മരിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയാൻ
പോസ്റ്റർ
സംവിധാനം ഭരത് ബാല
നിർമ്മാണം വേണു രവിചന്ദ്രൻ
രചന ഭരത് ബാല
തിരക്കഥ ഭരത് ബാല
ശ്രീറാം രാജൻ
അഭിനേതാക്കൾ ധനുഷ്
പാർവ്വതി മേനോൻ
സലിം കുമാർ
സംഗീതം എ.ആർ. റഹ്മാൻ
ഛായാഗ്രഹണം മാർക് കോനിൻക്സ്
ചിത്രസംയോജനം വിവേക് ഹർഷൻ
സ്റ്റുഡിയോ ഓസ്കർ ഫിലിംസ്
വിതരണം വേണു രവിചന്ദ്രൻ
റിലീസിങ് തീയതി 19 ജൂലൈ 2013 (2013-07-19)[1]
സമയദൈർഘ്യം 150 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ തമിഴ്
ബജറ്റ് INR 30 കോടി (US$ 6.18 ദശലക്ഷം)

ധനുഷ് നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് മരിയാൻ (തമിഴ്: மரியான்). ഭരത് ബാല സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി മേനോൻ, സലിം കുമാർ, അപ്പുക്കുട്ടി, വിനായകൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[2] യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേണു രവിചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബെൽജിയം ക്യാമറാമാനായ മാർക് കോനിൻക്സാൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

സുഡാനിൽ കഥ നടക്കുന്നതായി സങ്കൽപ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ നമീബിയ, ലൈബിരിയ തുടങ്ങിയ സ്ഥലങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. വാൻകുവർ അന്താരാഷ്ട്രചലച്ചിത്രമേളയിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]

കഥ[തിരുത്തുക]

സുഡാനിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മരിയാൻ നാട്ടിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ കൊള്ളക്കാരുടെ പിടിയിൽ അകപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സംഗീതം[തിരുത്തുക]

ധനുഷ് രചിച്ച കടൽ രാസാ... എന്ന ഗാനമുൾപ്പടെ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ആർ. റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു. നെഞ്ചേ ഏഴ്... എന്ന ഗാനം എ.ആർ. റഹ്മാനാണ് ആലപിച്ചത്. 'നേറ്റ്റ് അവൾ ഇരുന്താൾ... എന്ന എന്ന ഗാനം വാലിയാണ് രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Maryan's release date officially announced!". Behindwoods. 29 June 2013. ശേഖരിച്ചത് 29 June 2013. 
  2. "Dhanush's next with Bharatbala". The Times of India. 15 March 2012. ശേഖരിച്ചത് 10 May 2012. 
  3. "മരിയാൻ : ഒരു ആടുജീവിതത്തിന്റെ കഥ". മാധ്യമം. 2013 ജൂലൈ 23. ശേഖരിച്ചത് 2013 ഒക്ടോബർ 13. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയാൻ&oldid=1845831" എന്ന താളിൽനിന്നു ശേഖരിച്ചത്