റെയിൻ മാൻ
റെയിൻ മാൻ Rain Man | |
---|---|
സംവിധാനം | ബാരി ലെവിന്സോൻ |
നിർമ്മാണം | മാർക്ക് ജോൺസൻ |
രചന | ബാരി മൊറോവ് |
അഭിനേതാക്കൾ | ടോം ക്രൂസ് ദുസ്ടിൻ ഹോഫ്മാൻ |
ഛായാഗ്രഹണം | ജോൺ സീലെ |
ചിത്രസംയോജനം | സ്റ്റൂ ലിന്ടെർ |
റിലീസിങ് തീയതി | December 16, 1988 |
ബജറ്റ് | $340,000 |
ബാരി ലെവിന്സോൻ സംവിധാനം ചെയ്ത ഒരു 1988 അമേരിക്കൻ സിനിമയാണ് റെയിൻ മാൻ. ചാർളി ബാബ്ബിറ്റ് (ടോം ക്രൂസ്) , തന്റെ അച്ഛൻ മുഴുവൻ സ്വത്തും തനിക്കറിഞ്ഞൂടാത്ത തന്റെ ചേട്ടൻ രയ്മോനദിന്(ദുസ്ടിൻ ഹോഫ്മാൻ) നൽകി എന്നറിയുന്നു. തന്റെ ചേട്ടൻ ഓട്ടിസം കാരണം ഒരു മെന്റൽ ഹോസ്പിറ്റലിൽ ആണെന്ന് അവൻ കണ്ടുപിടിക്കുന്നു. അവൻ ചേട്ടനെ അവിടെ നിന്നും തട്ടിക്കൊണ്ടു പോകുന്നു. രയ്മോണ്ടിനു പറക്കാൻ പേടിയായതിനാൽ അവർ റോഡിലൂടെ സഞ്ചരിക്കുന്നു. വഴിയിലൂടെ ചാർളി തന്റെ ചേട്ടനുമായി അടുക്കുന്നു. രയ്മോണ്ടിന്റെ കഴിവുകൾ ഉപയോഗിച്ച് അവർ ഒരു കാസിനോവിൽ ധാരാളം പണം ജയിക്കുന്നു. തന്റെ കൊച്ചു പ്രായത്തിലെ ഓർമകളിലെ "റെയിൻ മാൻ" എന്ന കഥാപാത്രം തന്റെ ചേട്ടൻ ആണെന്ന് ചാർളി മനസ്സിലാക്കുന്നു. ഇത് സിനിമയിലെ ഒരു വഴിത്തിരിവാണ്. ആദ്യം വെറും പണത്തിനു വേണ്ടി മാത്രമാണ് ചേട്ടനെ തേടി ഇറങ്ങിയതെങ്ങിലും അവസാനം ചേട്ടനുമായി ഒരു സ്നേഹ ബന്ധം ചാർളി പ്രകടിപ്പിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ദുസ്ടിൻ ഹോഫ്മാൻ - രയ്മോനദ് ബാബ്ബിറ്റ്
- ടോം ക്രൂസ് - ചാർളി ബാബ്ബിറ്റ്
- വലെറിയ ഗോളിണോ - സുസ്സന്ന
- ജെറി മോലെൻ - ബ്രുനെർ
- ബോന്നി ഹുന്റ്റ് - സല്ലി ദിബ്ബ്സ്