127 അവേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
127 Hours
Theatrical release poster
സംവിധാനം Danny Boyle
നിർമ്മാണം Christian Colson
John Smithson
Danny Boyle
തിരക്കഥ Danny Boyle
Simon Beaufoy
ആസ്പദമാക്കിയത് Between a Rock and a Hard Place –
Aron Ralston
അഭിനേതാക്കൾ James Franco
സംഗീതം എ.ആർ. റഹ്‌മാൻ
ഛായാഗ്രഹണം Anthony Dod Mantle
Enrique Chediak[1]
ചിത്രസംയോജനം Jon Harris
സ്റ്റുഡിയോ Film4 Productions
HandMade Films
വിതരണം Fox Searchlight Pictures (US)
Pathé (UK/France)
റിലീസിങ് തീയതി

2010 സെപ്റ്റംബർ 4 (Telluride)

2010 നവംബർ 5 (അമേരിക്ക)
സമയദൈർഘ്യം 94 minutes
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $18 million[2]
ആകെ $25,356,549[2]

ഡാനി ബോയൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്രാംശമുള്ള സാഹസിക ചലച്ചിത്രമാണ് 127 അവേർസ് (127 Hours) . 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാവിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത ആറോൺ റാൽസ്റ്റൺ എന്ന പർവ്വതാരോഹകനായി ഈ ചിത്രത്തിൽ ജെയിംസ് ഫ്രാങ്കോ അഭിനയിക്കുന്നു.

റാൽസ്റ്റന്റെ ആത്മകഥയായ ബിറ്റ്‌വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസ് (Between a Rock and a Hard Place) എന്ന കൃതിയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ഈ ചലച്ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി ബോയലും, സൈമൺ ബഫോയും ചേർന്നാണ്. ക്രിസ്റ്റൈൻ കോൺസൺ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. സ്ലംഡോഗ് മില്യണെയർ എന്ന ചിത്രത്തിൽ ഡാനി ബോയലുമായി സഹകരിച്ചിരുന്ന എ.ആർ. റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നിരൂപകപ്രശംസ നേടിയ ഈ ചിത്രം മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ആറു അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Caranicas, Peter (26 ഒക്ടോബർ 2010). "Boyle hikes up number of d.p.'s on 127 Hours". Variety. 
  2. 2.0 2.1 "127 Hours (2010)". Box Office Mojo. Retrieved 31 ജനുവരി 2011. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=127_അവേഴ്സ്&oldid=2892418" എന്ന താളിൽനിന്നു ശേഖരിച്ചത്