റാംജിറാവ് സ്പീക്കിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റാംജിറാവ് സ്പീക്കിങ്ങ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംസിദ്ദിഖ്-ലാൽ
നിർമ്മാണംഫാസിൽ, അപ്പച്ചൻ, ഔസേപ്പച്ചൻ
രചനസിദ്ദിഖ്-ലാൽ
തിരക്കഥസിദ്ദിഖ്-ലാൽ
സംഭാഷണംസിദ്ദിഖ്-ലാൽ
അഭിനേതാക്കൾസായി കുമാർ
മുകേഷ്
ഇന്നസെന്റ്
വിജയരാഘവൻ
സംഗീതംഎസ്. ബാലകൃഷ്ണൻ
പശ്ചാത്തലസംഗീതംഎസ്. ബാലകൃഷ്ണൻ
ഛായാഗ്രഹണംവേണു
സംഘട്ടനംമലേഷ്യ ഭാസ്കർ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഅഥീയ ഫിലിംസ്
ബാനർസർഗ്ഗചിത്ര
വിതരണംസെഞ്ച്വറി
പരസ്യംസാബു കൊളോണിയ
റിലീസിങ് തീയതി
  • 1 ജനുവരി 1989 (1989-01-01)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

1989-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു തമാശച്ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. സിദ്ദിഖ്-ലാൽ എന്ന സം‌വിധാനകൂട്ടുകെട്ടിൽ പിറന്ന ആദ്യചിത്രമാണ് ഇത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ [1] ബിച്ചുതിരുമല എഴുതിയ വരികൾക്ക് എസ് ബാലകൃഷ്ണൻ ഈണമിട്ടു[2] [3]. ഇതിൽ സായികുമാറിന്റേയും രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. ഹേരാ ഫേരി എന്ന പേരിൽ പ്രിയദർശൻ 2000-ൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചു. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.

കഥാസംഗ്രഹം[തിരുത്തുക]

ബാലകൃഷ്ണൻ (സായ് കുമാർ) ഒരു തൊഴിൽ രഹിതനാണ്. തന്റെ അച്ഛൻ സുഹൃത്തായ ഹംസക്കോയയുടെ (മാമുക്കോയ) കയ്യിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാൻ, ജോലിയിലിരിക്കെ മരിച്ച തന്റെ അച്ഛന്റെ ജോലി നേടാനായി ബാലകൃഷ്ണൻ പട്ടണത്തിലെത്തുകയാണ്. റാണിയും (രേഖ) ഇതേ ജോലിക്കായി ശ്രമിക്കുന്നതിനാൽ ഇവർ തമ്മിൽ മത്സരമാകുന്നു. കൽക്കത്തയിൽ വലിയ നിലയിൽ ജോലി നോക്കുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞ് നടക്കുന്ന മറ്റൊരു തൊഴിൽ രഹിതനാണ് ഗോപാലകൃഷ്ണൻ (മുകേഷ്). നാടക ട്രൂപ്പ് നടത്തുന്ന മാന്നാർ മത്തായിയുടെ (ഇന്നസെന്റ്) വീട്ടിലാണ് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും താമസിക്കുന്നത്. ഉറുമീസ് തമ്പാൻ (ദേവൻ) എന്ന വ്യവസായിയുടെ ഫോൺ നമ്പറും മാന്നാർ മത്തായിയുടെ ഫോൺ നമ്പറും ടെലിഫോൺ ഡയറക്റ്ററിയിൽ മാറിയാണ് കിടക്കുന്നത്. ഇതിനാൽ മാന്നാർ മത്തായിക്ക് കിട്ടേണ്ട ഫോൺ വിളികൾ ഉറുമീസ് തമ്പാനും ഉറുമീസ് തമ്പാനുള്ള ഫോൺ വിളികൾ മാന്നാർ മത്തായിക്കുമാണ് ലഭിക്കാറ്. ഇതിനിടയിൽ റാംജി റാവ് (വിജയരാഘവൻ) പണത്തിനായി ഉറുമീസ് തമ്പാന്റെ മകളെ തട്ടിയെടുക്കുകയും ഉറുമീസ് തമ്പാനെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണ് കഥ ആകെ മാറുന്നത്. ഈ ഫോൺ കോൾ തെറ്റായി മാന്നാർ മത്തായിക്കാണ് ലഭിക്കുന്നത്. ഇത് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്ക് വഴിയായി കണ്ട് ഇവർ ഉറുമീസ് തമ്പാന്റെയും റാംജി റാവുവിന്റേയും ഇടനിലക്കാരായി നിന്ന് രണ്ട് കൂട്ടരേയും പറ്റിക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തമാശകളും സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ഇന്നസെന്റ് മാന്നാർ മത്തായി
2 മുകേഷ് ഗോപാലകൃഷ്ണൻ
3 സായികുമാർ ബാലകൃഷ്ണൻ
4 വിജയരാഘവൻ റാംജി റാവ്
5 ദേവൻ ഉറുമീസ് തമ്പാൻ
6 ശങ്കരാടി മാനേജർ
7 രേഖ റാണി
8 സുകുമാരി ഗോപാലകൃഷ്ണന്റെ അമ്മ
9 മാമുക്കോയ ഹംസക്കോയ
10 കുഞ്ചൻ മത്തായി
11 എൻ.എഫ്. വർഗ്ഗീസ്
12 അമൃതം ഗോപിനാഥ് മേട്രൻ
13 ഹരിശ്രീ അശോകൻ ഫോൺ ചെയ്യുന്ന ആൾ
14 പി സി ജോർജ്ജ്
15 ആലപ്പി അഷ്‌റഫ്‌ ചെമ്മീൻ വർഗീസ്
16 നാസർ ലത്തീഫ്
17 അഗസ്റ്റിൻ
18 ജയൻ
19 നജീബ്
20 [[]]
21 [[]]

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അവനവൻ കുരുക്കുന്ന എം ജി ശ്രീകുമാർ,സി.ഒ. ആന്റോ ,കോറസ്‌
2 കളിക്കളം എസ്.പി. ബാലസുബ്രഹ്മണ്യം
3 കണ്ണീർക്കായലിലേതോ എം ജി ശ്രീകുമാർ,കെ എസ് ചിത്ര സിന്ധുഭൈരവി
4 ഒരായിരം കിനാക്കളാൽ എം ജി ശ്രീകുമാർ,ഉണ്ണി മേനോൻ ,സി ഒ ആന്റോ ,കെ എസ് ചിത്ര ,കോറസ്‌ ഖരഹരപ്രിയ

പരാമർശങ്ങൾ[തിരുത്തുക]

  1. "റാംജിറാവ് സ്പീക്കിങ്ങ് (1989)". www.malayalachalachithram.com. Retrieved 2020-03-22.
  2. "റാംജിറാവ് സ്പീക്കിങ്ങ് (1989)". malayalasangeetham.info. Retrieved 2020-03-22.
  3. "റാംജിറാവ് സ്പീക്കിങ്ങ് (1989)". spicyonion.com. Retrieved 2020-03-22.
  4. "റാംജിറാവ് സ്പീക്കിങ്ങ് (1989)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "റാംജിറാവ് സ്പീക്കിങ്ങ് (1989)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ റാംജിറാവ് സ്പീക്കിങ്ങ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: