പടയപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പടയപ്പ
സംവിധാനംകെ.എസ്. രവികുമാർ
നിർമ്മാണംKrishna Rao
Sathya Narayanan
Vittal Prasad
രചനകെ.എസ്. രവികുമാർ
അഭിനേതാക്കൾSivaji Ganesan
Rajinikanth
Ramya Krishnan
Soundarya
സംഗീതംഎ.ആർ.റഹ്മാൻ
ഛായാഗ്രഹണംS. Murthy
Prasad
ചിത്രസംയോജനംThanigachalam
സ്റ്റുഡിയോArunachala Cine Creations
റിലീസിങ് തീയതി
  • 9 ഏപ്രിൽ 1999 (1999-04-09)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം183 minutes
ആകെ30 കോടി (US$4.7 million)

1999ൽ കെ.എസ്. രവികുമാർ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് പടയപ്പ. രജനീകാന്ത്, സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, എന്നിവരാണ് പ്രധാന വേഷം അവതരിപ്പിച്ചത്.[1]

കഥാസംഗ്രഹം[തിരുത്തുക]

മെക്കാനിക്കൽ എഞ്ചിനീയറായ പടയപ്പ (രജനീകാന്ത്) അമ്മാവന്റെ മകന്റെയും തന്റെ അനുജത്തിയുടെയും വിവാഹത്തിന് നാട്ടിലെത്തുന്നു. ഈ സമയം പടയപ്പയുടെ അച്ഛന്റെ സഹോദരൻ (മണിവണ്ണൻ) സ്വത്തിലെ തന്റെ വിഹിതം ആവശ്യപ്പെടുന്നു. സ്വത്ത് ഭാഗിക്കാൻ പാടില്ല എന്നു പറഞ്ഞ് പടയപ്പയുടെ അച്ഛൻ (ശിവാജി ഗണേശൻ) എല്ലാ സ്വത്തും സഹോദരനു നൽകി. അവർ വീടുവിട്ടിറങ്ങി. ഈ ആഘാതത്തിൽ പടയപ്പയുടെ അച്ഛൻ മരിച്ചു. സ്വത്ത്നഷ്ടപ്പെട്ടതിനാൽ പടയപ്പയുടെ അനുജത്തിയുടെ കല്യാണം മുടങ്ങി. പകരം ശിവാജി ഗണേശന്റെ സഹോദരന്റെ മകളെ വിവാഹം ചെയ്യുന്നു. എന്നാൽ നീലാംബരി (രമ്യ കൃഷ്ണൻ) പടയപ്പയെ സ്നേഹിച്ചിരുന്നു. ശേഷം മലയുള്ള ഒരു സ്ഥലം പടയപ്പ കണ്ടെത്തി. ഗ്രാനൈറ്റ് മലയായ അത് കൊണ്ട് വ്യവസായം ചെയ്ത് സമ്പന്നരാകുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്തു. ഒപ്പം കടബാദ്ധ്യത ഉണ്ടായ അച്ഛന്റെ സഹോദരനെ സഹായിച്ചു. പടയപ്പ നീലാംബരിയുടെ സഹായിയായ വസുന്ധരയെ (സൗന്ദര്യ) സ്നേഹിച്ചിരുന്നു. ഇതറിഞ്ഞ് നീലാംബരി ദേഷ്യപ്പെട്ടു. നീലാംബരിയുടെ അച്ഛൻ പടയപ്പയെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. തന്റെ അമ്മയുടെ വാക്കുകൾ പടയപ്പ അനുസരിച്ചു. എന്നാൽ പടയപ്പയുടെ ഇഷ്ടം മനസ്സിലാക്കിയ അമ്മ പടയപ്പയെ വസുന്ധരയ്ക്ക് വിവാഹം ചെയ്തു നൽകി. പടയപ്പയുടെ വിവാഹം കഴിഞ്ഞ ശേഷം 18 വർഷം സഹോദരന്റെ വീട്ടിലെ മുറിയിൽ കിടന്നു. ഈ സമയം പടയപ്പയ്ക്ക് 2 മക്കൾ ഉണ്ടായി. നീലാബംരിയുടെ സഹോദരനും ഒരു മകൻ ഉണ്ട്, ചന്ദ്രു എന്ന ചന്ദ്രപ്രകാശ് (അബ്ബാസ്). ചന്ദ്രുവും പടയപ്പയുടെ മകളുടെ (പ്രീത വിജയകുമാർ) കോളേജിലാണ് പഠിക്കുന്നത്. പടയപ്പയുടെ മകളെ പ്രണയിക്കാൻ ചന്ദ്രുവിനോട് നീലാംബരി ആവശ്യപ്പെട്ടു. എന്നാൽ പടയപ്പ മകളെ സഹോദരിയുടെ മകന് വിവാഹം ചെയ്യാനാണ് തീരുമാനിച്ചത്. ചന്ദ്രു സത്യത്തിൽ പടപ്പയുടെ മകളെ പ്രണ​യിച്ചു. ഇത് മനസ്സിലാക്കി പടയപ്പ ചന്ദ്രുവിനെ കൂട്ടിക്കൊണ്ടു പോയി. പടയപ്പയ്ക്കു പിന്നാലെ ചെന്ന നീലാബംരിയുടെ സഹോദരൻ അപകടത്തിൽ മരിച്ചു. കല്യാണസ്ഥലത്തെത്തിയ നീലാംബരി പടയപ്പയെ കൊല്ലാൻ ശ്രമിച്ചെങ്കിലും പടയപ്പ രക്ഷപെട്ടു. എന്നാൽ അവിടെവച്ചുതന്നെ നീലാംബരി സ്വയം വെടിവെച്ചു മരിച്ചു.

അഭിനയിച്ചവർ[തിരുത്തുക]

പാട്ടുകൾ[തിരുത്തുക]

Padayappa
PadayappaCover.jpg
Soundtrack album by എ.ആർ. റഹ്മാൻ
Released1999
RecordedPanchathan Record Inn
GenreFeature film soundtrack
എ.ആർ. റഹ്മാൻ chronology
En Swasa Kaatre
(1999)En Swasa Kaatre1999
Padayappa
(1999)
Kadhalar Dhinam
(1999)Kadhalar Dhinam1999

വൈരമുത്തുവാണ് രചന നിർവഹിച്ചത്. എ.ആർ. റഹ്മാൻ സംഗീതം നിർവഹിച്ചു.

Track listing
# ഗാനംഗായകർ ദൈർഘ്യം
1. "എൻ പേരു പടയപ്പ"  എസ്.പി. ബാലസുബ്രഹ്മണ്യം[3] 5:23
2. "മിൻസാര കണ്ണാ"  ശ്രീനിവാസ്, നിത്യശ്രീ മഹാദേവൻ 6:17
3. "സുത്തി സുത്തി"  എസ്.പി. ബാലസുബ്രഹ്മണ്യം, Harini 6:26
4. "വെറ്റി കൊടി"  ശ്രീറാം & Chorus 4:39
5. "ഓ ഓ ഓ ഓ കിക്കേ ഏറുതേ"  Mano, Febi[4] 5:27
6. "Theme"  Instrumental 2:29

റിലീസ്[തിരുത്തുക]

1999 ഏപ്രിൽ 9ന് ഈ ചിത്രം പുറത്തിറങ്ങി.

പുരസ്കാരങ്ങൾ[തിരുത്തുക]

മികച്ച തമിഴ് നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം: രമ്യ കൃഷ്ണൻ[5]

അവലംബം[തിരുത്തുക]

  1. http://www.imdb.com/title/tt0213969/
  2. http://www.ranker.com/list/padayappa-cast-and-actors-in-this-movie/reference?var=2&utm_expid=16418821-27.IWS5qTkdT1y0VVg72wOjSw.1&utm_referrer=http%3A%2F%2Fwww.google.co.in%2Furl%3Fsa%3Dt%26rct%3Dj%26q%3D%26esrc%3Ds%26source%3Dweb%26cd%3D18%26cad%3Drja%26uact%3D8%26ved%3D0CFsQFjAHOAo%26url%3Dhttp%253A%252F%252Fwww.ranker.com%252Flist%252Fpadayappa-cast-and-actors-in-this-movie%252Freference%26ei%3DreurU6yJK5CWuASZnYD4BA%26usg%3DAFQjCNE1B5jVzVTWNBI6iMTrBEJGSat1Nw%26sig2%3DbL88lx_SfLxqXWw8BeYbhA%26bvm%3Dbv.69837884%2Cd.c2E
  3. http://www.rajinikanth.com/songs/padayappas.htm
  4. http://tnking.in/videos/index.php?dir=Actor%20Hits/Mp4/Rajini%20Hits/Padayappa&p=1&sort=0
  5. http://www.cscsarchive.org:8081/MediaArchive/art.nsf/(docid)/396667312D9B1C48652569400062A3BA[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പടയപ്പ&oldid=3636034" എന്ന താളിൽനിന്ന് ശേഖരിച്ചത്