നിമിഷം
സമയം അല്ലെങ്കിൽ കോണിന്റെ ഒരു ഏകകം ആണ് നിമിഷം. ഒരു ഏകകം എന്ന നിലയിൽ, ഒരു നിമിഷം എന്നത് ഒരു മണിക്കൂറിന്റെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 ഞൊടികൾ എന്നോ പറയാം. ആംഗലേയ ഭാഷയിൽ ഇതിന് മിനിറ്റ് എന്നാണ് പറയുന്നത്. അന്താരാഷ്ട്രസമയക്രമത്തിൽ, ഒരു മിനിറ്റ് നേരം എന്നത് ലീപ് സെക്കന്റുകളുടെ അനന്തരഫലമായി 61 സെക്കൻ്റുകളാവുന്ന അപൂർവ്വം സന്ദർഭങ്ങളുണ്ട് (നെഗറ്റീവ് ലീപ് സെക്കന്റ് ചേർക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ട്, ഇത് 59 സെക്കന്റ് മിനിറ്റിന് ഇടയാക്കും, എന്നാൽ ഈ സംവിധാനത്തിൽ ഇത് 40 വർഷങ്ങൾക്കപ്പുറം ഒരിക്കലും സംഭവിച്ചിട്ടില്ല). കോണിന്റെ ഒരു ഏകകം എന്ന നിലയിൽ ആർക്ക് മിനിറ്റ് ഒരു ഡിഗ്രിയുടെ അറുപതിൽ ഒരംശം എന്നോ അല്ലെങ്കിൽ 60 ആർക്ക് സെക്കന്റുകൾ എന്നോ പറയാം.
ചരിത്രം[തിരുത്തുക]
മണിക്കൂറിൽ നിന്ന് വ്യത്യസ്തമായി, മിനിറ്റിനും (സെക്കന്റിനും) വ്യക്തമായ ചരിത്രപശ്ചാത്തലം ഇല്ല. ജോൺ ഓഫ് സാക്റോബോസ്കോയുടെ കംപ്യൂറ്റസിൽ (ca. 1235) മണിക്കൂറിനെ അറുപത് ഭാഗങ്ങളായി വിഭജിക്കുന്നതിന്റെ ആദ്യകാല ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.
ഇവയും കാണുക[തിരുത്തുക]
അന്താരാഷ്ട്ര ഏകകവ്യവസ്ഥ
ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ