ഹാരിസ് ജയരാജ്
Harris Jayaraj ஹாரிஸ் ஜெயராஜ் | |
---|---|
![]() Harris in his studio function | |
ജീവിതരേഖ | |
ജനനനാമം | Harris Jayaraj |
ജനനം | Chennai, Tamil Nadu, India | 8 ജനുവരി 1975
സ്വദേശം | Chennai, Tamil Nadu, India |
സംഗീതശൈലി | Film score, Melody Rock |
തൊഴിലു(കൾ) | Film score composer, record producer, song writer |
ഉപകരണം | Guitar, synthesizer, piano, percussion, keyboard |
സജീവമായ കാലയളവ് | 2001–present |
പ്രസിദ്ധനായ തമിഴ് സംഗീത സംവിധായകനാണ് ഹാരിസ് ജയരാജ് (ജനനം: ജനുവരി 8, 1975). തമിഴ് കൂടാതെ ഹിന്ദി, തെലുഗു സിനിമകളിലും ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
ചെറുപ്പക്കാലം[തിരുത്തുക]
ചെന്നെയിലെ ഒരു ക്രിസ്ത്യൻ നാടാർ കുടുംബത്തിൽ 1975 ജനുവരി 8-നായിരുന്നു ഹാരിസ് ജയരാജിന്റെ ജനനം.[1] തമിഴ് ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഗിത്താർ വായിച്ചിരുന്ന എസ്.എം. ജയകുമാറാണ് ഹാരിസിന്റെ പിതാവ്. ഇദ്ദേഹവും പിൽകാലത്ത് ചലച്ചിത്രസംഗീതസംവിധാന രംഗത്ത് കടന്ന് വന്നിരുന്നു. മലയാളചലച്ചിത്രസംഗീതസംവിധായകനായ ശ്യാമിന്റെ സഹായി ആയിരുന്നു ജയകുമാർ. തന്റെ മകനെ ഒരു പാട്ടുകാരനാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ സംഗീത സംവിധാനത്തിലായിരുന്നു ഹാരിസിനു കമ്പം. തന്റെ ശബ്ദം നല്ലതല്ലെന്നും അതുകൊണ്ട് തനിക്ക് പാടാൻ കഴിയില്ലെന്നും ഹാരിസ് പിന്നീട് ഒരിക്കൽ പറയുകയുണ്ടായി.
കരിയർ[തിരുത്തുക]
എ.ആർ. റഹ്മാൻ, മണി ശർമ്മ, വിദ്യാസാഗർ, കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവരുടെ കീഴിൽ കീബോർഡ് വായിച്ചുകൊണ്ടാണ് ഹാരിസ് ചലച്ചിത്രസംഗീത ലോകത്തേയ്ക്ക് കടന്ന് വന്നത്. പന്ത്രണ്ട് വർഷത്തോളം ഇദ്ദേഹം സംഗീതസംവിധാനസഹായി എന്ന നിലയിൽ പ്രവർത്തിച്ചു. ഇക്കാലയളവിൽ ചില ടി.വി. പരസ്യങ്ങൾക്കും ഇദ്ദേഹം സംഗീത സംവിധാനം ചെയ്യുകയുണ്ടായി.[2] വാണിജ്യ സിനിമകളിൽ ഇദ്ദേഹം ആദ്യമായി സംഗീത സംവിധാനം ചെയ്തത് മിന്നലെ എന്ന ചിത്രത്തിനുവേണ്ടിയാണ്. ഈ ചിത്രത്തിലെ പാട്ടുകൾ വൻവിജയമായിരുന്നു. വസീഗര എന്ന് തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം ഈ ചിത്രത്തിന്റെ വിജയത്തിന്റെ തന്നെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്നു. മിന്നലെ എന്ന ചിത്രം ഹിന്ദിയിൽ രഹ്നാഹെ തേരേ ദിൽ മേം എന്ന പേരിൽ ചിത്രീകരിച്ചപ്പോൾ ഈ പാട്ടുകൾ അതേപടി ഉപയോഗിക്കുകയായിരുന്നു. മിന്നലെയ്ക്ക് ശേഷം ഹാരിസ് ജയരാജ് സംഗീതം നൽകിയ 12B, മജ്നു എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും വളരെയേറെ പ്രചാരം നേടി.
സംവിധായകൻ ഗൗതം മേനോന്റെ ചിത്രങ്ങളിൽ സ്ഥിരമായി സംഗീതസംവിധാനം ചെയ്തിരുന്നത് ഹാരിസ് ആയിരുന്നു. ഈ കൂട്ടുകെട്ടിൽ പിറന്ന മിന്നലെ, കാക്ക കാക്ക, വേട്ടായാട് വിളയാട്, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ സിനിമകളിലെ ഗാനങ്ങളും ജനപ്രീതി നേടി.
വ്യക്തിജീവിതം[തിരുത്തുക]
ജോയ്സിയാണ് (സുമ എന്നാണ് ആദ്യമുണ്ടായിരുന്ന നാമം) ഹാരിസിന്റെ ഭാര്യ. ഇവർക്ക് സാമുവൽ നിക്കോളാസ് എന്നൊരു മകനും കരേൻ നികിത എന്നൊരു മകളുമുണ്ട്.
ചിത്രങ്ങൾ[തിരുത്തുക]
- 2001: Won – Best Music Director – Minnale[5]
- 2003: Won – Best Music Director - Kaakha Kaakha[6]
- 2005: Won – Best Music Director - Anniyan[7]
- 2008: Won – Best Music Director - Vaaranam Aayiram[8]
- 2009: Won – Best Music Director - Ayan[9]
- 2003: Nominated - Best Music Director - Saamy
- 2005: Nominated - Best Music Director - Ghajini
- 2006: Nominated - Best Music Director - Vettaiyaadu Vilaiyaadu
- 2007: Nominated - Best Music Director - Unnale Unnale
- 2009: Nominated - Best Music Director - Aadhavan
- 2010: Nominated - Best Music Director - Orange
- 2011: Nominated - Best Music Director - Ko
- 2011: Nominated - Best Music Director - 7aum Arivu
- 2012: Nominated - Best Music Director - Thuppakki
- 2003: Won – Best Music Director – Kaakha Kaakha[10]
- 2005: Won – Best Music Director – Anniyan & Ghajini[11]
അവലംബം[തിരുത്തുക]
- ↑ A special birthday for Harris, January 8, 2008
- ↑ Fame on a platter
- ↑ http://www.starmusiq.com/tamil_movie_songs_listen_download.asp?MovieId=223
- ↑ http://www.indiaglitz.com/jiiva-hansika-new-movie-titled-pokkiri-raja-produced-by-puli-p-t-selvakumar-tamil-news-141167.html
- ↑ TNN 6 Apr 2002, 02.39am IST (2002 April 6). "Nuvvu Nenu wins 4 Filmfare awards - Times Of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2012-07-13. Check date values in:
|date=
(help) - ↑ "Entertainment News, Latest Entertainment News, Hollywood Bollywood News | Entertainment - Times of India". Timesofindia.indiatimes.com. ശേഖരിച്ചത് 2012-07-13.
- ↑ "`Anniyan` sweeps Filmfare Awards!". Sify.com. 2006 September 10. ശേഖരിച്ചത് 2012-07-13. Check date values in:
|date=
(help) - ↑ http://bollyspice.com/view.php/3173-a-sparkling-triumph-8211-the-56th-filmfare-south-awards.html
- ↑ TNN 9 Aug 2010, 12.02pm IST (2010 August 9). "Filmfare Awards winners - Times Of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2012-07-13. Check date values in:
|date=
(help) - ↑ cinesouth (2006 February 13). "Dailynews - Tamilnadu State Film Awards – awards for Vikram, Jyotika". Cinesouth.com. ശേഖരിച്ചത് 2012-07-13. Check date values in:
|date=
(help) - ↑ cinesouth. "Dailynews - Tamilnadu govt awards Rajini and Kamal". Cinesouth.com. ശേഖരിച്ചത് 2012-07-13.