അരവിന്ദ് സ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് അരവിന്ദ് സ്വാമി കൂടാതെ ഒരു കാര്യനിർവ്വാഹകസംഘ കമ്പനിയായ ടാലെന്റ് മാക്സിമസ് എന്ന കമ്പനിയുടെ അദ്ധ്യക്ഷനാണ്.

ജീവചരിത്രം[തിരുത്തുക]

ആദ്യകാലജീവിതം[തിരുത്തുക]

അരവിന്ദ് സ്വാമി പഠിച്ചത് ചെന്നൈയിലെ ലോയോള കോളേജിലാണ്. പിന്നീട് എം.ബി.എ പഠിക്കുവാനായി അമേരിക്കയിലേക്ക് പോയി.

അഭിനയജീവിതം[തിരുത്തുക]

ആദ്യ ചിത്രം മണി രത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രമാണ്. ഒരു നായകനായി അഭിനയിച്ച ചിത്രം മണിരത്നം തന്നെ സംവിധാനം ചെയ്ത റോജ എന്ന ചിത്രമാണ് .ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമാ‍യ ചിത്രങ്ങൾ റോജ , ബോംബെ , മിൻസാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നിവയാണ്. ഇതിൽ റോജ , ബോംബെ എന്നീ ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചവയാണ്.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരവിന്ദ്_സ്വാമി&oldid=2329678" എന്ന താളിൽനിന്നു ശേഖരിച്ചത്