കെ സപ്നേ ഹിന്ദി അതെ അതെ തേന്മാവിൻ കൊമ്പത്തിൻെറ റീമേക്ക്
1998 കഭി ന കഭി ഹിന്ദി അതെ
1998 ദോലി സാജാ കെ രഖ്‌ന ഹിന്ദി അതെ അനിയത്തിപ്രാവിൻ്റെ റീമേക്ക്
1999 മേഘം മലയാളം അതെ കഥ
2000 ഹേരാ ഫേരി ഹിന്ദി അതെ 1971-ലെ ടിവി സിനിമയായ സീ ദ മാൻ റൺ അടിസ്ഥാനമാക്കിയുള്ള റാംജിറാവ് സ്പീക്കിംഗ്-ന്റെ റീമേക്ക്
2000 സ്നേഗിതിയേ തമിഴ് അതെ അതെ മറാത്തി സിനിമയായ ബിന്ധാസ്ത് അടിസ്ഥാനമാക്കി
2001 കാക്കക്കുയിൽ മലയാളം അതെ അതെ സഹ-നിർമ്മാതാവ് എ ഫിഷ് കോൾഡ് വാണ്ട, മറാത്തി നാടകമായ ഘർ-ഘർ എന്നിവയെ അടിസ്ഥാനമാക്കി
2001 യേ തേരാ ഘർ യേ മേരാ ഘർ ഹിന്ദി അതെ സന്മനസ്സുള്ളവർക്ക് സമാധാനത്തിൻെറ റീമേക്ക്
2003 ലെസ ലെസ തമിഴ് അതെ സമ്മർ ഇൻ ബത്‌ലഹേമിൻ്റെ റീമേക്ക്
2003 കിളിച്ചുണ്ടൻ മാമ്പഴം മലയാളം അതെ അതെ
2003 ഹംഗാമ ഹിന്ദി അതെ അതെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്ക്
2004 വാണ്ടഡ് മലയാളം അതെ 'ഐതേ'യുടെ റീമേക്ക്
2004 ഹൽചുൽ ഹിന്ദി അതെ ഗോഡ്ഫാദറിൻ്റെ റീമേക്ക് (1991)
2004 വെട്ടം മലയാളം അതെ അതെ ഭാഗികമായി ഫ്രഞ്ച് കിസ്സ് അടിസ്ഥാനമാക്കി
2005 ഗരം മസാല ഹിന്ദി അതെ അതെ ബോയിംഗ് ബോയിങ്ങിൻ്റെ റീമേക്ക്
2005 ക്യോൻ കി ഹിന്ദി അതെ അതെ താളവട്ടത്തിൻെറ റീമേക്ക്
2005 കിലുക്കം കിലുകിലുക്കം മലയാളം നടൻ അതിഥി സാന്നിധ്യം
2006 ഭാഗം ഭാഗ് ഹിന്ദി അതെ അതെ മാന്നാർമത്തായി സ്പീക്കിങ്ങ്, നാടോടിക്കാറ്റ്, ബിന്ധാസ്ത് എന്നിവയിൽ നിന്നുള്ള ഉപ-പ്ലോട്ടുകളെ അടിസ്ഥാനമാക്കി
2006 മലമാൽ വാരിക ഹിന്ദി അതെ അതെ വേക്കിംഗ് നെഡിന്റെ റീമേക്ക്
2006 ചപ് ചുപ് കേ ഹിന്ദി അതെ പഞ്ചാബി ഹൗസിൻ്റെ റീമേക്ക്
2007 രാക്കിളിപ്പാട്ട് മലയാളം അതെ അതെ മറാത്തി സിനിമയായ ബിന്ധാസ്ത് അടിസ്ഥാനമാക്കി
2007 ധോൾ ഹിന്ദി അതെ ഇൻ ഹരിഹർ നഗറിൻ്റെ റീമേക്ക്
2007 ഭൂൽ ഭുലയ്യ ഹിന്ദി അതെ മണിച്ചിത്രത്താഴിൻ്റെ റീമേക്ക്
2008 മേരെ ബാപ് പെഹലെ ആപ് ഹിന്ദി അതെ ഇഷ്ടത്തിൻെറ റീമേക്ക്
2008 കാഞ്ചീവരം തമിഴ് അതെ അതെ
2008 പോയ് സൊല്ല പോറോം തമിഴ് നിർമ്മാതാവ് ഖോസ്ല കാ ഘോസ്ലയുടെ റീമേക്ക്
2009 ബില്ലു ഹിന്ദി അതെ കഥ പറയുമ്പോൾ-ന്റെ റീമേക്ക്
2009 ദേ ഡാന ഡാൻ ഹിന്ദി അതെ അതെ സ്ക്രൂഡ്, വെട്ടം എന്നിവയുടെ ഭാഗിക അനുരൂപീകരണം
2010 ഖട്ട മീത്ത ഹിന്ദി അതെ അതെ വെള്ളാനകളുടെ നാടിൻ്റെ റീമേക്ക്
2010 ബം ബും ബോലെ ഹിന്ദി അതെ ചിൽഡ്രൻ ഓഫ് ഹെവൻ എന്ന ഇറാനിയൻ സിനിമയുടെ അഡാപ്റ്റേഷൻ
2010 ആക്രോശ് ഹിന്ദി അതെ മിസിസിപ്പി ബേണിംഗ് അടിസ്ഥാനമാക്കി
2011 അറബീം ഒട്ടകോം പി. മാധവൻ നായരും മലയാളം അതെ അതെ (ഡയലോഗുകൾ) നഥിംഗ് ടു ലൂസ്, എക്സ്സെസ്സ് ബാഗേജ് എന്നിവയെ അടിസ്ഥാനമാക്കി.
2012 ടെസ് ഹിന്ദി അതെ 1975-ലെ ജാപ്പനീസ് സിനിമയായ ദ ബുള്ളറ്റ് ട്രെയിൻ അടിസ്ഥാനമാക്കി
2012 കമാൽ ധമാൽ മലമാൽ ഹിന്ദി അതെ മേരിക്കുണ്ടൊരു കുഞ്ഞാടിൻ്റെ റീമേക്ക്
2013 രംഗ്രെസ് ഹിന്ദി അതെ നാടോടികളുടെ റീമേക്ക്
2013 കളിമണ്ണ് മലയാളം നടൻ അതിഥി വേഷം
2013 ഗീതാഞ്ജലി മലയാളം അതെ അതെ എലോൺ-ന്റെ അഡാപ്റ്റേഷൻ
2014 ആമയും മുയലും മലയാളം അതെ അതെ മലമാൽ വീക്ലിയുടെ റീമേക്ക്
2016 ഒപ്പം മലയാളം അതെ അതെ
2018 നിമിർ തമിഴ് അതെ അതെ മഹേഷിന്റെ പ്രതികാരത്തിൻെറ റീമേക്ക്
2018 സാംടൈംസ് തമിഴ് അതെ അതെ ഗോൾഡൻ ഗ്ലോബ് അവാർഡ്‌സ് ഷോർട്ട്‌ലിസ്റ്റിൽ പ്രവേശിച്ചു
2021 ഹംഗാമ 2 ഹിന്ദി അതെ മിന്നാരത്തിൻ്റെ ഭാഗിക അഡാപ്റ്റേഷൻ
2021 മരക്കാർ അറബിക്കടലിന്റെ സിംഹം മലയാളം
തമിഴ്
അതെ അതെ 'വിജയി - മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം

വെബ് സീരീസ്[തിരുത്തുക]

വർഷം തലക്കെട്ട് ഭാഷ ക്രെഡിറ്റ് കുറിപ്പുകൾ പ്ലാറ്റ്ഫോം
സംവിധായകൻ എഴുത്തുകാരൻ
2020 ഫോർബിഡൻ ലവ് ഹിന്ദി അതെ അതെ ആന്തോളജി സീരീസ്,
എപ്പിസോഡ്: "അനാമിക"
സീ5
2021 നവരസ തമിഴ് അതെ അതെ ആന്തോളജി സീരീസ്,
എപ്പിസോഡ്: "92ലെ വേനൽ"
നെറ്റ്ഫ്ലിക്സ്
2023 പേര് തീരുമാനിച്ചിട്ടില്ലാത്ത ഒരു നെറ്റ്ഫ്ലിക്സ് സീരീസ് മലയാളം അതെ ആന്തോളജി സീരീസ്,
എപ്പിസോഡ്: "ഓളവും തീരവും"
നെറ്റ്ഫ്ലിക്സ്

അന്യഭാഷാ ചലച്ചിത്രരംഗത്ത്[തിരുത്തുക]

മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രിയദർശൻ സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ബോളിവുഡിലേക്കുള്ള പ്രവേശനം 1993 ൽ മുസ്കരാഹട് എന്ന ചിത്രത്തിലുടെയായിരുന്നു. ഈ ചിത്രം തന്റെ തന്നെ ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ പുനർ നിർമ്മാണമായിരുന്നു. പക്ഷേ ബോളിവുഡിൽ ഈ ചിത്രം ഒരു പരാജയമായിരുന്നു. മാത്രല്ല, ഇതു അധികം ആരുടേയും ശ്രദ്ധയിൽ പെടുകയും ചെയ്തില്ല. അദ്ദേഹത്തിന്റെ ഹിന്ദിയിലെ ആദ്യത്തെ വിജയചിത്രം ഗർദ്ദിഷ് ആയിരുന്നു. 1989 ൽ ഇറങ്ങിയ കിരീടം എന്ന മലയാളചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു ഈ ചിത്രം. പക്ഷേ, പ്രിയദർശനെ ഹിന്ദിയിലെ അറിയപ്പെടുന്ന ഒരു സം‌വിധായകൻ എന്ന പേര് നേടി കൊടുത്തത് വിരാസത് എന്ന ചിത്രത്തോടെയാണ്. ഈ ചിത്രം കമലഹാസൻ നായകനായ തേവർ മകൻ എന്ന തമിഴ് ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു. ഇതിന്റെ ഹിന്ദി രചയിതാവ് വിനായക് ശുക്ല ആയിരുന്നു. ഈ ചിത്രത്തിന്റെ അണിയറയിൽ പ്രിയദർശനോടൊപ്പം ഹിന്ദിയിലെ പ്രശസ്ത നടി താബു, സിനിമാട്ടോഗ്രാഫർ രവി കെ. ചന്ദ്രൻ, സം‌ഗീത സം‌വിധായകൻ അനു മാലിക് എന്നിവർ പ്രവർത്തിച്ചു.

പിന്നീട് പ്രിയദർശൻ ഹിന്ദിയിൽ ഒരു പാട് ചിത്രങ്ങൾ സം‌വിധാനം ചെയ്തു.

പ്രിയദർശന്റെ ചിത്രങ്ങൾ സാധാരണഗതിയിൽ വർണ്ണമയമാണ്. കൂടാതെ തന്റെ എല്ലാ ചിത്രത്തിലും നിറഞ്ഞു നിൽക്കുന്ന ഹാസ്യം അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്. ഇതു പ്രിയദർശന്റെ എല്ലാ ഭാഷാചിത്രങ്ങളിലും കാണാം. സിനിമാ വ്യവസായത്തിലെ ഏറ്റവും നല്ല ടെക്നികൽ അം‌ഗങ്ങളെ പ്രിയദർശൻ തന്റെ സിനിമയിലെ ഉൾപ്പെടുത്തിയിരുന്നു. എൻ. ഗോപാലകൃഷ്ണൻ - എഡിറ്റർ, എസ്. കുമാർ - സിനിമാട്ടൊഗ്രാഫി, സാബു സിറിൾ - കലാസം‌വിധാനം എന്നിവർ ഇവരിൽ ചിലരാണ്.

പക്ഷേ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ കുറെ സിനിമകൾ വിജയമല്ലാതിരിക്കുകയും ചെയ്തിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച സം‌വിധായകൻ - സം‌സ്ഥാന അവാർഡ് 1995
  • നാല് കേന്ദ്ര അവാർഡുകൾ - സിനിമ (കാലാപാനി 1996)

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി ഓൺലൈൻ .07/09/2009 ന്‌ ശേഖരിച്ചത്". Archived from the original on 2009-09-10. Retrieved 2009-09-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-09. Retrieved 2011-12-05.
  3. State film awards distributed[പ്രവർത്തിക്കാത്ത കണ്ണി]
  4. "Of Bhool Bhulaiya, and a classic dumbed down". Rediff.com. Retrieved 2008-01-04.
  5. "Funny side up!". The Hindu - Friday Review. Archived from the original on 2009-06-21. Retrieved 2008-01-04.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രിയദർശൻ&oldid=3925514" എന്ന താളിൽനിന്ന് ശേഖരിച്ചത്