ഘടികാരം
സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് ഘടികാരം അഥവ നാഴികമണി (ഇംഗ്ലീഷ് ഭാഷയിൽ: Clock). അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു.
സാധാരണയായി ഒരു ഘടികാരത്തിൽ ഞൊടികളും , നിമിഷങ്ങളും, മണിക്കൂറുകളും കുറിക്കാൻ മൂന്ന് സൂചികൾ ഉണ്ടാവും. ഏറ്റവും വണ്ണം കുറഞ്ഞ് നീളം കൂടിയ സൂചി 60 ഞൊടികളെ സൂചിപ്പിക്കാനും, വണ്ണവും നീളവും കൂടിയ സൂചി 60 നിമിഷങ്ങളെ കുറിക്കാനും, നീളം കുറഞ്ഞു വണ്ണം കൂടിയ സൂചി 12 മണിക്കൂറുകൾ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.
ചരിത്രം
[തിരുത്തുക]മനുഷ്യൻ ഉപയോഗിക്കുന്നവയിൽ ഏറ്റവും പഴക്കംചെന്ന ഉപകരണങ്ങളിലൊന്നാണ് ഘടികാരം. ഭൂമി സൂര്യനുചുറ്റും നടത്തുന്നതും അതിന്റെ അച്ചുതണ്ടിൽ സ്വയം തിരിയുന്നതുമായ ചലനങ്ങളെ ആസ്പദമാക്കി നിലവിലുള്ള വർഷം, ദിവസം എന്നിവയേക്കാൾ ചെറിയ സമയം അളക്കുന്നതിന് മനുഷ്യൻ പണ്ട് മുതൽ തന്നെ വിവിധ രീതികളിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഏതെങ്കിലും ഒരു ക്രിയ നടക്കുമ്പോൾ മാത്രമാണ് സമയം അനുഭവപ്പെടുന്നത് എന്ന കാരണംകൊണ്ട് വസ്തുക്കളുടെ നിയതമായ ചലനത്തെ ആധാരമാക്കിയാണ് മനുഷ്യനിർമ്മിതമായ എല്ലാ ഘടികാരങ്ങളും പ്രവർത്തിക്കുന്നത്.
ആദ്യകാലങ്ങൾ മുതൽ ഇപ്പോഴും വലിയ കെട്ടിടങ്ങളിലും തെരുവുകളിലും വലിയ ഘടികാരങ്ങൾ സ്ഥാപിക്കുന്ന പതിവുണ്ട്.
മനുഷ്യൻ ഉപയോഗിച്ചുവന്ന വിവിധതരം ഘടികാരങ്ങൾ
[തിരുത്തുക]ജലഘടികാരം
[തിരുത്തുക]പുരാതന ഗ്രീക്കുകാർ ഉപയോഗിച്ചിരുന്ന ഈ ഘടികാരം വെള്ളം നിറച്ച ,അടിയിൽ ചെറിയ ദ്വാരമുള്ള വലിയൊരു പാത്രമാണ്. ദ്വാരത്തിലൂടെ ജലം പുറത്തേക്ക് ഒഴുകിത്തീരുന്ന മുറക്ക് പാത്രത്തിലെ ജലനിരപ്പ് കാണിക്കുന്ന അടയാളങ്ങൾ നോക്കി ഇതുകൊണ്ട് സമയം ഗണിച്ചുപോന്നു.
മണൽ ഘടികാരം
[തിരുത്തുക]അർദ്ധഗോളാകാരങ്ങളായ രണ്ടറകളെ ഒരു കുഴൽ കൊണ്ട് ബന്ധപ്പെടുത്തിയ സ്ഫടികം കൊണ്ട് നിർമ്മിച്ച ഈ ഉപകരണത്തിൽ മണൽ നിറച്ചിരിക്കും.ഓരോ തവണയും തലതിരിച്ചു വക്കുമ്പോൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മണൽ മുഴുവൻ ചോർന്നുപോകാനെടുക്കുന്ന സമയം മാത്രമാണ് ഇതുകൊണ്ട് അളക്കാൻ കഴിഞ്ഞിരുന്നത്. ഈ സമയത്തിന് കൃത്യമായ ആവർത്തനസാദ്ധ്യത ഉണ്ടായിരുന്നെന്നു മാത്രം.
നാഴികവട്ട
[തിരുത്തുക]നമ്മുടെ നാട്ടിലും ചൈനയിലും ഉപയോഗിച്ചിരുന്ന ഒരു തരം ജലഘടികാരമാണ് നാഴികവട്ട.ജലം നിറച്ച ഉരുളിയിൽ ചെറിയ ഓട്ടയുള്ള ഒരു പാത്രം വയ്ക്കുന്നു.കൃത്യം ഒരു നാഴിക കഴിയുമ്പോൾ ഈ ദ്വാരത്തിൽ കൂടി ജലം പാത്രത്തിൽ കയറി പാത്രം മുങ്ങുന്നു. ഇങ്ങനെ നാഴികയുടെ ദൈർഘ്യം മനസ്സിലാക്കിയിരുന്നു.
സൂര്യഘടികാരം ( നിഴൽഘടികാരം)
[തിരുത്തുക]നോമൺ എന്ന ഒരിനം തൂണ് ഭൂമിയിൽ കുഴിച്ചുനിർത്തി സൂര്യപ്രകാശത്തിൽ അതിന്റെ നിഴൽ നോക്കി സമയം കണക്കാക്കിയിരുന്നു.സൂര്യൻ ഇല്ലാത്തപ്പോൾ സമയം അറിയാൻ കഴിയില്ല എന്നത് ഇതിന്റെ ഒരു പോരായ്മയായിരുന്നു.
കോമ്പസ് ക്ലോക്ക്
[തിരുത്തുക]സൂര്യ ഘടികാരങ്ങളുടെ ഗണത്തിൽപ്പെട്ട ഇവയിൽ 12 വരെയുള്ള അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.ഉച്ച സമയത്ത് നിഴൽ മെല്ലെ ചലിക്കുന്നതിനാൽ പന്ത്രണ്ടിനോടടുത്ത അക്കങ്ങൾ അടുത്തടുത്ത് രേഖപ്പെടുത്തിയിരിക്കുന്നു.പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന ഘടികാരങ്ങളായിരുന്നു ഇവ.
മെക്കാനിക്കൽ ക്ലോക്കുകൾ
[തിരുത്തുക]യാന്ത്രികചലനം കൊണ്ട് പ്രവർത്തിക്കുന്ന ക്ലോക്കുകൾ പിൽക്കാലത്ത് നിലവിൽ വന്നു. കൂറ്റൻ ക്ലോക്കുകൾ ഇത്തരത്തിൽ പരീക്ഷിക്കപ്പെടുകയും പിന്നീട് അവയെ ചെറുതാക്കിക്കൊണ്ടുവന്ന് കൈയിൽ കെട്ടിക്കൊണ്ടുനടക്കാവുന്ന വലിപ്പത്തിലും തികഞ്ഞ ഭംഗിയിലും വരെ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു. ഏറെക്കാലം നിലനിന്ന ഒരു മാതൃകയായിരുന്നു ഇത്. ആദ്യകാലത്ത് ഗുരുത്വാകർഷണം ഉപയോഗിച്ചാണ് വലിയ ക്ലോക്കുകളിൽ ആവശ്യമായ ഊർജ്ജം കണ്ടെത്തിയിരുന്നതെങ്കിൽ പിൽക്കാലത്ത് താക്കോൽ കൊടുത്ത് മുറുക്കാവുന്ന സ്പ്രിങ്ങുകൾ ഉപയോഗിച്ച് ആയിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. .ഊർജ്ജം നിയന്ത്രിതമായ രീതിയിൽ സ്പ്രിങ്ങിൽ നിന്നെടുക്കാൻ ഹെയർ സ്പ്രിങ്ങുകളും റോക്കറുകളും ഉപയോഗിച്ചുപോന്നു. കൈയ്യിൽ കെട്ടാവുന്ന വാച്ചുകൾ ഒരുപടികൂടി മുന്നോട്ടുപോയി കയ്യിന്റെ ചലനം കൊണ്ട് മുറുകുന്ന സ്പ്രിങ്ങുകൾ ഉപയോഗിക്കുന്നതിലേക്കെത്തി. ദിവസത്തിലോ ആഴ്ചയിലോ ഒരിക്കൽ താക്കോൽ കൊടുക്കണം എന്ന നിലക്ക് ഇതോടെ മാറ്റം വന്നു. ഇവയെ ആട്ടോമാറ്റിൿ വാച്ചുകൾ എന്നു പറഞ്ഞുപോന്നു.
ഇലക്ട്രോണിക് ഘടികാരങ്ങൾ
[തിരുത്തുക]ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഘടികാരങ്ങൾ
ഇലക്ട്രോണിക് വാച്ചുകൾ
[തിരുത്തുക]കൈഘടികാരങ്ങൾ
[തിരുത്തുക]കയ്യിൽ കെട്ടുന്ന ഘടികാരങ്ങളെ (wrist watch) മണി ഘടികാരങ്ങൾ എന്ന് പറയുന്നു. കൈപ്പത്തി കയ്യുമായി യോജിക്കുന്ന ഭാഗത്തെ മണിബന്ധം എന്നാണ് പറയുന്നത്. അതുകൊണ്ടാണ് മണി ഘടികാരങ്ങൾ എന്ന് പറയുന്നത്.
അറ്റോമിക് ക്ലോക്കുകൾ
[തിരുത്തുക]ഏറ്റവും കൃത്യമായ സമയം കിട്ടുന്ന ഘടികാരങ്ങളാണിവ.ഒരു അറ്റോമിക് ക്ലോക്ക് നൂറുകോടി വർഷംകൂടുമ്പോളാണ് ഒരു സെക്കന്റ് വ്യത്യാസം വരുത്തുന്നത്.
ചിത്രങ്ങൾ
[തിരുത്തുക]-
ഘടികാരം
-
മട്ടാഞ്ചേരി ജൂതപ്പള്ളിയിലെ ഘടികാരം
-
ചുമർ ഘടികാരം