എ.ആർ. റഹ്‌മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. R. Rahman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റഹ്‌മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഹ്‌മാൻ (വിവക്ഷകൾ) എന്ന താൾ കാണുക. റഹ്‌മാൻ (വിവക്ഷകൾ)
എ.ആർ. റഹ്‌മാൻ
AR Rahman.jpg
2007-ൽ എ.ആർ. റഹ്‌മാൻ
ജീവിതരേഖ
ജനനനാമം എ.എസ്. ദിലീപ്‌ കുമാർ
അറിയപ്പെടുന്ന പേരു(കൾ) അല്ലാ രഖാ റഹ്‌മാൻ, എ. ആർ. ആർ , മൊസാർട്ട് ഓഫ് മദ്രാസ്‌
സ്വദേശം ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
സംഗീതശൈലി Film score
Soundtrack
Theatre
World Music
തൊഴിലു(കൾ) സം‌ഗീതസം‌വിധായകൻ, ഗായകൻ, സംഗീത നിർമാതാവ്, ഉപകരണ സംഗീത വാദകൻ
ഉപകരണം കീബോർഡ്,കോണ്ടിനം ഫിൻഗർ ബോർഡ്‌,ഗിറ്റാർ, പിയാനോ, ഹാർമോണിയം, പെർ‌ക്യൂഷൻ, തുടങ്ങിയവ
സജീവമായ കാലയളവ് 1980 – മുതൽ
റെക്കോഡ് ലേബൽ കെ എം മ്യൂസിക്‌
Associated acts നെമെസിസ്‌ അവന്യു , സൂപ്പർ ഹെവി
വെബ്സൈറ്റ് ഔദ്യോഗിക വെബ്‌സൈറ്റ്

ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ. റഹ്‌മാൻ (തമിഴ്: ஏ.ஆர்.ரஹ்மான்).[1] ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ചത്.[2]. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ മണിരത്നത്തിന്റെ റോജാ(ചലച്ചിത്രം) എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്‌ സിനിമാ സംഗീതലോകത്ത്‌ ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.[3]

സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിന്‌ 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്‌മാന്‌ നൽകപ്പെട്ടു [4][5] ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു [6][7]. ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു [8].

2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സം‌ഗീത സം‌വിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി[9]. സം‌ഗീത രംഗത്തെ സം‌ഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന്‌ ഭാരത സർക്കാർ നൽകുകയുണ്ടായി[10].

ജീവചരിത്രം[തിരുത്തുക]

ആദ്യകാല ജീവിതവും സ്വാധീനിച്ച ഘടകങ്ങളും[തിരുത്തുക]

മലയാളം,തമിഴ് ചലച്ചിത്രങ്ങൾക്ക് സംഗിതം നൽകിയിരുന്ന ആർ.കെ.ശേഖറിന്റെ മകനായി 1966 ജനുവരി 6 ന്‌ ജനിച്ചു.[11]. അദ്ദേഹത്തിന്‌ ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയുണ്ടായി. പിന്നീട് നിത്യജീവിതത്തിലെ വരുമാനത്തിന്‌ വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ്‌ കുടുംബം കഴിഞ്ഞത്. 1989 ൽ എ.ആർ. റഹ്‌മാനടക്കമുള്ള കുടുംബം ഹിന്ദുമതം വിട്ട് ഇസ്‌ലാം സ്വീകരിച്ചു.[12] ആ കാലത്ത് അദ്ദേഹം പി.എസ്.ബി.ബി. യിൽ വിദ്യാർത്ഥിയായിരുന്നു. ആദ്യകാലങ്ങളിൽ ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം "റൂട്ട്സ്" പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.[13] ചെന്നൈ ആസ്ഥാനമായ "നെമിസിസ് അവെന്യു" എന്ന റോക്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ്‌ റഹ്‌മാൻ. കീബോർഡ്, പിയാനോ, സിന്തസൈസർ, ഹാർമോണിയം, ഗിറ്റാർ തുടങ്ങിയ ഉപകരണങ്ങൾ അദ്ദേഹത്തിന്‌ പരിചിതമായിരുന്നു. സിന്തസൈസറിൽ അദ്ദേഹത്തിനുണ്ടായിരുന്ന താല്പര്യം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ഇതിനെപറ്റി അദ്ദേഹം പറഞ്ഞത് "സംഗീതത്തിന്റേയും സാങ്കേതികതയുടേയും ഉത്തമ ഒത്തുചേരലാണിത്" എന്നായിരുന്നു.[14] മാസ്റ്റർ ധനരാജിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം. പതിനൊന്നാം വയസ്സിൽ ഇളയരാജയുടെ സംഗീത ട്രൂപ്പിൽ കീബോർഡ്സ്റ്റായി ചേർന്നു,[14] അക്കാലത്ത് ഇളയരാജയടക്കം നിരവധി സംഗീതഞ്ജർ റഹ്‌മാന്റെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കെടുത്തിരുന്നു. പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ അംഗമായി. സാക്കിർ ഹുസൈൻ‌, കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു.[15]

അവലംബം[തിരുത്തുക]

 1. http://entertainment.msn.com/news/article.aspx?news=353928
 2. മനോരമ ഓൺലൈൻ പതിപ്പ് ,ഓഗസ്റ്റ് 18
 3. http://www.time.com/time/2005/100movies/0,23220,soundtracks,00.html
 4. "66th Annual Golden Globe Awards". IMDb. Retrieved 2008 ഡിസംബർ 12.  Check date values in: |accessdate= (help)
 5. http://entertainment.in.msn.com/bollywood/article.aspx?cp-documentid=1780335
 6. "Rahman wins 2 Oscars, Slumdog bags 8 in all" (in ഇംഗ്ലീഷ്). ഐ.ബി.എൻ. 2009 ഫെബ്രുവരി 23. Retrieved 2009-02-25.  Check date values in: |date= (help)
 7. "Oscars: Eight on ten for 'Slumdog Millionaire'" (in ഇംഗ്ലീഷ്). Times of India. 2009 ഫെബ്രുവരി 23. Retrieved 2009-02-25.  Check date values in: |date= (help)
 8. മാതൃഭൂമി ഓൺലൈൻ ജൂലൈ 3 2009
 9. "India's A.R. Rahman strikes Grammys gold". Agence France-Presse. 2010. Archived from the original on 2010-02-04. Retrieved 2010-02-01. 
 10. Ministry of Home Affairs (2010 January 25). This Year's Padma Awards announced. Press release. ശേഖരിച്ച തീയതി: 2010 January 25.
 11. Eur, Andy Gregory, The International Who's Who in Popular Music 2002: A. R. Rahman, p. 419 - 420 
 12. http://www.islamawareness.net/Converts/arrehman.html
 13. Rangan, Baradwaj (2008). "AR Rahman: The Rolling Stone interview". Rolling Stone. Retrieved 2008 നവംബർ 16.  Unknown parameter |lcoauthors= ignored (help); Check date values in: |accessdate= (help)
 14. 14.0 14.1 "A. R. Rahman: Short Biography". TFM Page Magazine. 2006. Retrieved 2007 ഫെബ്രുവരി 15.  Unknown parameter |month= ignored (help); Check date values in: |accessdate= (help)
 15. "A. R. Rahman: Summary Biography". A. R. Rahman: A Summary Biography. 2002. Retrieved 2007 ഫെബ്രുവരി 15.  Unknown parameter |month= ignored (help); Check date values in: |accessdate= (help)

ബാഹ്യകണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എ.ആർ._റഹ്‌മാൻ&oldid=2843318" എന്ന താളിൽനിന്നു ശേഖരിച്ചത്