24 (തമിഴ് ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
24
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവിക്രം കുമാർ
നിർമ്മാണംസൂര്യ
രചനവിക്രം കുമാർ
അഭിനേതാക്കൾസൂര്യ
സാമന്ത
നിത്യ മേനോൻ
സംഗീതംഎ.ആർ. റഹ്മാൻ
ഛായാഗ്രഹണംTirru
Kiran Deohans[1]
ചിത്രസംയോജനംPrawin Pudi
സ്റ്റുഡിയോ2D Entertainment
വിതരണംEros International[2]
Studio Green
റിലീസിങ് തീയതി
 • 6 മേയ് 2016 (2016-05-06)
രാജ്യം ഇന്ത്യ
ഭാഷതമിഴ്
ബജറ്റ്75 കോടി (US$12 million)[3]
സമയദൈർഘ്യം164 മിനിറ്റ്
ആകെ157 കോടി (US$24 million)(28 days)[4]

വിക്രം കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016 മേയ് 6-ന് പ്രദർശനത്തിനെത്തിയ ഒരു ശാസ്ത്രസാങ്കല്പിക തമിഴ് ചലച്ചിത്രമാണ് 24. സൂര്യ നായകനായ ചിത്രത്തിൽ സാമന്ത, നിത്യ മേനോൻ എന്നിവർ നായികാവേഷങ്ങളിലെത്തുന്നു.[5]

സമയം മനുഷ്യന്റെ നിയന്തണത്തിലായാൽ എന്തൊക്കെ സംഭവിക്കാം എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹോളിവുഡ് ചലച്ചിത്രങ്ങളിൽ പലപ്പോഴും ചർച്ചാവിഷയമായ 'ടൈം മെഷീൻ' എന്ന ഉപകരണത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. സമയത്തെ മുന്നോട്ടും പിന്നോട്ടും കൊണ്ടുപോകാൻ സാധിക്കുന്ന ഒരു വാച്ചും അത് സ്വന്തമാക്കാനുള്ള പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 1990-ൽ ആരംഭിക്കുന്ന കഥ 26 വർഷം മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് 1990-ൽ തന്നെ അവസാനിക്കുന്നു.[6]

മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂര്യ ആദ്യമായി വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എ.ആർ. റഹ്മാൻ സംഗീതം നൽകിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയിൻമെന്റ് നിർമ്മിച്ച ചിത്രം കേരളത്തിൽ ഇരുനൂറോളം തീയറ്ററുകളിലാണ് പ്രദർശനത്തിനെത്തിയത്.[7]

അഭിനയിച്ചവർ[തിരുത്തുക]

 • സൂര്യ - മണികണ്ഠൻ, സേതുരാമൻ, അത്രേയൻ
 • സമന്താ - സത്യഭാമ (സത്യ)
 • നിത്യ മേനോൻ - പ്രിയ
 • അജയ് - മിത്രൻ
 • ശരണ്യ - സത്യഭാമ
 • ചാർലി - ചെട്ടിയാർ
 • ഗിരീഷ് കർനാട് - സത്യയുടെ അപ്പൂപ്പൻ
 • മോഹൻ വി. രാമൻ - സത്യയുടെ അച്ഛൻ
 • സുധ - സത്യയുടെ അമ്മ
 • സത്യൻ - ശരവണൻ
 • അപ്പുക്കുട്ടി

സംഗീതം[തിരുത്തുക]

വൈരമുത്തു, മദൻ കർക്കി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്. 2016 ഏപ്രിൽ 11-ന് ഇറോസ് ഇന്റർനാഷണലാണ് ഗാനങ്ങൾ പുറത്തിറക്കിയത്.[8]

ഗാനങ്ങൾ[തിരുത്തുക]

24 (തമിഴ്) [മോഷൻ പിക്ചർ സൗണ്ട് ട്രാക്ക്][9]
# ഗാനംആലാപനം ദൈർഘ്യം
1. "നാൻ ഉൻ"  അർജിത് സിങ്, ചിന്മയി 04:48
2. "മെയ് നിഗര"  സിദ് ശ്രീറാം, സന മൊയ്തൂട്ടി, ജോനിത ഗാന്ധി 05:16
3. "പുന്നഗൈ"  ഹരിചരൺ, ശശാ തിരുപ്പതി 04:16
4. "ആരാരോ"  ശക്തിശ്രീ ഗോപാലൻ 03:41
5. "മൈ ട്വിൻ ബ്രദർ"  ശ്രീനിവാസ കൃഷ്ണൻ, ഹൃദയ് ഗട്ടനി 03:28
6. "കാലം എൻ കാതലി"  ബെന്നി ദയാൽ 04:23
ആകെ ദൈർഘ്യം:
25:52

പ്രദർശനം[തിരുത്തുക]

ലോകമെമ്പാടും 2150 തീയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുവാൻ തീരുമാനിച്ചത്.[10] അമേരിക്കയിലെ 267 കേന്ദ്രങ്ങളിലും ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 400 കേന്ദ്രങ്ങളിലും ചിത്രം പ്രദർശനത്തിനെത്തി.[11][12]

അവലംബം[തിരുത്തുക]

 1. "Surya's 24 Audio To Be Launched In Sathyam Cinemas". Tamil Saga. 6 April 2016. ശേഖരിച്ചത് 6 May 2016.
 2. "Theri to clash with 24 on Tamil New Year?". The Times of India. 26 January 2016. ശേഖരിച്ചത് 26 January 2016.
 3. "Suriya: What I'm doing is simple". The Hindu. 30 April 2016.
 4. [www.galaxyreporter.com/www.skylark pictures.com/www.moviezreview.in/24-movie-28-days-boxoffice}}
 5. "പ്രോജക്ട് 24 സക്സസ്". മാതൃഭൂമി ദിനപത്രം. 2016 മേയ് 6. മൂലതാളിൽ നിന്നും 2016-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 7. {{cite web}}: Check date values in: |accessdate= and |date= (help) Archived 2016-05-07 at Archive.is
 6. "പിന്നോട്ടോടി മുന്നോട്ടാഞ്ഞ് 24; റിവ്യൂ വായിക്കാം". മലയാള മനോരമ. 2016 മേയ് 7. മൂലതാളിൽ നിന്നും 2016-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 7. {{cite web}}: Check date values in: |accessdate= and |date= (help)
 7. "സൂര്യയുടെ 24 പ്രദർശനത്തിനെത്തി". ദേശാഭിമാനി ദിനപത്രം. 2016 മേയ് 6. മൂലതാളിൽ നിന്നും 2016-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 7. {{cite web}}: Check date values in: |accessdate= and |date= (help)
 8. "Audio launch of Suriya's '24': Actor shares stage with dad Sivakumar and brother Karthi - Firstpost". Firstpost (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 17 April 2016.
 9. "24 (Tamil) [Original Motion Picture Soundtrack] - EP by A. R. Rahman on iTunes". iTunes. ശേഖരിച്ചത് 2016-04-17.
 10. "Suriya's '24' to release in over 2,000 screens". News Today. മൂലതാളിൽ നിന്നും 2016-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 April 2016. Archived 2016-04-29 at the Wayback Machine.
 11. "Will Surya bring back shine to dubbed flicks?". The Hans India. ശേഖരിച്ചത് 29 April 2016.
 12. "Suriya's 24 to release in 267 screens across U.S." The Hindu (ഭാഷ: Indian English). 29 April 2016. ISSN 0971-751X. ശേഖരിച്ചത് 29 April 2016.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=24_(തമിഴ്_ചലച്ചിത്രം)&oldid=3777855" എന്ന താളിൽനിന്ന് ശേഖരിച്ചത്