സ്ലംഡോഗ് മില്യണേർ
സ്ലംഡോഗ് മില്യണേർ | |
---|---|
![]() Theatrical release poster | |
സംവിധാനം | ഡാനി ബോയെൽ |
നിർമ്മാണം | Christian Colson |
രചന | Simon Beaufoy |
അഭിനേതാക്കൾ | ദേവ് പട്ടേൽ ഫ്രീഡ പിന്റൊ അനിൽ കപൂർ ഇർഫാൻ ഖാൻ |
സംഗീതം | എ.ആർ. റഹ്‌മാൻ |
ഛായാഗ്രഹണം | Anthony Dod Mantle |
ചിത്രസംയോജനം | Chris Dickens |
വിതരണം | Fox Searchlight Pictures Warner Bros. (US) Pathé (int'l) |
റിലീസിങ് തീയതി |
|
രാജ്യം | യുണൈറ്റഡ് കിംഗ്ഡം |
ഭാഷ | ഇംഗ്ലീഷ് ഹിന്ദി |
ബജറ്റ് | $ 15 ദശലക്ഷം |
സമയദൈർഘ്യം | 120 മിനിറ്റ് |
ആകെ | $37,983,676 |
2008-ൽ പുറത്തിറങ്ങി 8 അക്കാദമി പുരസ്കാരവും[1], നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് സ്ലംഡോഗ് മില്ല്യണയർ. സിമോൺ ബ്യുഫോയ് തിരക്കഥയെഴുതി ഡാനി ബോയെൽ സംവിധാനം ചെയ്തതാണ് ഈ ചിത്രം. ഇന്ത്യൻ നയതന്ത്രഞ്ജനും എഴുത്തുകാരനുമായ വികാസ് സ്വരൂപ് എഴുതിയ "ക്യു ആൻഡ് എ" എന്ന കൃതിയെ അടിസ്ഥാനമാക്കി എഴുതപ്പെട്ടതാണ് ഇതിന്റെ തിരക്കഥ.
കഥാസംഗ്രഹം[തിരുത്തുക]
ഇന്ത്യയാണ് ഈ ചലച്ചിത്രത്തിന്റെ കഥാപശ്ചാത്തലം. മുബൈയിലെ ചേരിനിവാസിയായ ജമാൽ മാലിക് ടെലിവിഷൻ ഗെയിം ഷോയിലൂടെ അവിശ്വസിനീയമായ രീതിയിൽ വിജയിച്ച് കോടീശ്വരനാകുന്നതും, ശേഷം അവൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയുമാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു കോൾ സെന്ററിൽ സഹായിയായി ജോലി ചെയ്യുന്ന ഒരാൾക്ക് സാദ്ധ്യമാവുമെന്നു കരുതാനാവാത്ത ഉത്തരങ്ങൾ നല്കിയാണ് ജമാൽ ഗെയിം ഷോയിൽ വിജയത്തിലെത്തുന്നത്. ഷോയുടെ നടത്തിപ്പുകാരനായ നടൻ തെറ്റായ ഉത്തരത്തിന്റെ സൂചന നല്കിയെങ്കിലും അത് സ്വീകരിക്കാതിരുന്ന ജമാൽ തട്ടിപ്പു നടത്തുകയാണെന്ന് നടനും പോലീസും വിശ്വസിക്കുന്നു. അതിനെത്തുടർന്ന് പോലീസ് പിടിയിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ നല്കുന്ന ഉത്തരങ്ങളിലൂടെയാണ് കഥ അനാവരണം ചെയ്തിരിക്കുന്നത്.
അഭിനേതാക്കൾ[തിരുത്തുക]
- ദേവ് പട്ടേൽ - ജമാൽ മാലിക്
- മാധുർ മിത്തൽ - സലീം
- ഫ്രീഡ പിന്റൊ - ലതിക
- അനിൽ കപൂർ - പ്രേം കുമാർ
- ഇർഫാൻ ഖാൻ - പോലീസ് ഇൻസ്പെക്ടർ
- സൌരഭ് ശുക്ല - കോൺസ്റ്റബിൾ ശ്രീനിവാസ്
- മഹേഷ് മഞ്ജ്രേക്കർ - ജാവേദ് / രാജ
- അങ്കുർ വികൽ - മമൻ
- ആയുഷ് മഹേഷ് കേദ്കർ - യുവാവായ ജമാൽ
പുരസ്കാരങ്ങൾ[തിരുത്തുക]
2009 ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം[തിരുത്തുക]
നാല് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളാണ് ഈ ചലച്ചിത്രത്തിനു ലഭിച്ചത്. [2]
- മികച്ച ചിത്രം
- മികച്ച സംവിധായകൻ- ഡാനി ബോയ്‌ലെ
- മികച്ച തിരക്കഥ - സൈമൺ ബേഫോയ്
- മികച്ച സംഗീതസംവിധാനം -എ.ആർ. റഹ്‌മാൻ
എട്ട് അക്കാദമി പുരസ്കാരങ്ങളാണ് ഈ ചിത്രത്തിനു ലഭിച്ചത്.[3]
- മികച്ച ചിത്രം
- സംവിധായകൻ-ഡാനി ബോയൽ
- അവലംബിത തിരക്കഥ-സൈമൺ ബോഫോയി
- ഛായാഗ്രഹണം-ആന്റണി ഡോഡ് മാന്റലെ
- സംഗീതം-എ.ആർ റഹ്മാൻ
- ഗാനം-ജയ് ഹോ
- ശബ്‌ദമിശ്രണം-റസൂൽ പൂക്കുട്ടി
- ചിത്രസംയോജനം-ക്രിസ് ഡിക്കൻസ്
അവലംബം[തിരുത്തുക]
- ↑ http://www.oscar.com/nominees/?pn=nominees
- ↑ http://timesofindia.indiatimes.com/Rahman_first_Indian_to_win_Golden_Globe/articleshow/3966010.cms
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-23.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
- Official US site
- Official UK site (Pathe) Archived 2009-01-05 at the Wayback Machine.
- Slumdog Millionaire ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Slumdog Millionaire ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Slumdog Millionaire
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Slumdog Millionaire
- മെറ്റാക്രിട്ടിക്കിൽ നിന്ന് Slumdog Millionaire
- ബ്രിട്ടീഷ് ചലച്ചിത്രങ്ങൾ
- ബ്രിട്ടീഷ് ഇന്ത്യൻ ചലച്ചിത്രങ്ങൾ
- മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരം നേടിയ ചലച്ചിത്രങ്ങൾ
- ഡാനി ബോയൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം നേടിയ ചിത്രങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രങ്ങൾ
- 2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ
- നോവലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രങ്ങൾ
- എ.ആർ. റഹ്മാൻ സംഗീതം കൊടുത്ത ചിത്രങ്ങൾ