മുഹമ്മദ്: ദ മെസഞ്ചർ ഓഫ് ഗോഡ്
മുഹമ്മദ്: ദ മെസഞ്ചർ ഓഫ് ഗോഡ് | |
---|---|
![]() | |
സംവിധാനം | മജീദ് മജീദി |
നിർമ്മാണം | Mohammed Mahdi Heidarian Mohammad Reza Saberi |
രചന | മജീദ് മജീദി Kambuzia Partovi |
അഭിനേതാക്കൾ | Mahdi Pakdel Sareh Bayat Ra'na Azadivar Mina Sadati |
സംഗീതം | എ.ആർ. റഹ്മാൻ |
ഛായാഗ്രഹണം | Vittorio Storaro |
ചിത്രസംയോജനം | Roberto Perpignani |
സ്റ്റുഡിയോ | Noor-e-Taban Film Company Production Infinite Production Company GmbH |
റിലീസിങ് തീയതി | February 12, 2015 (Cinema Farhang) August 27, 2015 (Iran) August 27, 2015 (Montreal World Film Festival) |
രാജ്യം | Iran |
ഭാഷ | പേഴ്സ്യൻ അറബിക് ഇംഗ്ലീഷ് |
ബജറ്റ് | $35 million[1] |
സമയദൈർഘ്യം | 171 minutes |
ആകെ | $60,000 (opening day in Tehran)[2] |
പ്രവാചകൻ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കി പ്രശസ്ത ഇറാൻ ചല ചിത്രകാരനായ മാജിദ് മജീദി തയ്യാറാക്കിയ ചലച്ചിത്രമാണ് മുഹമ്മദ്: മെസഞ്ചർ ഓഫ് ഗോഡ്. ഇസ്‌ലാമിൽ പ്രവാചകനുള്ള പ്രാധാന്യത്തെ ചിത്രം അട്ടിമറിച്ചിരിക്കുകയാണെന്നും പരിഹസിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ആക്ഷേപങ്ങളുയർന്നിരുന്നു. 40 മില്ല്യൺ ഡോളർ ചെലവ് വന്ന സിനിമ ഇറാൻ സർക്കാരാണ് നിർമ്മിച്ചത്. ആറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും പണംമുടക്കുള്ള ഇറാനിയൻ ചിത്രമാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ചിത്രത്തിന്റെ നിർമ്മാണത്തിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്.
ഉള്ളടക്കം[തിരുത്തുക]
മുഹമ്മദ് നബിയുടെ ജീവിതത്തിലെ ആദ്യ കാലഘട്ടമാണ് പ്രമുഖ ഇറാനിയൻ സംവിധായകൻ മജീദ് മജീദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഉള്ളടക്കം. ഇറാൻ ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്ന മജീദ് മജീദി സുന്നി, ശിയാ പണ്ഡിതരുമായി ഏറെ കൂടിയാലോചനകൾ നടത്തിയശേഷം അഞ്ചു വർഷം എടുത്താണ് ചിത്രം തയ്യാറാക്കിയത്. ഇറാൻ സർക്കാറാണ് ചിത്രത്തിനു വേണ്ടി പണം മുടക്കുന്നത്. മുഹമ്മദ് നബിയുടെ ജീവിതം പകർത്തുന്ന ചിത്ര ത്രയത്തിലെ ആദ്യ സിനിമയാണിത്. ജനനം മുതൽ 12 വയസ്സുവരെയുള്ള പ്രവാചകന്റെ ജീവിതമാണ് ഈ സിനിമയിലുള്ളത്.
അഭിനേതാക്കൾ[തിരുത്തുക]
- മഹദി പക്ദെൽ
- അലിരെസ ഷോജ നൂറി
- മൊഹ്സെൻ തനാബന്ധ്
- ദാറീഷ് ഫർഹാൻഗ്
- മുഹമ്മദ് അസ്ഗാരി
- സെയ്ദ് സാദെ ഹത്തേഫി
- സാറ ബയാത്ത്
- മിനാ സദാത്തി
സാങ്കേതക വിദഗ്ദ്ധർ[തിരുത്തുക]
മൂന്ന് തവണ ഓസ്കർ അവാർഡ് നേടിയ ഇറ്റാലിയൻ ഛായാഗ്രാഹകൻ വിറ്റോറിയോ സ്റോറാറോ ആണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം നൽകിയത് എ.ആർ. റഹ്മാൻ. ഓസ്കാർ ജേതാവായ സ്കോട്ട്.ഇ. ആൻഡേഴ്സൺ ആണ് വിഷ്വൽ ഇഫക്റ്റ്സ് ചെയ്യുന്നത്. ഇറാനിയൻ വംശജനായ ബ്രിട്ടീഷ് ഗായകൻ സാമി യൂസുഫ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.
പ്രദർശനം[തിരുത്തുക]
ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന തെഹ്റാനിലെ ഫജ്ർ ഇന്റർനാഷനൽ ഫിലിം ഫെസ്റിവലിലാണ് ചിത്രം പ്രദർശിപ്പിക്കുവാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതിന് എതിരെ ഈജിപ്തിലെ അൽ അസഹർ സർവകാലാശാലയിലെ പണ്ഡിതർ അടക്കം രംഗത്തു വരികയും വിവിധ രാജ്യങ്ങളിലെ മുസ്ലിം സംഘടനകൾ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടർന്ന് പ്രദർശനം വൈകുകയായിരുന്നു. ഇറാനിലെ ചില തിയറ്ററുകളിൽ ചിത്രത്തിന്റെ സ്വകാര്യ പ്രദർശനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
വിവാദങ്ങളും വിമർശനങ്ങളും[തിരുത്തുക]
ചിത്രത്തിൽ തെറ്റായാണ് പ്രവാചകന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നതെന്ന ആക്ഷേപമുയർത്തി സൗദി ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് അൽ ഷെയ്ഖും[3] അൽ അസ്ഹർ പണ്ഡിത സമൂഹവും മുസ്‌ലിം വേൾഡ് ലീഗും രംഗത്തെത്തിയിരുന്നു. പ്രവാചകനെ ചിത്രീകരിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും ‘മെസെഞ്ചർ ഓഫ് ഗോഡ്’ ചിത്രം ഇറാൻ നിരോധിക്കണമെന്നും അൽ അസ്ഹറിലെ തിയോളജി വകുപ്പ് മേധാവി അബ്ദുൽ ഫത്താഹ് അൽ അവാരി പറഞ്ഞിരുന്നു. ചിത്രം മുസ്‌ലിംങ്ങൾ ബഹിഷ്‌കരിക്കണമെന്നാണ് മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ അബ്ദുല്ല ബിൻ അബ്ദുൽ മുഹ്‌സിൻ അൽ തുർക്കി ആഹ്വാനം ചെയ്തിരുന്നത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്‌ലിം സംഘടന, ചിത്രത്തിന് സംഗീതം നൽകിയ എ.ആർ. റഹ്മാനെതിരെയും സംവിധായകനായ മജീദ് മജീദിയ്ക്കെതിരെയും ഫത്‌വ പുറപ്പെടുവിച്ചിരുന്നു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും സംഘടന കത്തയച്ചു.[4][5][6][7][8]
അവലംബം[തിരുത്തുക]
- ↑ Presstv Report، Official Muhammad Movie Channel in Aparat.
- ↑ "یک سانس ویژه در مونترال". news.mohammadmovie.com. 29 August 2015. മൂലതാളിൽ നിന്നും 2015-09-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 August 2015.
- ↑ "'Untrue' Iranian film on Prophet roundly slammed by scholars". www.arabnews.com. ശേഖരിച്ചത് 2015-09-12.
- ↑ "Fatwa against A R Rahman and Iranian filmmaker Majid Majidi for film on Prophet". ശേഖരിച്ചത് 2015-09-12.
- ↑ "Fatwa against AR Rahman, Majid Majidi for film on Prophet Muhammad". http://www.hindustantimes.com/. മൂലതാളിൽ നിന്നും 2015-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-12.
{{cite web}}
: External link in
(help)|website=
- ↑ Frater, Patrick (2015). "Fatwa Issued Against India's Double Oscar-Winner A.R. Rahman". Variety. പുറം. 1. ശേഖരിച്ചത് 2015-09-14.
- ↑ "Prophet Muhammed film: Iran consulate refuses to meet NGO seeking ban". ശേഖരിച്ചത് 2015-09-12.
- ↑ "Muslim community divided over proposed ban on Prophet Mohammad film - Firstpost". ശേഖരിച്ചത് 2015-09-12.